University News
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
എംജി സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന കൗണ്‍സലിംഗ്, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബലിറ്റീസ്, യോഗിക് സയന്‍സ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
പ്ലസ് ടു അല്ലെങ്കില്‍ പ്രീ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് ഫീസ് 5200 രൂപ.

അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കോഴ്സ് ഫീസ് എന്നിവ സഹിതം ഡിപ്പാര്‍ട്ട്മെന്റില്‍ എത്തണം. 04812733399, 08301000560

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം, എംഎച്ച്എം, എംഎംഎച്ച് (സിഎസ്എസ് 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2015, 2016, 2017 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ മേയ് ആറിനു തുടങ്ങും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബിആര്‍ക്ക് (2019 ന് മുന്‍പുള്ള അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 30ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.

മാറ്റി വച്ച പരീക്ഷകള്‍ 29 മുതല്‍

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം പ്രോഗ്രാമുകളുടെ മാറ്റി വച്ച ഏപ്രില്‍ 29ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിഎസ്‌സി മോഡല്‍ ഒന്ന് കെമിസ്ട്രി (പ്യുവര്‍), മോഡല്‍ രണ്ട് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, മോഡല്‍ മൂന്ന് പെട്രോകെമിക്കല്‍സ് (സിബിസിഎസ് പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 29 മുതല്‍ വിവിധ കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിവോക് സ്പോര്‍ട്സ് ന്യൂട്രീഷന്‍ ആന്‍ഡ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ 17 വരെ പാലാ അല്‍ഫോന്‍സാ കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎസ്‌സി ജിയോളജി, ജിയോളജി ആന്‍ഡ് വാട്ടര്‍ മാനേജ്മെന്റ് മോഡല്‍ മൂന്ന് (സിബിസിഎസ് പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2017 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 22 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നും നാലും സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ എംഎ മലയാളം (2021 അഡ്മിഷന്‍ റെഗുലര്‍ ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് എംഎ, എംഎസ്‌സി പ്രോഗ്രാമുകളുടെ 2023 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.