University News
ബിഎഡ് സപ്ലിമെന്ററി/റീ അഡ്മിഷൻ–റെഗുലർ അപേക്ഷാതീയതി
രണ്ടാം സെമസ്റ്റർ (ഏകവർഷം) ബിഎഡ് സപ്ലിമെന്ററി/റീ അഡ്മിഷൻ–റെഗുലർ (2013–14 അഡ്മിഷൻ) പരീക്ഷകൾക്കു പിഴയില്ലാതെ 2017 ജനുവരി അഞ്ചു വരെയും 50 രൂപ ഫൈനോടെ ആറു വരെയും 500 രൂപ സൂപ്പർ ഫൈനോടെ 10 വരെയും അപേക്ഷിക്കാം. അപേക്ഷകർ ഒരു പേപ്പറിന് 20 രൂപ (പരമാവധി 100) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം. പരീക്ഷാത്തീയതി പിന്നീട്.

പ്രാക്ടിക്കൽ പരീക്ഷ

2016 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേഷൻ * ജേർണലിസം (ട്രിപ്പിൾ മെയിൻ) പരീക്ഷകളുടെ ബേസിക് വേഡ് പ്രോസസിംഗ് പ്രാക്ടിക്കൽ 2017 ജനുവരി 12,13 തീയതികളിൽ നടത്തും. മരങ്ങാട്ടുപ്പളി ലേബർ ഇന്ത്യ കോളജിലെ വിദ്യാർഥികൾ കുറവിലങ്ങാട് ദേവമാതാ കോളജിലും പായിപ്പാട് അമൻ കോളജ് ഓഫ് സയൻസ് * ടെക്നോളിജിയിലെ വിദ്യാർഥികൾ ചങ്ങനാശേരി അസംപ്ഷൻ കോളജിലും വെങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജിലെ വിദ്യാർഥികൾ മാറംപള്ളി എം.ഇ.എസ് കോളജിലും പരീക്ഷയ്ക്കു ഹാജരാകണം.