University News
പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ കീഴിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്സി–എസ്ടി വിവിധ തസ്തികകളിലേക്കുളള മത്സര പരീക്ഷകൾക്കായി 25 ദിവസം ദൈർഘ്യമുളള പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബാങ്കിംഗ് സർവീസ് റിക്രൂട്ട്മെന്റ് ബോർഡ്, പിഎസ്സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കോ–ഓപ്പറേറ്റീവ് റിക്രൂട്ട്മെന്റ് ബോർഡ്, റെയിൽവേ തുടങ്ങിയ റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന പരീക്ഷകൾക്കാണ് പരിശീലനം നൽകുന്നത്. വിദഗ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകളിൽ ഗണിതം, പൊതു വിജ്‌ഞാനം, മാനസിക വിശകലനശേഷി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നതിനുള്ള എളുപ്പ മാർഗങ്ങളും പരിശീലിപ്പിക്കും. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പാസായവരും 18 നും 41 നും മധ്യേ പ്രായമുളള എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/വർഗ ഉദ്യോഗാർഥികളായിരിക്കണം. വിശദ വിവരങ്ങൾക്ക് 0484–2312944 എന്ന നമ്പറിൽ ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പ്രവേശനം. അവസാന തീയതി സെപ്റ്റംബർ 30.
More News