സിയുഇടി-യുജി അപേക്ഷാതീയതി നീട്ടി
ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിൽ ഉൾപ്പെടെ ബിരുദപഠനത്തിനുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് (സിയുഇടിയുജി) അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 31 വരെ നീട്ടിയതായി യുജിസി ചെയർമാൻ എം. ജഗദീഷ് കുമാർ.
ഇന്നലെ രാത്രി 11 വരെ അപേക്ഷിക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിദ്യാർഥികളുടെ ഉൾപ്പെടെ അഭ്യർഥനയെത്തുടർന്നാണ് 31ന് രാത്രി 9.50 വരെ സമയം ദീർഘിപ്പിച്ചത്. മേയ് 15 മുതൽ 31 വരെയാണ് പരീക്ഷ.