2023 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ ത്രിവൽസര എൽഎൽബി (റെഗുലർ (ടഘഇങ)/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീ കരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2023 നവംബർ/ഡിസംബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംകോം ഫിനാൻസ് (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റിസ്ട്രക്ച്ചേർഡ് കോഴ്സ് (2013 സ്കീം സപ്ലിമെന്ററി) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
2024 ഏപ്രിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി പരീക്ഷകൾ ജൂണ്‍ 10 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 15, 16, 17 തീയതികളിൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
വി.എസ്.ലേഖ, സ്വാതി സുകു, ടി.കെ. സിന്ധു , പി.ആർ. സതീഷ് ചന്ദ്രൻ (കെമിസ്ട്രി), ആർ. ഹ്രിഷി രാജ്. , ലക്ഷ്മി പി., രാജേഷ് എ., വിഷ്ണു പി., ആമിന എ., അനൂപ് പി.ആർ., ലിജി ജോളി (കൊമേഴ്സ്), സ്വപ്ന കുമാർ കെ., ലാലിനി എം., അശ്വതി എസ്., സിന്ധു കെ.കെ. (ഹിസ്റ്ററി), ജിസ്സ എസ്., സിനി എൽ., ജിഷ ഏബ്രഹാം, വിനോദ് പി.കെ. (പൊളിറ്റിക്കൽ സയൻസ്), അമ്ജിത്ത് എസ്. (ഫിസിക്കൽ എഡ്യൂക്കേഷൻ), ദീപു ദാസ് എൻ., തോമസ് മാത്യു, തനീറ്റ ഇലൂ ഫിലിപ് (ഇക്കണോമിക്സ്), ഗായത്രി ജെ.എ., ഷാനിയ ജെയിംസ് (ജിയോളജി), അഞ്ജലി ജയൻ, അഖിലേഷ് എസ്.വി. നായർ, വിനിത എസ്.ബാബു (ബോട്ടണി), മോഹിനി ജി. (സോഷ്യോളജി), റാണി എൽ. (ഡെമോഗ്രഫി), ഷാഹിന കെ. (കന്പ്യൂട്ടേഷണൽ ബയോളജി ആന്റ് ബയോഇൻഫർമാറ്റിക്സ്), വിജി. ആർ., സുറുമി ബി., പാർവ്വതി സുരേന്ദ്രൻ (ബയോടെക്നോളജി), ഷിജിന ബീഗം എൻ., ജിജിൻ ആർ. (ബയോകെമിസ്ട്രി), നിരഞ്ജന നായർ പി., ഹബീൻ എച്ച്. (ഇംഗ്ലീഷ്), പാർവ്വതി സുധാകർ എസ്., സെൽവമാരി എസ്. (എജ്യൂക്കേഷൻ), ശിവകുമാർ ആർ.പി., പ്രിയങ്ക ഗോവിന്ദ്, മായ ബിന്ദു പി.ബി. (മലയാളം), മിനി മോഹൻദാസ് (അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്), നജീബ് എസ്. (സുവോളജി), അമത്ത് നൂറ (ഇസ്ലാമിക് ഹിസ്റ്ററി), ബിജി എം.എസ്.,അഞ്ജന പി.എം. (ഫിസിക്സ്), അജേഷ് വി.വി. (ലിംഗ്വിസ്റ്റിക്സ്), ഷൈനി ആർ. (എൻവയോണ്‍മെന്റൽ സയൻസസ്) എന്നിവർക്ക് പിഎച്ച്ഡി നൽകുന്നതിന് സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.