താടി ലുക്കിന്‍റെ കഥ വെളിപ്പെടുത്തി ദിലീപ്
Tuesday, April 3, 2018 10:43 AM IST
ക​മ്മാ​ര​സം​ഭ​വ​ത്തി​ലെ ത​ന്‍റെ കി​ടി​ല​ൻ ലു​ക്കി​നു പി​ന്നി​ലെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി നടൻ ദി​ലീ​പ്. മൂ​ന്നു​ മാ​സ​ത്തെ സു​നാ​മി​യി​ൽ നി​ന്നു​മാ​ണ് താ​ടിവ​ച്ച ത​ന്‍റെ ലു​ക്ക് പി​റ​ന്ന​തെ​ന്നാ​ണ് താരം വ്യ​ക്ക​മാ​ക്കി​യ​ത്. കൊ​ച്ചി​യി​ൽ ന​ട​ന്ന ക​മ്മാ​ര​സം​ഭ​വ​ത്തി​ന്‍റെ ഓ​ഡി​യോ റി​ലീ​സ് ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ചിത്രത്തെക്കുറിച്ച് സമീപകാല വിവാദങ്ങളെക്കുറിച്ച് ദിലീപ് പരാമർശം നടത്തിയത്.

ദിലീപ് പറഞ്ഞത്... "ചി​ത്ര​ത്തി​ൽ അ​ഞ്ച് ലു​ക്കി​ലാ​ണ് ഞാ​ൻ വ​രു​ന്ന​ത്.​ അ​തി​ൽ പ്ര​ധാ​ന​മാ​യും ചെ​യ്യു​ന്ന​ത് മൂ​ന്ന് ലു​ക്കാ​ണ്. ഒ​ന്ന് വ​യ​സ​ൻ, ര​ണ്ട് പാ​ട്ടി​ൽ വ​രു​ന്ന ലു​ക്ക്. പി​ന്നെ​യു​ള്ള ലു​ക്ക് എ​ങ്ങ​നെ വേ​ണം എ​ന്ന് ആ​ലോ​ചി​ച്ച് ഇ​രി​ക്കു​ന്പോ​ഴാ​ണ് ഒ​രു വ​ലി​യ സു​നാ​മി​യി​ൽ ഞാ​ൻ പെ​ട്ടുപോ​യ​ത്. ആ ​മൂ​ന്നുമാ​സം കൊ​ണ്ടുണ്ടാക്കിയെടുത്ത ലു​ക്കാ​ണ് ചി​ത്ര​ത്തി​ലെ താ​ടിവച്ച രൂപത്തിന്‍റെ പിന്നിലെ രഹസ്യമെന്നും ദി​ലീ​പ് പ​റ​ഞ്ഞു.

ര​ണ്ടാം ജന്മത്തി​ലെ ത​ന്‍റെ ആ​ദ്യ​വേ​ദി​യാ​ണി​ത്.​ ഒ​രുപാ​ട് വർഷം മുൻപാണ് സംവിധായകൻ രതീഷ് അന്പാട്ട് ഈ കഥയുമായി തന്നെ വന്ന് സമീപിച്ചത്. രതീഷിന്‍റെ ക്ഷമയാണ് ചിത്രത്തെ സംഭവമാക്കി മാറ്റിയതെന്നും ദിലീപ് പറഞ്ഞു.

ഒ​രു​പാ​ട് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നി​ന്നും കമ്മാരസംഭവത്തിന് സ​മ​യം ക​ണ്ടെ​ത്തി​യ ന​ട​ൻ സി​ദ്ധാ​ർ​ഥി​ന്‍റെ ന​ല്ല മ​ന​സും ഈ ​ചി​ത്രം സം​ഭ​വി​ക്കു​ന്ന​തി​നു കാ​ര​ണ​മായി. എ​ന്നെ എ​പ്പോ​ഴും നി​ല​നി​ർ​ത്തി​യ പ്രേ​ക്ഷ​ക​രോ​ട് ഞാ​ൻ ന​ന്ദി അ​റി​യി​ക്കു​ന്നു​' എന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.