University News
എംജിയിൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: എംജി യൂണിവേഴ്സിറ്റി മുഴുവൻ സമയ ഗവേഷണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള ഗവേഷണാനന്തര ഗവേഷണ ഫെലോഷിപ്പിനായി യോഗ്യരായ വിദ്യാർഥികളിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ അപേക്ഷാത്തീയതിക്കു തൊട്ടുമുമ്പു മൂന്നുവർഷത്തിനുള്ളിൽ അംഗീകൃത സർവകലാശാലകളിൽനിന്നു പിഎച്ച്ഡി ബിരുദം ലഭിച്ചിട്ടുള്ളവരായിരിക്കണം. പ്രായപരിധി 40 വയസ്. സർവകലാശാല അധ്യാപന ഡിപാർട്ട്മെന്റിൽ അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 31. അപേക്ഷാ ഫോറം സർവകലാശാലാ സ്റ്റോറിൽ ലഭ്യമാണ്. മാതൃക വെബ്സൈറ്റിൽ.
More News