ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം: അപേക്ഷ 30 വരെ
കാസര്‍ഗോഡ്: പെരിയ കേരള കേന്ദ്രസര്വകലാശാലയിലടക്കം നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷൻ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം.
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് എന്‍സിഇടി) വഴിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. ബിഎസ്സി ബിഎഡ് (ഫിസിക്സ്), ബിഎസ്സി ബിഎഡ്(സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്), ബിഎ ബിഎഡ് (ഇക്കണോമിക്സ്), ബികോം ബിഎഡ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.
ncet.samarth.ac.in സന്ദര്‍ശിച്ച് 30നു രാത്രി 11.30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ജൂണ്‍ 12നാണ് പരീക്ഷ. ഇതിന് മൂന്നു ദിവസം മുന്‍പ് പ്രവേശന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഇമെയില്‍:
[email protected]. എന്‍ടിഎ ഹെല്‍പ്പ് ഡെസ്ക്: 01140759000, 01169227700.