ശ്രു​തി​യും ന​യ​ൻ​സും പോ​യി, ഹ​ൻ​സി​ക വ​ന്നു
Saturday, July 1, 2017 3:31 AM IST
ശ​ങ്ക​ർ സി ​സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം സം​ഘ​മി​ത്ര​യി​ൽ ഹ​ൻ​സി​ക പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്ന് സൂ​ച​ന. നേ​ര​ത്തേ ശ്രു​തി ഹാ​സ​ൻ ടൈ​റ്റി​ൽ റോ​ളി​ലെ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്ര​ത്തി​ൽ നി​ന്ന് അ​വ​സാ​ന നി​മി​ഷം താ​രം പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി​യ ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്ന് ശ്രു​തി പി​ൻ​മാ​റി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ജ​യം ര​വി, ആ​ര്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ന​വം​ബ​ർ ആ​ദ്യം ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. സാ​ബു സി​റി​ൾ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് എ​ആ​ർ റ​ഹ്മാ​ൻ സം​ഗീ​തം ന​ൽ​കും. നാ​യി​ക​യാ​യി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത ശ്രു​തി സി​നി​മ​യ്ക്കാ​യി കു​തി​ര സ​വാ​രി വ​രെ പ​ഠി​ച്ചി​രു​ന്നു.

ശ്രു​തി​യു​ടെ ചി​ത്രം വ​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ​റും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് ശ്രു​തി സി​നി​മ​യി​ൽ നി​ന്നു മാ​റി​യെ​ന്നും ശ്രു​തി​യെ സി​നി​മ​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യെ​ന്നും വാ​ർ​ത്ത വ​ന്ന​ത്. ശ്രു​തി​യു​ടെ പിന്മാ​റ്റ​ത്തി​ന് ശേ​ഷം സം​ഘ​മി​ത്ര​യി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ പോ​വു​ന്ന​ത് ന​യ​ൻ​താ​ര​യാ​ണെ​ന്ന്് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​വ​ന്നു. ന​യ​ൻ​താ​ര സി​നി​മ​യി​ലേ​ക്കെ​ത്തു​ന്നു എ​ന്ന കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യ വി​ശ​ദീ​ക​ര​ണം ഒ​ന്നും പു​റ​ത്ത് വ​ന്നി​രു​ന്നി​ല്ല.

അ​തി​നാ​ൽ ത​ന്നെ ന​യ​ൻ​സ് സി​നി​മ​യു​ടെ ഭാ​ഗ​മാ​ണെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ പി​ന്നീ​ട് ത​ല​പൊ​ക്കി​യി​രു​ന്നി​ല്ല. അ​തി​നു ശേ​ഷ​മാ​ണ് ഹ​ൻ​സി​ക നാ​യി​ക​യാ​കു​ന്നു​വെ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത് എ ​ഡി എട്ടാം നൂ​റ്റാ​ണ്ടി​ലെ ച​രി​ത്ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സി​നി​മ ത​യ്യാ​റാ​ക്കു​ന്ന​ത്. 250 കോ​ടി ചെല​വി​ട്ടാ​ണ് സം​ഘ​മി​ത്ര​യു​ടെ നി​ർ​മാ​ണ​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ളി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.