ആമീറിനേയും ഷാരൂഖിനേയും കണ്ടുപഠിക്കൂ... വിജയ്‌യോടു കമല്‍
Sunday, October 1, 2017 12:31 AM IST
ത​മി​ഴ്നാ​ട് ആ​കെ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള പ​രി​പാ​ടി​യു​മാ​യാ​ണ് ക​മ​ൽ ഹാ​സ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നു തോ​ന്നു​ന്നു. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി നാ​ട്ടി​ലെ രാ​ഷ്ട്രീ​യ​ക്കാ​രെ​യെ​ല്ലാം കു​റ്റം പ​റ​യു​ക​യാ​യി​രു​ന്നു ക​ക്ഷി. ഇ​നി രാഷ്‌ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങാ​നോ മ​റ്റോ ആ​ണോ പ​രി​പാ​ടി എ​ന്നാ​യി​രു​ന്നു അ​പ്പോ​ൾ എ​ല്ലാ​വ​രു​ടേ​യും സം​ശ​യം. താമസിക്കാതെ തന്‍റെ പാർട്ടി പ്രതിക്ഷിക്കാം എന്ന പ്രഖ്യാപനവും എത്തി.

എ​ന്നാ​ൽ ഇ​പ്പോ​ൾ സ്വ​ന്തം സ​ഹ​പ്ര​വ​ർ​ത്ത​ക​രേ​യും വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഉ​ല​ക​നാ​യ​ക​ൻ.​ഒ​രു ടെ​ലി​വി​ഷ​ൻ ഷോ​യി​ക്കി​ടെ​യാ​യി​രു​ന്നു ക​മ​ൽ ഹാ​സ​ന്‍റെ പ്ര​തി​ക​ര​ണം. വി​ജ​യ് ആ​യി​രു​ന്നു ഇ​ത്ത​വ​ണ ക​മ​ൽ ഹാ​സ​ന്‍റെ ഇ​ര. വി​ജ​യ് നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. അ​തി​ൽ ചി​ല​തൊ​ക്കെ താ​ൻ ക​ണ്ടി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ഹി​ന്ദി​യി​ൽ ആ​മീ​ർ ഖാ​നും ഷാ​രൂ​ഖ് ഖാ​നു​മൊ​ക്കെ ചെ​യ്യു​ന്ന​തു​പോ​ലെ ന​ല്ല സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ വി​ജ​യ് ശ്ര​മി​ക്ക​ണം.ത​ന്പി എ​ന്നാ​ണ് വി​ജ​യ്‌യെ ക​മ​ൽ ഹാ​സ​ൻ വി​ളി​ക്കു​ന്ന​ത്. ത​ന്പി​യെ ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​റി​യാം. ന​ല്ല സി​നി​മ​ക​ൾ നി​ർമി​ക്കാ​നു​ള്ള ക​ഴി​വ് അ​ദ്ദേ​ഹ​ത്തി​നു​ണ്ട് -ക​മ​ൽ ഹാ​സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വിശ്വരൂപത്തിന്‍റെ രണ്ടാംഭാഗമാണ് ഉലകനായകന്‍റെ ആരാധകർ കാത്തിരിക്കുന്ന ചിത്രം. അത് ഈ വർഷം തന്നെ പ്രതീക്ഷിക്കാമെന്ന് കമൽ ഹാസൻ അറിയിച്ചിരുന്നു. വിജയ്ക്ക് ഈ വർഷം അത്ര നല്ലതല്ലായിരുന്നു. ഇറങ്ങിയ ചിത്രങ്ങളൊന്നും സൂപ്പർ ഹിറ്റുകൾ എന്ന പദവിയിലേക്ക് ഉയർന്നില്ല.അതിനിടെ വിജയ്‌യും കമൽഹാസനും ചേർന്ന് പുതിയ രാഷ്‌ട്രീയ പാർട്ടി തുടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇനിയിപ്പോൾ ആർക്കും അങ്ങനെയൊരു സംശയം വേണ്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.