വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ആറാം സെമസ്റ്റർ ബിബിഎ (എസ്ഡിഇ) ക്ലാസ് നാളെ മുതൽ 28 വരെ പാളയം എസ്ഡിഇ കേന്ദ്രത്തിൽ നടത്തും. പ്രോജക്ട് ജൂണ്‍ 19ന് തുടങ്ങും. പ്രൊജക്ട് റിക്വസ്റ്റ് ജൂണ്‍ അഞ്ചിനു മുന്‍പ് കോർഡിനേറ്റർക്കു നൽകണം.
പരീക്ഷാകേന്ദ്രങ്ങൾ
ഒന്‍പതു മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം/ബിസിഎ/ ബിബിഎ (2010 അഡ്മിഷൻ മേഴ്സി ചാൻസ്, 2011, 2012 അഡ്മിഷൻ) പരീക്ഷയ്ക്ക് മാറാനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ്, പിരപ്പൻകോട് യുഐടി, കുറവൻകോണം യുഐടി, വാഴിച്ചൽ ഇമ്മാനുവൽ കോളജ്, അന്പലത്തറ നാഷണൽ കോളജ്, ചാവർകോട് സിഎച്ച്എംഎം കോളജ്, തോന്നയ്ക്കൽ എ.ജെ. കോളജ്, തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്, തുന്പ സെന്റ് സേവ്യേഴ്സ് കോളജ്, സിഎഎസ് ധനുവച്ചപുരം, കാഞ്ഞിരംകുളം കെഎൻഎം കോളജ്, വർക്കല എസ്എൻ കോളജ്, കാര്യവട്ടം ഗവ. കോളജ് എന്നീ സെന്ററുകൾ ആവശ്യപ്പെട്ട വിദ്യാർഥികൾ അവിടെ നിന്നും ഹാൾടിക്കറ്റ് വാങ്ങി കുറവൻകോണം യുഐടിയിൽ പരീക്ഷയെഴുതേണ്ടതും വടക്കേവിള ശ്രീനാരായണ കോളജ് ഓഫ് ടെക്നോളജി, ശാസ്താംകോട്ട യുഐടി, കൊല്ലം യുഐടി, ചാത്തന്നൂർ എസ്എൻ കോളജ്, പുനലൂർ എസ്എൻ കോളജ് എന്നീ സെന്ററുകൾ ആവശ്യപ്പെട്ട വിദ്യാർഥികൾ അവിടെ നിന്നും ഹാൾടിക്കറ്റ് വാങ്ങി കൊല്ലം യുഐടിയിൽ പരീക്ഷയെഴുതേണ്ടതും ആലപ്പുഴ നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ്, തുറവൂർ എസ്എൻജിഎം, മാവേലിക്കര ബിഷപ് മൂർ കോളജ് എന്നീ സെന്ററുകൾ ആവശ്യപ്പെട്ട വിദ്യാർഥികൾ അവിടെ നിന്നു ഹാൾടിക്കറ്റ് വാങ്ങി ആലപ്പുഴ യുഐടിയിൽ പരീക്ഷയെഴുതേണ്ടതും അടൂർ സിഎഎസ്, അടൂർ യുഐടി, ഏരൂർ യുഐടി, പത്തനാപുരം യുഐടി, കൊട്ടാരക്കര യുഐടി, ആയൂർ മാർത്തോമ കോളജ്, കൊട്ടാരക്കര എസ്ജി കോളജ്, അടൂർ കെവിവിഎസ് കോളജ് കുണ്ടറ സിഎഎസ് എന്നീ സെന്ററുകൾ ആവശ്യപ്പെട്ട വിദ്യാർഥികൾ അവിടെ നിന്നു ഹാൾടിക്കറ്റ് വാങ്ങി അടൂർ യുഐടിയിൽ പരീക്ഷയെഴുതണം.