ജോർജ് ക്ലൂണി ഇരട്ടക്കുട്ടികളുടെ അച്ഛൻ
Thursday, June 8, 2017 3:20 AM IST
ഹോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ജോ​ർ​ജ് ക്ലൂ​ണി​യു​ടെ​യും ഭാ​ര്യ അ​മാ​ലിന്‍റെയും ജീ​വി​ത​ത്തി​ലേ​ക്ക് ഇ​ര​ട്ടിമ​ധു​രം​പ​ക​ർ​ന്ന് ര​ണ്ട് അ​തി​ഥി​ക​ൾ​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​മാൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കു ജ​ന്മം ന​ല്കി​യ​ത് - ഒ​രാ​ണും ഒ​രു പെ​ണ്ണും. പെ​ണ്‍കു​ഞ്ഞി​ന് എ​ല്ല എ​ന്നും ആ​ണ്‍കു​ഞ്ഞി​ന് അ​ല​ക്സാ​ണ്ട​ർ ക്ലൂ​ണി എ​ന്നു​മാ​ണ് പേരു നല്കിയത്.

56 കാ​ര​നാ​യ ക്ലൂ​ണി 2013 ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ അ​മാ​ലി​നെ വി​വാ​ഹം ചെ​യ്ത​ത്. കു​ട്ടി​ക​ളും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നും കു​ട്ടി​ക​ളു​ടെ ക​ളിചി​രി​ക​ൾ​ക്കാ​യി താ​ൻ അ​ക്ഷ​മ​നാ​ണെ​ന്നും ക്ലൂ​ണി പ്ര​തി​ക​രി​ച്ചു.

ഐ​ക്യ​രാ​ഷ്‌​ട്ര സം​ഘ​ട​ന​യ്ക്കു​വേ​ണ്ടി ക്ലൂ​ണി-​അ​മാൽ ദ​ന്പ​തി​ക​ൾ നി​ര​വ​ധി യു​ദ്ധ​ക​ലു​ഷി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്ക​രു​തി ഇ​നി​യ​ങ്ങോ​ട്ട് അ​പ​ക​ട​മേ​ഖ​ല​ക​ളി​ലെ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് ദ​ന്പ​തി​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.