University News
എംജി ഡിഗ്രി, പിജി പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു
എംജി യൂണിവേഴ്സിറ്റി ബിഎ, ബികോം, എംഎ, എംകോം, എംഎസ്സി (മാത്തമാറ്റിക്സ്) കോഴ്സുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്സുകളിൽ ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കോണിമിക്സ്, ഇസ്്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇംഗ്ലീഷ്, സംസ്കൃതം, മലയാളം, ഹിന്ദി, അറബിക് ,കോമേഴ്സ് വിഷയങ്ങൾക്കും പിജി കോഴ്സുകളിൽ എംഎ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഹിസ്റ്ററി, ഇക്കോണോമിക്സ്, ഫിലോസഫി, പൊളിറ്റിക്സ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്റ്ററി, വിഷയങ്ങൾക്കും എംഎസ്സി മാത്തമാറ്റിക്സ്, എംകോം കോഴ്സുകൾക്കുമാണ് പ്രൈവറ്റ് രജിസ്ട്രേഷൻ. ബിരുദ–ബിരുദാനന്തര കോഴ്സുകൾ സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും. പരീക്ഷകൾ വാർഷികമായി നടത്തും.

ഡിഗ്രി കോഴ്സുകളിൽ ബിഎ, ബികോം (ഫുൾ കോഴ്സ്), ബിഎ, ബികോം (പ്രഫഷണൽ ബിരുദധാരികൾക്ക്), ബികോം ബിരുദധാരികൾക്കുള്ള ബിഎ കോഴ്സുകൾ, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ എന്നിവ സിബിസിഎസ്എസ് മോഡൽ ഒന്ന് സ്കീമിൽ നടത്തും. അഡീഷണൽ ഓപ്ഷണൽ, ഇലക്ടീവ്, അഡീഷണൽ ഫാക്കൽറ്റി, ഫാക്കൽറ്റി, സെക്കൻഡ് ലാംഗ്വേജ് മാറ്റം എന്നിവ നിലവിലുള്ള സിബിസിഎസ്എസ് മോഡൽ ഒന്ന് സ്കീമിലും അഡീഷണൽ ഓപ്ഷൻ, ഇലക്ടീവ് സിബിസിഎസ്എസ് സമ്പ്രദായത്തിലും അപേക്ഷിക്കാവുന്നതാണ്. അഡീഷണൽ ഡിഗ്രി, അഡീഷണൽ സെക്കൻഡ് ലാംഗ്വേജ് എന്നീ യുജി പ്രോഗ്രാമിലേക്ക് പ്രീ സിബിസിഎസ്എസ് ബിരുദധാരികൾക്ക് വ്യവസ്‌ഥകൾക്ക് വിധേയമായി നിലവിലെ സിബിസിഎസ്എസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ നൽകിയിരിക്കുന്ന യുജി പ്രൈവറ്റ് രജിസ്ട്രേഷൻ നോട്ടിഫിക്കേഷൻ–2016 ൽ ലഭ്യമാണ്.

ഒന്നാം വർഷ ഡിഗ്രി, പിജി ഫുൾ കോഴ്സ് രജിസ്ട്രേഷനുവേണ്ടി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓപ്പൺ കോഴ്സ് മാറ്റം വേണ്ടണ്ടവർ ആവശ്യമായ ഫീസടച്ച് അഞ്ചാം സെമസ്റ്റർ പരീക്ഷ ആരംഭിക്കാൻ ഒരുമാസം മുൻപ് വരെയുള്ള അനുവദനീയമായ സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. മറ്റുള്ളവർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ വിജ്‌ഞാപനത്തോടൊപ്പമുള്ള അപേക്ഷ ഫോറം ഡൗൺ ലോഡ് ചെയ്യണം. ബിരുദ, ബിരുദാനന്തര ഫുൾ കോഴ്സ് അപേക്ഷകർ ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ്ഔട്ട് മറ്റ് രേഖകൾക്കൊപ്പം യൂണിവേഴ്സിറ്റിയിലേക്ക് അയക്കണം. അപേക്ഷയുടെ ഒരു കോപ്പി സൂക്ഷിക്കുകയും വേണം. നിർദിഷ്ട പരീക്ഷാ ഫീസിനൊപ്പം അപേക്ഷാ ഫാറങ്ങളുടെ വിലയും അടക്കണം.

ഓൺലൈൻ അപേക്ഷയുടെ(ഫുൾ കോഴ്സുകാർക്ക്)/ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റിനോപ്പം ഒന്നും രണ്ടണ്ടും സെമസ്റ്റർ യുജി, പിജി പ്രവേശത്തിനുള്ള നിശ്ചിത പരീക്ഷ ഫീസ്, പ്രൈവറ്റ് രജിസ്ട്രേഷൻ ഫീസ് എന്നിവ അടച്ച പേ–ഇൻ–സ്ലിപ്പ്, യോഗ്യത പരീക്ഷയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി.സി (ഒറിജിനൽ), മൈഗ്രേഷൻ സർട്ടിഫിക്കറ്റ് (മറ്റ് ബോർഡ്, യൂണിവേഴ്സിറ്റികളിൽ പഠനം നടത്തിയവർ), എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, റെകഗ്നീഷൻ സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫീസ് രസീതും അപേക്ഷയും (എൻഐഒഎസ്, മറ്റ് സംസ്‌ഥാന ബോർഡിൽ, യൂണിവേഴ്സിറ്റിയിൽ പഠനം നടത്തിയവർ),എസ്എസ്എൽസി, 10–ാംക്ലാസ് സർട്ടിഫിക്കറ്റിന്റെ ഒരു സ്വയം സാക്ഷ്യപ്പെട്ടുത്തിയ കോപ്പി, സ്വന്തം വിലാസമെഴുതിയ 52 രൂപ സ്റ്റാമ്പ് ഒട്ടിച്ച 353 മി.മി 250 മി.മി സൈസ് കവർ എന്നിവ കൂടി സമർപ്പിക്കണം.

യൂണിവേഴ്സിറ്റി കാഷ് കൗണ്ടണ്ടർ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവടങ്ങളിലോ എസ്ബിടിയുടെ പേ–ഇൻ–സ്ലിപ്പ് (വിജ്‌ഞാപനത്തിന്റെ അവസാനപേജിൽ ചേർത്തിട്ടുള്ള എസ്ബിടി ചെലാൻ) വഴിയോ ഫീസ് അടയ്ക്കാം. ഡിമാൻഡ് ഡ്രാഫ്റ്റ് സ്വീകരിക്കുന്നതല്ല. അപേക്ഷകളും അനുബന്ധ രേഖകളും ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, എംജി യൂണിവേഴ്സിറ്റി, പിഡി ഹിൽസ് പിഒ, കോട്ടയം–686560 എന്ന വിലാസത്തിൽ രജിസ്ട്രേഡ് തപാലിൽ അയക്കണം.

ഡിഗ്രി ഫുൾ കോഴ്സിന്റെ ഓൺ ലൈൻ അപേക്ഷകളും രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ അപേക്ഷകളും, അഡീഷണൽ ഓപ്ഷണൽ, ഇലക്ടീവ്, അഡീഷണൽ ഫാക്കൽറ്റി, ഫാക്കൽറ്റി, സെക്കന്റ് ലാഗ്വേജ് മാറ്റം എന്നിവയ്ക്കുള്ള അപേക്ഷകളും, പിജി ഫുൾ കോഴ്സിന്റെ ഓൺ ലൈൻ അപേക്ഷകളും, പിജി രണ്ട്, മൂന്ന്, നാല് സെമസ്റ്ററിലേക്കുള്ള അപേക്ഷകളും 2016 നവംബർ 30 വരെയും 500 രൂപ പിഴയോടുകൂടി 2016 ഡിസംബർ 15 വരെയും 1000 രൂപ പിഴയോടുകൂടി 2016 ഡിസംബർ 30വരെയും സ്വീകരിക്കും.

അപേക്ഷയിലെ വിവരങ്ങൾ തിരുത്താൻ ആഗ്രഹിക്കുന്നവർ 2017 ജനുവരി 16 വരെ 100 രൂപ ഫീസടച്ചു മാറ്റം വരുത്താം. യുജി പ്രോഗാമുകളുടെ കോർ കോഴ്സ്, സെക്കൻഡ് ലാംഗ്വേജ്, അഡീഷണൻ ലാംഗ്വേജ്, കോംപ്ലിമെന്ററി കോഴ്സുകൾക്ക് പിന്നീട് മാറ്റം അനുവദിക്കുന്നതല്ല.

പിജി കോഴ്സുകളുടെ പ്രൈവറ്റ് രജിസട്രേഷന് 2016 ഏപ്രിൽ, മേയ് സെഷനിലോ അതിനു മുമ്പോ യോഗ്യത നേടിയവരും, ഡിഗ്രി കോഴ്സുകൾക്ക് 2016 ജൂലൈ സെഷനിലോ അതിനുമുമ്പോ യോഗ്യത പരീക്ഷ പാസായവരും ആയിരിക്കണം. www.mgu.ac.in വൈബ് സൈറ്റിൽ അഡ്മിഷൻ 2016 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനും ഫോം ഡൗൺ ലോഡ് ചെയ്യുന്നതിനും സാധിക്കും.

പ്രൈവറ്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കത്തിടപ്പാടുകളും ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, എംജി യൂണിവേഴ്സിറ്റി, പിഡി ഹിൽസ്. പിഒ, കോട്ടയം–686560 എന്ന വിലാസത്തിൽ മാത്രമായിരിക്കണം.

വിശദ വിവരങ്ങൾക്ക് www.mgu.ac.in വെബ് സൈറ്റ് സന്ദർശിക്കുക.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബിഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സിബിസിഎസ്എസ് – റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഒന്നിന് കോന്നി സിഎഫ്ടിയിൽ നടത്തും.

പരീക്ഷാഫലം

2015 സെപ്റ്റംബറിൽ നടത്തിയ എംഎ ഹിസ്റ്ററി ഒന്നും രണ്ടും സെമസ്റ്റർ പ്രൈവറ്റ്, പ്രൈവറ്റ് സപ്ലിമെന്ററി, രണ്ടാം സെമസ്റ്റർ റഗുലർ സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവംബർ മൂന്നു വരെ സ്വീകരിക്കും.

2016 മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (റഗുലർ, സപ്ലിമെന്ററി, പുതിയ, പഴയ സ്കീം – മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവംബർ അഞ്ചു വരെ സ്വീകരിക്കും.

2016 ജൂണിൽ തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലും, പുല്ലരിക്കുന്ന് സ്റ്റാസിലും നടത്തിയ രണ്ടാം സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ നവംബർ അഞ്ചു വരെ സ്വീകരിക്കും.

കെമാറ്റ് കേരള പ്രവേശനപരീക്ഷ 2017–18

കേരളത്തിലെ പ്രഫഷണൽ കോളജുകളുടെ പ്രവേശന മേൽനോട്ട കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ച് 2017–18 വർഷം മുതൽ എംബിഎ പ്രവേശന പരീക്ഷയ്ക്ക് കെമാറ്റ്, കാറ്റ്, സിമാറ്റ് എന്നിവയെ അടിസ്‌ഥാനപ്പെടുത്തിയാണ്. ഒരു അക്കാദമിക വർഷം രണ്ട് കെമാറ്റ് പരീക്ഷകളുണ്ടാവും. ആദ്യത്തെ പരീക്ഷ 2016 നവംബർ ആറിനും, രണ്ടാമത്തെ പരീക്ഷ 2017 ഏപ്രിൽ രണ്ടിനും നടത്തും. വിശദ വിവരങ്ങൾക്ക് www.asckeral.org; //http//lbscetnre.in/kmat 2017 കെമാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും, എസ്സി/എസ്ടി വിഭാഗത്തിന് 750 രൂപയുമാണ്.

പിഎച്ച്ഡി കോഴ്സ് വർക്ക്: അപേക്ഷാ തീയതി നീട്ടി

പിഎച്ച്ഡി കോഴ്സ് വർക്ക് (റഗുലർ, സപ്ലിമെന്ററി) സെപ്റ്റംബർ, ഒക്ടോബർ 2016 പരീക്ഷയ്ക്ക് 500 രൂപ സൂപ്പർഫൈനോടെ 26 വരെ അപേക്ഷിക്കാം.

ടെക്നിക്കൽ കൺസൾട്ടന്റ് ഒഴിവ്

അന്തർ സർവകലാശാല സുസ്‌ഥിര ജൈവകൃഷി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജൈവകൃഷി സാക്ഷരത പദ്ധതിയിൽ കോൺട്രാക്ട് അടിസ്‌ഥാനത്തിൽ ഒരു ടെക്നിക്കൽ കൺസൾട്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി അഗ്രികൾച്ചർ ബിരുദവും സർക്കാർ സ്‌ഥാപനങ്ങളിലോ, കൃഷിവകുപ്പിലോ മാസ്റ്റർ ട്രെയിനറായുള്ള പരിചയവുമാണു യോഗ്യത. പ്രായം 35 വയസിൽ താഴെ. അഗ്രികൾച്ചറൽ ഓഫീസർ തസ്തികയിലുള്ള പരിചയം അഭികാമ്യം. പ്രതിഫലം പ്രതിമാസം 25000 രൂപ. വിദ്യാഭ്യാസ യോഗ്യത പരിചയം മുതലായവയുടെ വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷകൾ 31നകം [email protected] എന്ന ഇ–മെയിൽ വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.