Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
പുഞ്ചിരിയിൽ പ്രണയം ചാലിച്ച സുന്ദരൻ
Monday, June 19, 2017 10:23 PM IST
ഒരു പെണ്ണിനെ ഇംപ്രസ് ചെയ്യാൻ 24 മണിക്കൂറും ജിമ്മിൽ പോകേണ്ട ആവശ്യമില്ല.രണ്ട് നല്ല കാര്യങ്ങൾ പറഞ്ഞാൽ ശരിയാകാവുന്നതേയുള്ളു. ആരോഗ്യം നല്ലപോലെ നോക്കുന്നയാളാണ് ഞാൻ. ബോഡി ഫിറ്റായി നിർത്തുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. അതുകൊണ്ട് ഞാൻ ഇങ്ങനെ സുന്ദരക്കുട്ടപ്പനായി ഇരിക്കുന്നുവെന്നേയുള്ളു. ഇത്ര സിംപിളായി പുഞ്ചിരി പൊഴിയും പോലെ സംസാരിക്കുന്നയാൾ മസിലൊക്കെ പെരുപ്പിച്ച് പലതവണ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. ഒരു ചേഞ്ചിനായി കക്ഷി ഒന്നാന്തരമൊരു ന്യൂജൻ ചുള്ളനായി അവരുടെ രാവുകളിൽ എത്തുകയാണ്. യഥാർഥ പേര് - ഉണ്ണി മുകുന്ദൻ. മസിലളിയൻ എന്നാണ് വിളിപ്പേര്. ഈ സിനിമ ഇറങ്ങുന്നതോടെ വിളിപ്പേര് മാറാനും സാധ്യതയുണ്ട്.
"പേരിലൊരു കണ്ഫ്യൂഷൻ വേണ്ട അവളുടെ രാവുകൾ അല്ല അവരുടെ രാവുകളാണ് കേട്ടോ... ഇത്തരത്തിലൊരു കഥാപാത്രം പ്രേക്ഷകർ എന്നിൽ നിന്നും പ്രതീക്ഷിക്കില്ല.അത് തന്നെയാണ് എനിക്ക് ഈ സിനിമയിലുള്ള പ്രതീക്ഷയും. പക്ഷേ ആസിഫിനും വിനയ് ഫോർട്ടിനുമൊപ്പം ചിത്രത്തിൽ ഞാനും നല്ല രീതിയിൽ ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്...' അവരുടെ രാവുകളിലെ സിദ്ധാർഥിനെക്കുറിച്ച് പറയുന്പോൾ കള്ളച്ചിരിയാണ് ഉണ്ണിയുടെ മുഖത്ത് വിരിയുന്നത്. സിദ്ധാർഥിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയാലോ, നിർത്തുകയുമില്ല. ഇത്രയ്ക്ക് സ്പെഷലാണോ ഈ കഥാപാത്രം എന്നു ചോദിച്ചാലോ... ആ കള്ള ചിരി വീണ്ടും മുഖത്ത് മിന്നിമറയും. അറിയാം സിദ്ധാർഥിന്റെ കൂടുതൽ വിശേഷങ്ങൾ.
ആദ്യം നോ പറഞ്ഞു
ഷാനിൽ മുഹമ്മദ് എന്റെ അടുത്ത് ഈ പടത്തിന്റെ സംവിധായകൻ എന്ന നിലയിൽ കഥപറയാൻ വന്നിരുന്നു. കഥ കേട്ട ശേഷം ഞാൻ ശരിക്കും പൊട്ടിച്ചിരിച്ചു. ഞാൻ ചെയ്യണമെന്ന് ഉദ്ദേശിക്കുന്ന കഥാപാത്രമാകാൻ ഒരു എക്സൈറ്റ്മെന്റ് തോന്നുന്നില്ല. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഒരു എക്സൈറ്റ്മെന്റുണ്ട് എന്നാൽ ഒരു നടൻ എന്ന രീതിയിൽ ഈ കഥാപാത്രം ചെയ്യാൻ ഇപ്പോൾ താത്പര്യമില്ലായെന്നു പറഞ്ഞു. ഉണ്ണി ആലോചിക്ക് എന്നെല്ലാം ഷാനിൽ പറഞ്ഞെങ്കിലും നന്നായി ആലോചിച്ചു, ഷാനിലേ ഈ വേഷം ചെയ്താൽ ശരിയാകില്ലായെന്ന് ഉറപ്പിച്ചു പറഞ്ഞു.
സൗഹൃദം സിദ്ധാർഥിലേക്ക് വഴിതിരിച്ചു വിട്ടു
സിനിമയുടെ ചർച്ചയ്ക്കു ശേഷവും ഷാനിലുമായി കോണ്ടാക്ട് ഉണ്ടായിരുന്നു. പലതവണ കണ്ടു. സിനിമ ചർച്ചകൾക്കിടയിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഇടയ്ക്ക് എപ്പോഴോ ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നതിനിടെ ഞാൻ ഷാനിലിനോട് ചോദിച്ചു എന്തായടാ നിന്റെ സിനിമയെന്ന്..? ഓ അതൊന്നും ശരിയാകുന്നില്ലെന്നായി ഷാനിൽ. എന്താണ് പ്രശ്നം എന്നു പറയാൻ പറഞ്ഞപ്പോൾ. അല്ലാ നീ ഡേറ്റ് തന്നിരുന്നെങ്കിൽ സംഭവം ഓക്കെയാകുമെന്ന് പറഞ്ഞു. അപ്പോഴും ഞാൻ ചിരിച്ചു. ആ ചിരി പെയ്തിറങ്ങിയപ്പോൾ അവരുടെ രാവുകളിലെ സിദ്ധാർഥാകാൻ ഞാൻ സമ്മതിച്ചു.
നല്ല ഒന്നാന്തരം ചുള്ളൻ
അവരുടെ രാവുകൾ ചിത്രത്തിന്റെ കഥകേട്ട എന്റെ കോമണ്‍ ഫ്രണ്ട്സെല്ലാം ചോദിച്ചത് ഇതിലെ സിദ്ധാർഥിന്റെ വേഷം ആരാണ് ചെയ്യുന്നതെന്നാണ്. സംഭവം നല്ല തമാശയാണല്ലോ... ചുള്ളനാണല്ലോ... സ്കോപ്പ് ഉണ്ട്... സ്പേസുണ്ട്... എക്സൈറ്റ്മെന്റുണ്ട് എന്നെല്ലാം പറയാൻ തുടങ്ങി. ഇവരോടെല്ലാം ഞാൻ ചോദിച്ചു ശരിക്കും എക്സൈറ്റ്മെന്റുണ്ടോയെന്ന്. അത് പിന്നെ പറയാൻ ഉണ്ടോ സംഭവം ഉഷാറാകും നീ ധൈര്യമായിട്ട് ചെയ്യെന്നായി എല്ലാവരും.
പെണ്ണാണ് വീക്ക്നസ്
പെണ്ണുങ്ങൾ വീക്ക്നസായുള്ള സിദ്ധാർഥ് കോളജ് വിദ്യാർഥിയാണ്. കോളജ് ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. സ്ത്രീകളെ വളയ്ക്കാൻ വിരുതനായ സിദ്ദുവിന്റെ ലീലാവിലാസങ്ങൾ ചിത്രത്തിലുണ്ട്. വീട്ടിൽ അത്യാവശ്യം സാന്പത്തിക ശേഷിയെല്ലാം എല്ലാം ഉള്ളത് കൊണ്ട് ഹാഷ്ബുഷ് ലൈഫുമായി മുന്നോട്ടു പോകുന്ന ചുള്ളൻ പയ്യൻ. ഇന്നത്തെ ന്യൂജൻ പയ്യന്മാരുടെ പ്രതിനിധി. ബാക്കിയെല്ലാം സ്ക്രീനിൽ. കാരണം സിദ്ദുവിനെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ കഥയുടെ സസ്പെൻസും മറ്റും പൊളിയും.
ധാരണകൾ മാറി
ഇത്തരത്തരത്തിലൊരു കഥാപാത്രമായി ഞാൻ വരണമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കില്ലായെന്നുള്ള ധാരണ എനിക്കുണ്ടായിരുന്നു. കാരണം വിക്രമാദിത്യനും മറ്റും കഴിഞ്ഞ ശേഷം എനിക്കു കിട്ടിയ റെസ്പോണ്‍സും അത്തരത്തിലുള്ളതായിരുന്നു. വിക്രമനു മുകളിൽ ഒരു പയ്യൻ വേഷമില്ലെന്നാണ് പലരും പറഞ്ഞത്. അപ്പോൾ സ്വഭാവികമായും ഇത്തരമൊരു വേഷം വന്നപ്പോൾ കണ്ഫ്യൂഷൻ ഉണ്ടായി. എന്നാൽ എന്റെ ധാരണകളെ എല്ലാം മാറ്റിയത് ഫ്രണ്ട്സാണ്. അവർ ഈ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഉണ്ടായ എക്സൈറ്റ്മെന്റും മറ്റും കണ്ടപ്പോൾ ഇതുവരെ ചെയ്യാത്ത ഒരു വേഷം ചെയ്യാൻ മനസുകൊണ്ട് തയാറായി.
നീ ഇതിൽ അഭിനയിച്ചിട്ടില്ലാട്ടോ..
ഷൂട്ടിംഗെല്ലാം കഴിഞ്ഞപ്പോൾ പലരും പറഞ്ഞു നീ ഇതിൽ അഭിനയിച്ചിട്ടാല്ലാട്ടോയെന്ന്... ഒന്നു പോടേയ്, ആക്കാതെടാ.. എന്നെല്ലാം ഞാൻ പറഞ്ഞെങ്കിലും നന്നായി ആസ്വദിച്ച് ചെയ്യാൻ പറ്റിയെന്നുള്ള തോന്നൽ എനിക്കുണ്ടായിരുന്നു. പെണ്ണുകേസിൽ തത്പരനായിട്ടുള്ള പയ്യന്റെ വേഷമായതിനാൽ പലരും കളിയാക്കാനുള്ള സാധ്യതയുണ്ട്. അത്തരം കളിയാക്കലുകൾ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേ ഉണ്ടായി. അതൊക്കെ ഒരു കോപ്ലിമെന്റായി കാണാനാണ് എനിക്കിഷ്ടം.
ടീസർ ഹിറ്റായി
ഇതിൽ ആസിഫ് അലി, വിനയ് ഫോർട്ട് പിന്നെ ഞാൻ. ഈ മൂന്നു പേരിലൂടെയാണ് കഥ പോകുന്നത്. ഓരോ കഥാപാത്രങ്ങളെ പരിചയപ്പെടുത്താൻ ഓരോ ടീസർ റിലീസ് ചെയ്തിരുന്നു. മൂന്നു ടീസറുകൾ ഇറങ്ങിയതിൽ സിദ്ദുവിന്റെ വികൃതികളാണ് കൂടുതൽ പേരും കണ്ടത്. അത് ശരിക്കും അതിശയിപ്പിച്ചു. നായക സങ്കൽപ്പങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറുന്നുണ്ടെന്നാണ് ടീസറിന്റെ സ്വീകാര്യത സൂചിപ്പിക്കുന്നത്.
നെടുമുടി വേണു ചേട്ടൻ
ഷൂട്ടിംഗിനിടെ ഒഴിവ് കിട്ടുന്ന സമയങ്ങളിൽ നെടുമുടി വേണു ചേട്ടനുമായി സംസാരിക്കാനുള്ള അവസരം കിട്ടി. നെടുമുടി വേണു ചേട്ടൻ ശരിക്കുമൊരു സൂപ്പർ സ്റ്റാർ ലെവലിൽ നിൽക്കുന്ന വ്യക്തിയാണ്. പക്ഷേ സിനിമയ്ക്ക് ഒരു കുഴപ്പമുണ്ട്, നായക വേഷങ്ങൾ ചെയ്യുന്ന ആൾ മാത്രമാണ് സൂപ്പർ സ്റ്റാർ. നെടുമുടി വേണു ചേട്ടൻ പക്ഷേ അഭിനയത്തിന്റെ കാര്യത്തിൽ സൂപ്പർ സ്റ്റാർ ലെവലിൽ നിൽക്കുന്ന വ്യക്തിയായിട്ടാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ ഒപ്പമുള്ള ആദ്യ ചിത്രമാണിത്. സിനിമയ്ക്കുണ്ടായ മാറ്റങ്ങളും പിന്നെ ചേട്ടന്റെ എക്സ്പീരിയൻസുമെല്ലാം കഥകേൾക്കും പോലെ കേട്ടിരിക്കാവുന്ന ഒന്നാണ്.
ബൈക്കിൽ കറക്കം
നെടുമുടി ചേട്ടനൊത്ത് കോളജിനു മുന്നിലൂടെ സ്റ്റൈലിഷായി ബൈക്കിൽ പോകുന്ന ഒരു രംഗമുണ്ട്.അതൊക്കെ ചെയ്യുന്പോൾ ടെൻഷനുണ്ടായിരുന്നു. നീ കൂളായിട്ട് പെണ്പിള്ളാരെ ലൈനടിച്ച് പോകെടാ എന്നെല്ലാം വേണു ചേട്ടൻ പറഞ്ഞെങ്കിലും ചമ്മൽ വിട്ടുമാറിയിരുന്നില്ല. പക്ഷേ ചേട്ടൻ പക്കാ സപ്പോർട്ട് തന്നപ്പോൾ കൂളായി അത് ചെയ്യാൻ പറ്റി. ബൈക്കിന്റെ പിന്നിലിരുന്നു വേണു ചേട്ടൻ കാട്ടിയ എക്സപ്രഷൻസും മറ്റും ഷൂട്ട് കഴിഞ്ഞ് കണ്ടപ്പോൾ ശരിക്കും ചുള്ളൻ വേണു ചേട്ടനല്ലേയെന്ന് തോന്നി പോയി. എത്ര സുന്ദരമായിട്ടാണ് ആ സീൻ അദ്ദേഹം കൈകാര്യം ചെയ്തത്.
ആസിഫും വിനയ് ഫോർട്ടും
അവരുടെ രാവുകളിൽ ആസിഫും വിനയ് ഫോർട്ടും ഞാനും തമ്മിലുള്ള ഒരുമിച്ചുള്ള സീനുകൾ കുറവാണ്. മൂന്നുപേർക്കും അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളാണ് കിട്ടയിത്. പിന്നെ ആസിഫ് എല്ലാത്തരം ചിത്രങ്ങളും ചെയ്യുന്നയാളാണ്. സെയ്ഫ് സോണിൽ നിന്നും മാറി സഞ്ചരിക്കുന്നയാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിനയ്ക്ക് ഒരു ശൈലിയുണ്ട്.അത് പ്രേക്ഷകർക്ക് ഇഷ്ടവുമാണ്. എന്തായാലും അവരുടെ രാവുകളിൽ എല്ലാവരും നല്ലരീതിയിൽ പെർഫോം ചെയ്തിട്ടുണ്ട്.
ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും
തടസങ്ങൾ ഒരുപാട് നേരിടേണ്ടി വന്ന സിനിമയാണ് അവരുടെ രാവുകൾ. പക്ഷേ ഇതിന്റെ സ്ക്രിപ്റ്റിൽ ഏതു സമയത്തും സ്വീകരിക്കപ്പെടാവുന്ന ഒരുപാട് എലമെന്റുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രം ഡിലേ ആയപ്പോഴും ഉള്ളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്നുള്ള ഡയലോഗാണ് ഇപ്പോൾ ഓർമ വരുന്നത്. ചിത്രം റിലീസ് ഡേറ്റുകൾ മാറി മറിഞ്ഞ് ഈദ് റിലീസായാണ് തിയറ്ററുകളിലേക്ക് എത്താൻ പോകുന്നതെങ്കിലും വീര്യം കൂടിയ വൈൻ കുടിച്ചതിന്റെ ഫീൽ പ്രേക്ഷകർക്ക് ഉണ്ടാവും. എനിക്കായാലും ഹണി റോസിനായാലും ആസിഫിനായാലും വിനയ് ഫോർട്ടിനായാലും ഇതിനിടയിൽ കിട്ടിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. അതുപോലെ ഈ സിനിമയും സ്വീകരിക്കും എന്നു തന്നെയാണ് വിശ്വസിക്കുന്നത്.
ലുക്ക് മാറിയാൽ മൊത്തം പോയില്ലേ
ചിത്രത്തിൽ ഞാനൊരു വ്യത്യസ്ത ഗെറ്റപ്പിൽ വരുന്നുണ്ട്. ഷൂട്ടിംഗിനിടെ ഒരു ബസിൽ കയറി യാത്ര ചെയ്യവേ കുറെ അടക്കം പറച്ചിലുകൾ കേട്ടു. ഏതവനാടാ ഇവൻ കുളിക്കത്തുമില്ല നനയ്ക്കത്തുമില്ല ഇറങ്ങിക്കോളും മറ്റുള്ളവരെ ശല്യപ്പെടുത്താൻ... തനി കഞ്ചാവ് ആണെന്നു തോന്നു കണ്ടിട്ട്... അന്ന് മനസിലായി വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും എല്ലാം നാം ഓരോരുത്തരും നാം അറിയാതെ തന്നെ വിലയിരുത്തപ്പെടുന്നുണ്ടെന്ന്.
പോസിറ്റീവ് ഫീൽ
സോഷ്യൽ മീഡിയയിൽ നല്ല സിനിമകൾക്കു കിട്ടുന്ന സ്വീകാര്യതയും മറ്റും പോസിറ്റീവ് ഫീൽ നൽകുന്ന ഒന്നാണ്. അവരുടെ രാവുകളിലെ പാട്ടുകൾക്കും ട്രെയിലറുകൾക്കുമെല്ലാം നല്ല സ്വീകാര്യതയാണ് എല്ലാഭാഗത്തു നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായും വിശേഷങ്ങൾ പങ്കുവയ്ക്കാനുമെല്ലാം സോഷ്യൽ മീഡിയ ഞാനും ഉപയോഗിക്കാറുണ്ട്.
കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി എന്തും ചെയ്യും
കഥാപാത്രങ്ങൾക്ക് വേണ്ടി ഭാരം കുറച്ചിട്ടും കൂട്ടിയിട്ടുമുണ്ട്. പിന്നെ അതിനിണങ്ങുംവിധമുള്ള ബോഡി ഷെയ്പ്പിലേക്ക് എത്തി പല സിനിമകളിലും അഭിനിയിച്ചിട്ടുമുണ്ട്. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഏതുവിധേനയുള്ള മാറ്റങ്ങൾക്കും ഞാൻ തയാറാണ്.അതിപ്പോൾ മെലിഞ്ഞ പ്രകൃതമുള്ള വേഷമാണെങ്കിൽ കൂടി ഞാൻ ചെയ്യും. മസിലും ബോഡിയുമെല്ലാം നോക്കിയിട്ടേ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കു എന്നുള്ള കടുംപിടുത്തം ഒന്നും എനിക്കില്ല.
ഡ്രീം റോൾ
കുട്ടികളുടെ ഇടയിലൊരു സൂപ്പർ ഹീറോ. അത്തരത്തിലൊരു വേഷം ചെയ്യാൻ ആഗ്രഹമുണ്ട്. കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും അവരുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന വേഷങ്ങൾ കിട്ടിയാൽ കൊളളാമെന്നെല്ലാം ഉണ്ട്. അത്തരത്തിലുള്ള വേഷങ്ങൾ തേടിയെത്തുമെന്ന തന്നെയാണ് കരുതുന്നത്.
പ്രേക്ഷകരോട് പറയാനുള്ളത്
തിയറ്ററിൽ പോയി തന്നെ അവരുടെ രാവുകൾ കാണണം. ടോറന്റ് ഹിറ്റാക്കരുത് പ്ലീസ്. എല്ലാതരത്തിലുള്ള ആൾക്കാർക്കും ഇഷ്ടമാകും വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഫെയ്സ്ബുക്ക് പേജ് വഴി അറിയിക്കണം. അതിപ്പോൾ എന്റെ അഭിനയത്തിലെ പോരായ്മകളായാലും അറിയിക്കണം എങ്കിലെ അടുത്ത ചിത്രത്തിലെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ.
വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top