University News
ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ; അധ്യാപകർക്കുള്ള പരിശീലനം തുടങ്ങി
സർവകലാശാലയിൽ അടുത്ത അക്കാദമിക് വർഷം ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിൻറെ ഭാഗമായി കോളജ് അധ്യാപകർക്കുള്ള മേഖലാതല പരിശീലനത്തിന് തുടക്കമായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളജ്, ക്രിസ്തുജ്യോതി കോളജ് ചങ്ങനാശേരി എന്നിവിടങ്ങളിൽ ഇന്നലെ പരിശീലനം നടന്നു.

ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾക്കായി കോളജുകൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിശദമാക്കുന്ന പരിപാടി നാളെയും, 19നും സംഘടിപ്പിച്ചിട്ടുണ്ട്. ഒരു കോളജിൽനിന്ന് അഞ്ച് അധ്യാപകർ എന്ന കണക്കിൽ ആകെ 1200 പേർക്ക് പരിശീലനം നൽകും.

കോളജ് പ്രിൻസിപ്പൽമാർക്കും നോഡൽ ഓഫീസർമാർക്കുമുള്ള പരിശീലന പരിപാടി നേരത്തെ പൂർത്തിയായിരുന്നു. പുതിയ പ്രോഗ്രാമുകൾക്കായി കോളജുകളിൽ അക്കാദമിക് അഡൈ്വസറി കമ്മിറ്റി രൂപീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

ഓരോ കോളജുകളിലും പ്രിൻസിപ്പൽ, നോഡൽ ഓഫീസർ, പുതിയതായി പരിശീലനം ലഭിക്കുന്ന അഞ്ച് അധ്യാപകർ എന്നിവർ ചേർന്ന് മറ്റ് അധ്യാപകർക്ക് പരിശീലനം നൽകുമെന്ന് ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ ചൂമതലയുള്ള നിർവാഹക സമിതി അധ്യക്ഷനായ സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ പറഞ്ഞു.

കലോത്സവം സർട്ടിഫിക്കറ്റ് വിതരണം 16 മുതൽ

സർവകലാശാലാ കലോത്സവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. കോളജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ വിജയികളുടെ പട്ടിക സമർപ്പിച്ച് സ്റ്റുഡൻറ്‌സ് സർവീസസ് ഡിപ്പാർട്ട്‌മെൻറിൽനിന്നും സർട്ടിഫിക്കറ്റുകൾ വാങ്ങാം.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം, എംഎച്ച്എം, എംഎംഎച്ച്(സിഎസ്എസ് 2018 അഡ്മിഷൻ സപ്ലിമെൻററി, 2015,2016,2017 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മേയ് ആറിനു തുടങ്ങും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

വൈവാ വോസി, പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ എൽഎൽഎം(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ് മാർച്ച് 2024) പരീക്ഷയുടെ വൈവാ വോസി പരീക്ഷകൾ മേയ് രണ്ട്, മൂന്ന്, നാല്, ആറ് തീയതികളിൽ എറണാകുളം ഗവൺമെൻറ് ലോ കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബിഎസ്ഡബ്ല്യു(2021 അഡ്മിൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22ന് തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബിഎസ് സി സൈബർ ഫോറൻസിക്(സിബിസിഎസ് 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ 23 വരെ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബിഎസ് സി ഫിസിക്‌സ് എം1,എം2,എം3(സിബിസിഎസ് 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട്, വൈവാ വോസി പരീക്ഷകൾ ഏപ്രിൽ 18 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

മൂന്ന്, നാല് സെമസ്റ്റർ എംഎ അറബിക് പ്രൈവറ്റ് രജിസ്‌ട്രേഷൻ(2021 അഡ്മിഷൻ റഗുലർ ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 27 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി ഫൈറ്റോമെഡിക്കൽ സയൻസ് ആൻറ് ടെക്‌നോളജി(പിജിസിഎസ്എസ് 2022 അഡ്മിഷൻ റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 27 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി ആക്ചൂരിയൽ സയൻസ്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 29 വരെ ഓൺലൈനിൽ അപേക്ഷിക്കാം.