കബാലിയെ വെല്ലാന്‍ കാല വരുന്നു
Saturday, May 27, 2017 8:37 PM IST
ക​ബാ​ലീ​ശ്വ​ര​നെ വെ​ല്ലു​മോ ക​രി​കാ​ല​ൻ. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ക​ബാ​ലി​യ് ക്കു ശേ​ഷം ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി പാ ​ര​ഞ്ജി​ത് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ കാ​ല ക​ബാ​ലി​യെ വെ​ല്ലു​മോ എ​ന്നു കാ​ത്തി​രി​ക്കു​ക​യാ​ണ് ര​ജ​നി ആ​രാ​ധ​ക​ർ. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി. ക​രി​കാ​ല​ൻ എ​ന്നാ​ണ് സി​നി​മ​യു​ടെ ടാ​ഗ്‌​ലൈ​ൻ.

ര​ജ​നീ​കാ​ന്തി​ന്‍റെ മ​രു​മ​ക​നും ന​ട​നു​മാ​യ ധ​നു​ഷ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രും പോ​സ്റ്റ​റും ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്. വ​ണ്ട​ർ​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ധ​നു​ഷ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ു. ക​ബാ​ലി​യി​ലെ​പ്പോ​ലെ കാ​ല​യി​ലും അ​ധോ​ലോ​ക നാ​യ​ക​നാ​യാ​ണ് ഇ​ത്ത​വ​ണ​യും ര​ജ​നി എ​ത്തു​ന്ന​ത്. മും​ബൈ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. സി​നി​മ ഹാ​ജി മ​സ്താ​ന്‍റെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണെ​ന്നു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​ത് നി​ഷേ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.