വിജയ് സൂപ്പറും പൗർണമിയും: ആസിഫലി -ജിസ് ജോയ് ടീം വീണ്ടും
Friday, March 2, 2018 3:27 PM IST
ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു. "വിജയ് സൂപ്പറും പൗർണ്ണമിയും' എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം മസ്കറ്റിൽ നടന്ന ചടങ്ങിൽ സംവിധായകൻ ലാൽ ജോസാണ് നിർവഹിച്ചത്.

മംമ്ത മോഹൻദാസാണ് ചിത്രത്തിൽ നായിക. സിദ്ദിഖ്, രഞ്ജി പണിക്കർ, ശാന്തികൃഷ്ണ എന്നിവരും പ്രധാന വേഷത്തിലുണ്ട്. സൂര്യ ഫിലിംസിന്‍റെ ബാനറിൽ സുനിൽ എ.കെ. നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രിൽ 20ന് ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.