University News
ഇ​​​ന്ത്യ​​​യി​​​ലെ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ഴ്സു​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു
സ​​​ന്തോ​​​ഷ് ജോ​​​ർ​​​ജ്, പാ​​​ലാ​​​രി​​​വ​​​ട്ടം


രാ​​​ജ്യ​​​ത്ത് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ഴ്സു​​​ക​​​ൾ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ള​​​ജു​​​ക​​​ളു​​​ണ്ട്. ഇ​​​വ​​​യി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലേ​​​ക്കും പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ലെ പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലോ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലോ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കും. രാ​​​ജ്യ​​​ത്തെ പേ​​​രു​​​കേ​​​ട്ട ഒ​​​ട്ടു​​​മി​​​ക്ക ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ലെ​​​യും പ്ര​​​വേ​​​ശ​​​നം ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. ഇ​​​ത്ത​​​രം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​വ​​​യെ​​​ക്കു​​​റി​​​ച്ച്...

NCHMCTJEE
(നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍സി​​​ൽ ഫോ​​​ർ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കേ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി​​​ജോ​​​യി​​​ന്‍റ് എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ)
ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ജ്യ​​​ത്തു ന​​​ട​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​ണി​​​ത്. കേ​​​ന്ദ്ര​​​സം​​​സ്ഥാ​​​ന സ്വ​​​കാ​​​ര്യ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള 93 വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഈ ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. മേ​​​യി​​​ൽ ഈ ​​​പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കും.

AIMAUGAT

(ഓ​​​ൾ ഇ​​​ന്ത്യ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ണ്ട​​​ർ ഗ്രാ​​​ജ്വേ​​​റ്റ് ആ​​​പ്റ്റി​​​ട്യൂ​​​ഡ് ടെ​​​സ്റ്റ്)
രാ​​​ജ്യ​​​ത്തെ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് ഈ ​​​പ​​​രീ​​​ക്ഷ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച 58 ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഈ ​​​കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ബി​​​ബി​​​എ, എം​​​ബി​​​എ, ബി​​​കോം, ബി​​​സി​​​എ, ബി​​​എ​​​ച്ച്എം അ​​​ട​​​ക്ക​​​മു​​​ള്ള പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ഈ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കാം. ജൂ​​​ണ്‍ മാ​​​സ​​​ത്തി​​​ലാ​​​ണ് ഈ ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ക.
IIHMeChat

(ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് കോ​​​മ​​​ണ്‍ ഹോ​​​സ്പി​​​റ്റ​​​ലി​​​റ്റി അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ്)

കോ​​​ൽ​​​ക്ക​​​ത്ത, പൂ​​​ന, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ജ​​​യ്പു​​​ർ, ന്യൂ​​​ഡ​​​ൽ​​​ഹി, ബാം​​​ഗ്ലൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്സ് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഗ്രൂ​​​പ്പി​​​ന്‍റെ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്ന​​​ത് പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്ന​​​ത് മേ​​​യ്​​​ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ൽ.

AIHMCT OAT

(ആ​​​ർ​​​മി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കേ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി)
ആ​​​ർ​​​മി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കേ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ ബി​​​രു​​​ദ​​​ത​​​ല പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ഓ​​​ണ്‍ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന ഈ ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന റാ​​​ങ്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്ന​​​ത് ഏ​​​പ്രി​​​ലി​​​ൽ.

PUTHAT

(പ​​​ഞ്ചാ​​​ബ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി ആ​​​പ്റ്റി​​​ട്യൂ​​​ഡ് ടെ​​​സ്റ്റ്)
പ​​​ഞ്ചാ​​​ബി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​വി​​​ധ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കേ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് കേ​​​റ്റ​​​റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി, ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഈ ​​​പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ. വി​​​ജ്ഞാ​​​പ​​​നം മേ​​​യ്​​​ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ൽ.

CUET UG

രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ബി​​​രു​​​ദ​​​ത​​​ല പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യാ​​​ണ് കോ​​​മ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ക. കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ബി​​​വോ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​യ ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ഈ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ടെ​​​സ്റ്റ് പ്ര​​​കാ​​​രം പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കും. കൂ​​​ടാ​​​തെ വി​​​വി​​​ധ സ്വ​​​കാ​​​ര്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ലെ ബി​​​രു​​​ദ​​​ത​​​ല ടൂ​​​റി​​​സം പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് കു​​​ട്ടി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഈ ​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ റാ​​​ങ്ക് പ​​​രി​​​ഗ​​​ണി​​​ക്കും. ജൂ​​​ണ്‍​​​ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ. അ​​​പേ​​​ക്ഷ നേ​​​ര​​​ത്തേ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News