University News
പരീക്ഷാ ഫലം
എംടെക് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ (2013, 2014 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് സെപ്റ്റംബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസടച്ച് 19ന് മുന്‍പ് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

മൂന്നാം സെമസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററിയും ഇംപ്രൂവ്‌മെന്റും സെമസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്(2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്2023 ഒക്ടോബര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 17വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ് (റെഗുലര്‍, സപ്ലിമെന്ററി) എംഎ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍

ഫെബ്രുവരിയില്‍ നടന്ന ഒന്‍പതാം സെമസ്റ്റര്‍ ഐഎംസിഎ (2019 അഡ്മിഷന്‍ റെഗുലര്‍, 2018, 2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഒന്‍പതാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക് വിഷ്വല്‍ മീഡിയ ആന്റ് ഫിലിം മേക്കിംഗ്(2021 അഡ്മിഷന്‍ റഗുലര്‍ ന്യൂ ,സ്‌കീം ജനുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 15, 16 തീയതികളില്‍ കാലടി ശ്രീശങ്കര കോളജില്‍ നടത്തും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ സിബിസിഎസ് (2021 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2024)ബിരുദ പരീക്ഷയുടെ ബിഎ മ്യൂസിക് വോക്കല്‍, വീണ, വയലിന്‍, മൃദംഗം, മദ്ദളം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.