ജയിംസ് കുക്ക് യൂണിവേഴ്സിറ്റിയില്‍ പഠനത്തിന് അവസരം
കൊച്ചി: ജയിംസ് കുക്ക് യൂണിവേഴ്സിറ്റിയുടെ സിംഗപ്പുര്‍ കാമ്പസില്‍ 202425 അധ്യയനവര്‍ഷത്തേക്കുള്ള ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജനുവരി, മേയ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മൂന്നു ബാച്ചുകളായാണ് കോഴ്സുകള്‍ ആരംഭിക്കുന്നത്.
മേയ് മാസത്തെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20 ഉം സെപ്റ്റംബര്‍ പ്രവേശനത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 16 മാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അക്കാഡമിക് സ്കോറിനെ അടിസ്ഥാനമാക്കി 10,000 സിംഗപ്പുര്‍ ഡോളര്‍ വരെയുള്ള സ്കോളര്‍ഷിപ്പുകള്‍ നേടാന്‍ അവസരമുണ്ടാകും.