University News
പ്രോജക്ട് ഇവാല്യുവേഷന്‍, വൈവ വോസി
ആറാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ടൂറിസം ആന്‍ഡ്് ട്രാവല്‍ മാനേജ്മെന്റ് (ബിടിടിഎം) സിബിസിഎസ് (പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷന്‍, വൈവ വോസി പരീക്ഷകള്‍ 19 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (സിബിസിഎസ് പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 20172020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷ 19ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിവോക് ലോജിസ്റ്റിക് മാനേജ്മെന്റ് (പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 20182020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ ഇന്റേണ്‍ഷിപ് പ്രോജക്ട് വൈവ പരീക്ഷകള്‍ 15ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിസിഎ, ബിഎസ്‌സി കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3(സിബിസിഎസ് പുതിയ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17,18,19 തീയതികളില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎസ്‌സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് (സിബിസിഎസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22ന് തുടങ്ങും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ സുവോളജി മോഡല്‍ (1, 2, 3) (സിബിസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നും നാലും സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രൈവറ്റ് രജിസ്ട്രേഷന്‍ (2021 അഡ്മിഷന്‍ റെഗുലര്‍ ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് 27 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിർക്കാം.