ലോകസിനിമയിൽ ആദ്യമായി ഒരു സിനിമയിൽ നായകൻ നാൽപ്പതിൽപരം വേഷങ്ങളിൽ എത്തുന്നു. നവാഗതനായ പി.ആർ. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആരാണ് ഞാൻ എന്ന ചിത്രത്തിലാണ് നായകൻ നാൽപ്പതിൽപരം വ്യത്യസ്തമായ വേഷങ്ങളിലെത്തുന്നത്. ഡോ. ജോണ്സണ് ജോർജാണ് ഇത്രയും കഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നൽകിയത്.
ലോട്ടസ് ക്രിയേഷൻസിന്റെ ബാനറിൽ ഡോ. ജോണ്സണ് ജോർജ് നിർമിക്കുന്ന ഈ ചിത്രം മാർച്ച് ഒന്പതിന് തിയറ്ററിലെത്തും. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ പറയുന്ന കുരങ്ങു മുതൽ, മനുഷ്യനിലേക്കും, മനുഷ്യന്റെ വികാസരൂപങ്ങളുടെ വ്യക്തിത്വങ്ങളായ ബുദ്ധനും, കൃഷ്ണനും, ക്രിസ്തുവും, ഗലീലിയോ മുതൽ ലിയനാർഡേ ഡാവിഞ്ചിയും , ചാർളിചാപ്ലിനും, ചെഗുവേരയും, ഗാന്ധിയും, വിവേകാനന്ദനും, മദർതെരേസയും, മൊണാലിസയും, അബ്ദുൾകലാമിനെയുമെല്ലാം ഈ സിനിമയിൽ അവതരിപ്പിക്കുന്നു.
കപിൽ റോയ് കാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ ഗാനങ്ങൾ തയാറാക്കിയിരിക്കുന്നത് വി.കെ. ഷാജിയാണ്. ഗാനങ്ങൾക്ക് ഈണം നൽകുന്നത് വിനോദ് വേണു. ഡോ. ജോണ്സണ് ജോർജ്, മുഹമ്മദ് നിലന്പൂർ, രാജീവ് ജി, ശോഭൻ ദേവ്, സലാവുദിൻ, പ്രീതി വിജയൻ, സൂര്യ പ്രമോദ്, കുമാരി ആദിമ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.