University News
ബികോം സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
ബികോം (1994–2004 പ്രവേശനം) പാർട്ട് മൂന്ന് സ്പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫീ: പേപ്പർ ഒന്നിന് 2,500 രൂപ. അപേക്ഷ സാധാരണ ഫോമിൽ സപെഷൽ സപ്ലിമെന്ററി എക്സാമിനേഷൻ സെൽ, ഫസ്റ്റ് ഫ്ളോർ, പരീക്ഷാഭവൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 13നകം സമർപ്പിക്കണം. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി മാത്തമാറ്റിക്സ്/ബിഎസ്സി കൗൺസലിംഗ് സൈക്കോളജി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സൽ–ഉൽ–ഉലമ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ പത്ത് മുതൽ 27 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി പത്ത് വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എംആർക് റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 16 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം പ്ലാനിംഗ് റഗുലർ പരീക്ഷക്ക് പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 13 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എംസിഎ സപ്ലിമെന്ററി (2010 മുതൽ പ്രവേശനം) പരീക്ഷകൾക്ക് ഒമ്പത് മുതൽ പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 17 വരെയും ഓൺലൈനിൽ അപേക്ഷിക്കാം.

ബയോടെക്നോളജി പഠനവകുപ്പിലെ എംഎസ്സി ബയോടെക്നോളജി (നാഷണൽ സ്ട്രീം) മൂന്ന്, ഒന്ന് സെമസ്റ്റർ പരീക്ഷകൾക്ക് പിഴകൂടാതെ 11 വരെയും 150 രൂപ പിഴയോടെ 12 വരെയും സാധാരണ ഫോമിൽ അപേക്ഷിക്കാം. പരീക്ഷ ജനുവരി 23–ന് ആരംഭിക്കും.

പരീക്ഷ

മൂന്നാം സെമസ്റ്റർ ബിടെക്/പാർട്ട് ടൈം ബിടെക് (2014 പ്രവേശനം)/ബിആർക് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ജനുവരി 31–ന് രാവിലെ 9.30–ന് ആരംഭിക്കും.

നാലാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി പരീക്ഷ ജനുവരി 20ന് രാവിലെ 9.30–ന് സർവകലാശാലാ ഹെൽത്ത് സയൻസ് പഠനകേന്ദ്രത്തിൽ ആരംഭിക്കും.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസം 2016 ജൂണിൽ നടത്തിയ ഗൾഫ്/കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിലെ അഞ്ച്, ആറ് സെമസ്റ്റർ ബികോം, ബിബിഎ റഗുലർ/സപ്ലിമെന്ററി, അഞ്ച്, ആറ് സെമസ്റ്റർ ബിഎ റഗുലർ/സപ്ലിമെന്ററി, നാലാം സെമസ്റ്റർ ബികോം സപ്ലിമെന്ററി, ഒന്ന്, രണ്ട്, മൂന്ന് ബികോം, ബിബിഎ സപ്ലിമെന്ററി, ഒന്ന്, രണ്ട്, മൂന്ന്, നാല് ബിഎ സപ്ലിമെന്ററി, അവസാന വർഷ ബികോം/ബിബിഎ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 20–നകം അപേക്ഷിക്കണം.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബിഎഡ് ഡിസംബർ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷഭവനുമായി ബന്ധപ്പെടണം.
More News