University News
ഐ​സി​ടി അ​ക്കാ​ദ​മിയില്‍ ഓഫ്‌ലൈന്‍ കോഴ്‌സുകള്‍ക്കു തുടക്കം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള ഓ​​​ഫ്‌​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ളും നാ​​​നോ​​​സ്കി​​​ൽ പ്രോ​​​ഗ്രാ​​​മു​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചു.

ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വി​​​വി​​​ധ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ മൂ​​​ന്നു മാ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഓഫ്‌ലൈന്‍ കോ​​​ഴ്സു​​​ക​​​ളാ​​​ണ് തു​​​ട​​​ങ്ങു​​​ന്ന​​​ത്. സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും ആ​​​റ് മാ​​​സ​​​ത്തെ ലി​​​ങ്ക്ഡ്ഇ​​​ൻ ലേ​​​ണിം​​​ഗ് ആ​​​ക്സ​​​സ്, എം​​​പ്ലോ​​​യ​​​ബി​​​ലി​​​റ്റി ട്രെ​​​യി​​​നിം​​​ഗ് എ​​​ന്നി​​​വ​​​യും ഈ ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ണ്.

സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് സ്പെ​​​ഷ​​​ലി​​​സ്റ്റ് ഇ​​​ൻ ഡാ​​​റ്റാ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ന​​​ല​​​റ്റി​​​ക്സ്, സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി അ​​​ന​​​ലി​​​സ്റ്റ്, സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് സ്പെ​​​ഷ​​​ലി​​​സ്റ്റ് ഇ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​ർ ടെ​​​സ്റ്റിം​​​ഗ് തു​​​ട​​​ങ്ങി​​​യ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് നി​​​ർ​​​ദി​​​ഷ്ട യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

വ്യ​​​ക്തി​​​ക​​​ളു​​​ടെ പ്രാ​​​യോ​​​ഗി​​​ക നൈ​​​പു​​​ണ്യ​​​വും ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​വ​​​യാ​​​ണ് നാ​​​നോ​​​സ്കി​​​ൽ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും https://ictkerala.org/opencourses സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ഐ​​​സി​​​ടി​​​എ​​​കെ ടാ​​​ല​​​ന്‍റ്സ്കൗ​​​ട് എ​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മി​​​നും അ​​​ക്കാ​​​ദ​​​മി രൂ​​​പം​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News