ജ​യ് ഹോ ​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത് എ.​ആ​ർ. റ​ഹ്മാ​ൻ അ​ല്ല;​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് രാം ​ഗോ​പാ​ൽ വ​ർ​മ
Saturday, April 20, 2024 1:17 PM IST
എ.​ആ​ർ. റ​ഹ്മാ​ന് ഓ​സ്ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ത്ത സ്ലം ​ഡോ​ഗ് മി​ല്യ​ണ​യ​ർ എ​ന്ന ചി​ത്ര​ത്തി​ലെ ജ​യ് ഹോ ​എ​ന്ന ഗാ​നം യ​ഥാ​ർ​ഥ​ത്തി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യ​ത് റ​ഹ്മാ​ൻ അ​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ രാം ​ഗോ​പാ​ൽ വ​ർ​മ.

ഗാ​യ​ക​ൻ സു​ഖ്‌​വി​ന്ദ​ർ സിം​ഗ് ആ​ണ് പാ​ട്ട് ചി​ട്ട​പ്പെ​ടു​ത്തി​യ​തെ​ന്നും ആ ​സ​മ​യ​ത്ത് റ​ഹ്മാ​ൻ ല​ണ്ട​നി​ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫി​ലിം ക​മ്പാ​നി​യ​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് രാം ​ഗോ​പാ​ൽ വ​ർ​മ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

2008ൽ ​സു​ഭാ​ഷ് ഘാ​യ്‌​യു​ടെ സം​വി​ധാ​ന​ത്തി​ൽ സ​ൽ​മാ​ൻ ഖാ​നും ക​ത്രീ​ന കൈ​ഫും മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ 'യു​വ​രാ​ജ്' എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് ആ​ദ്യം ജ​യ് ഹോ ​എ​ന്ന ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.

സു​ഖ്‌​വി​ന്ദ​ർ സിം​ഗ് ആ​ണ് പാ​ട്ടി​നു പി​ന്നി​ൽ. പാ​ട്ടൊ​രു​ക്കു​ന്ന വേ​ള​യി​ൽ റ​ഹ്മാ​ൻ ല​ണ്ട​നി​ലാ​യി​രു​ന്നു. സു​ഭാ​ഷ് ഘാ​യ് ആ​ക​ട്ടെ എ​ത്ര​യും വേ​ഗം പാ​ട്ട് ചി​ത്രീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു.

അ​ദ്ദേ​ഹം തി​ര​ക്ക് കൂ​ട്ടി​യ​തി​നാ​ൽ റ​ഹ്മാ​ൻ പാ​ട്ട് ചി​ട്ട​പ്പെ​ടു​ത്താ​ൻ സു​ഖ്‌​വി​ന്ദ​റി​നെ ഏ​ൽ​പ്പി​ച്ചു. അ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം ജ​യ് ഹോ ​ഈ​ണം സൃ​ഷ്ടി​ച്ച​ത്. എ​ന്നാ​ൽ ഈ ​ഗാ​നം യു​വ​രാ​ജ് എ​ന്ന ചി​ത്ര​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് നി​ർ​മാ​താ​വ് തീ​രു​മാ​നി​ച്ചു.

അ​ങ്ങ​നെ ചി​ത്ര​ത്തി​ൽ നി​ന്നും പാ​ട്ട് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത വ​ർ​ഷം സ്ലം ​ഡോ​ഗ് മി​ല്യ​ണ​യ​ർ എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി റ​ഹ്മാ​ൻ ഈ ​പാ​ട്ട് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ത​ന്നി​ൽ നി​ന്നും കോ​ടി​ക​ൾ പ്ര​തി​ഫ​ലം വാ​ങ്ങി​യ റ​ഹ്മാ​ൻ സു​ഖ്‌​വി​ന്ദ​ർ ചി​ട്ട​പ്പെ​ടു​ത്തി​യ ഈ​ണ​മാ​ണ് ത​നി​ക്കു ന​ൽ​കി​യ​തെ​ന്ന​റി​ഞ്ഞ​പ്പോ​ൾ സു​ഭാ​ഷ് ഘാ​യ് പൊ​ട്ടി​ത്തെ​റി​ച്ചു.

എ​ന്ത് ധൈ​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി ചെ​യ്ത​തെ​ന്നു ചോ​ദി​ച്ചു ക​യ​ർ​ത്ത സം​വി​ധാ​യ​ക​ന് മ​ഹ​ത്താ​യ മ​റു​പ​ടി​യാ​ണ് റ​ഹ്മാ​ൻ ന​ൽ​കി​യ​ത്.

സ​ർ, നി​ങ്ങ​ൾ എ​ന്‍റെ പേ​രി​നാ​ണ് പ​ണം ന​ൽ​കു​ന്ന​ത്, എ​ന്‍റെ സം​ഗീ​ത​ത്തി​ന​ല്ല. എ​നി​ക്കു വേ​ണ്ടി മ​റ്റൊ​രാ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന സം​ഗീ​തം എ​ന്‍റേ​താ​ണെ​ന്നു ഞാ​ൻ അം​ഗീ​ക​രി​ച്ചാ​ൽ അ​ത് എ​ന്‍റെ പേ​രി​ൽ ത​ന്നെ​യാ​കും.

എ​ന്‍റെ ഡ്രൈ​വ​റി​നു പോ​ലും ചി​ല​പ്പോ​ൾ സം​ഗീ​തം സൃ​ഷ്ടി​ക്കാ​നാ​കും. അ​ല്ലെ​ങ്കി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും. അ​ത് എ​ന്‍റ പേ​രി​ൽ വ​ന്നാ​ൽ ആ ​ഈ​ണം എ​ന്‍റേ​താ​ണെ​ന്ന് എ​ഴു​ത​പ്പെ​ടും. എ​ന്നാ​യി​രു​ന്നു റ​ഹ്മാ​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നു രാം ​ഗോ​പാ​ൽ വ​ർ​മ പ​റ​ഞ്ഞു.


2009ലാ​ണ് ഡാ​നി ബോ​യ്ൽ സം​വി​ധാ​നം ചെ​യ്ത ‘സ്ലം ​ഡോ​ഗ് മി​ല്യ​ണ​യ​ർ’ പു​റ​ത്തി​റ​ങ്ങി​യ​ത്. 2009ൽ ​മി​ക​ച്ച ഒ​റി​ജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ലാ​ണ് ‘ജ​യ് ഹോ’ ​ഓ​സ്ക​ർ നേ​ടി​യ​ത്. ഇ​പ്പോ​ൾ പാ​ട്ടി​നെ​ക്കു​റി​ച്ചു​ള്ള രാം ​ഗോ​പാ​ൽ വ​ർ​മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.