പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
Saturday, June 3, 2017 10:04 AM IST
ഒ​രു കാ​ല​ത്ത് ത​മി​ഴ് സി​നി​മാ​പ്രേ​മി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പാ​യി​രു​ന്നു ന​ടി ന​മി​ത. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ ഒ​രു മ​ടി​യും ഇ​ല്ലാ​തി​രു​ന്ന ന​മി​ത ത​മി​ഴി​ലെ മു​ൻ​നി​ര നാ​യ​കന്മാ​രു​ടെ വ​രെ ജോ​ഡി​യാ​യി തി​ള​ങ്ങി​യി​രു​ന്നു.

എ​ന്നാ​ൽ ഗ്ലാ​മ​ർ ലോ​ക​ത്ത് തി​ള​ങ്ങു​ന്ന​തി​നി​ടെ ത​ടി​യെ കു​റി​ച്ച് ന​മി​ത ചി​ന്തി​ച്ചി​ല്ല. ത​ടി അ​മി​ത​മാ​യി കൂ​ടി​യ​തോ​ടെ ന​മി​ത​യു​ടെ സൗ​ന്ദ​ര്യ​വും അ​വ​സ​ര​ങ്ങ​ളും പോ​യി. നാ​ലു വ​ർ​ഷ​ത്തോ​ളം സി​നി​മാ ലോ​ക​ത്ത് നി​ന്ന് വി​ട്ടുനി​ന്ന ന​മി​ത മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​ലി​മു​രു​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ന​മി​ത​യെ തേ​ടി​യെ​ത്തു​ന്നു.

അ​മി​ത​മാ​യി കൂ​ടി​യ ത​ടി കൃ​ത്യ​മാ​യ വ്യാ​യാ​മ​ത്തി​ലൂ​ടെ​യും ഡ​യ​റ്റി​ലൂ​ടെ​യു​മാ​ണ് ന​മി​ത കു​റ​ച്ചെ​ടുത്ത​ത്. പ​ഴ​യ​തി​ലും സു​ന്ദി​രി​യാ​യാ​ണ് ന​മി​ത തി​രി​ച്ചെ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത പു​ലി​മു​രു​ക​നി​ൽ ന​മി​ത ചെ​യ്ത ക​ഥാ​പാ​ത്രം ക്ലി​ക്കാ​കു​ക​യും ചെ​യ്തു. ഇ​താ​ണ് ന​മി​ത​യു​ടെ സ​മ​യം തെ​ളി​യാ​ൻ കാ​ര​ണ​മാ​ക്കി​യ​ത്.

പു​ലി​മു​രു​ക​ന് ശേ​ഷം ന​മി​ത​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മി​യ എ​ന്ന പു​തി​യ ത​മി​ഴ് ഹൊ​റ​ർ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ന​മി​ത. മി​യ​യ്ക്ക് പു​റ​മെ പൊ​ട്ട് എ​ന്ന ചി​ത്ര​ത്തി​ലും ന​മി​ത അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇ​നി​യ ടൈ​റ്റി​ൽ റോ​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഒ​ട്ടും പ്രാ​ധാ​ന്യം കു​റ​യാ​ത്ത ക​ഥാ​പാ​ത്ര​ത്തെ ത​ന്നെ​യാ​ണ് ന​മി​ത​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഭ​ര​ത്താ​ണ് നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.