University News
നാലാം സെമസ്റ്റർ ബിപിടി പരീക്ഷകൾ 31ന് ആരംഭിക്കും
നാലാം സെമസ്റ്റർ ബിപിടി (പുതിയ സ്കീം – 2012 റെഗുലർ അഡ്മിഷൻ, 2008–2011 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ 31ന് ആരംഭിക്കും. അപേക്ഷകൾ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 19 വരെയും സ്വീകരിക്കും. അപേക്ഷകർ 150 രൂപ സിവി ക്യമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടക്കണം.

പ്രാക്ടിക്കൽ പരീക്ഷ

2016 ഒക്ടോബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ആർട്സ്, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ – റെഗുലർ (2014 അഡ്മിഷൻ) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (2013ന് മുമ്പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 10ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.

2016 നവംബറിൽ നടത്തിയ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ രണ്ടാം സെമസ്റ്റർ എംഎ കഥകളി–ചെണ്ട , മദ്ദളം (സിഎസ്എസ് – റെഗുലർ,സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ 12, 13 തീയതികളിൽ കോളജിൽ നടത്തും.

പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ നാലാം അർധവർഷ എംഎ സംസ്കൃതം (സിഎസ്എസ്) സ്പെഷൽ–ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വേദാന്ത പരീക്ഷയിൽ തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്കൃത കോളജിലെ സൗമ്യ. കെ ഒന്നാം സ്‌ഥാനവും, കാലടി ശ്രീ ശങ്കര കോളജിലെ ലിധു കലാധരൻ, കെ.എം. ഗീതു, സോണ സജീവ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലു വരെ സ്‌ഥാനങ്ങളും നേടി. സാഹിത്യ പരീക്ഷയിൽ തൃപ്പൂണിത്തുറ ഗവൺമെന്റ് : സംസ്കൃത കോളജിലെ അനഘ എസ്.തമ്പുരാൻ, അശ്വനി വി. കാമത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങൾ നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 19 വരെ സ്വീകരിക്കും.

2016 ഏപ്രിലിൽ നടത്തിയ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എംകോം (ഓഫ് കാമ്പസ്) റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ എസ്. മായ (1602/2200)ഒന്നാം റാങ്കും, ഇരിങ്ങാലക്കുട സ്റ്റുഡന്റ് പിജി സെന്ററിലെ എം.എസ്.അഞ്ജലി, വലപ്പാട് മായാ പ്രഫഷണൽ കാമ്പസിലെ ദിവ്യ വിദ്യാനന്ദൻ എന്നിവർ (1576/2200) രണ്ടാം റാങ്കും, കൊല്ലം ദി ചാപ്റ്ററിലെ ജെൻസി അരുൾ ജൂലിയറ്റ് (1574/2200) മൂന്നാം റാങ്കും നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 21 വരെ സ്വീകരിക്കും.

2016 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിടി.എസ്, ബിഎസ്സി(വോക്) മോഡൽ രണ്ട് സ്പെഷൽ പാർട്ട് ഒന്ന് ഇംഗ്ലീഷ് പേപ്പർ രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനുമുള്ള അപേക്ഷകൾ 20 വരെ സ്വീകരിക്കും.

2016 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിടെക് (2016 അഡ്മിഷൻ റെഗുലർ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ 23വരെ സ്വീകരിക്കും.

ആറാം സെമസ്റ്റർ എംസിഎ ഫലം പ്രസിദ്ധീകരിച്ചു

ആറാം സെമസ്റ്റർ എംസിഎ പരീക്ഷയുടെ ഫലം റിക്കാർഡ് സമയത്തിനുള്ളിൽ പ്രസിദ്ധീകരിച്ച് യൂണിവേഴ്സിറ്റി മാതൃകയായി. ഡിസംബർ ഏഴിന് അവസാനിച്ച പരീക്ഷയുടെ ഫലമാണ് ഒരുമാസത്തിനുള്ളിൽ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചത്. പരീക്ഷ കലണ്ടർപ്രകാരം ഫെബ്രുവരി അവസാനവാരം പ്രസിദ്ധികരിക്കേണ്ട ഫലമാണിത്. പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കുവാനുള്ള സിൻഡിക്കേറ്റിന്റെ പരീക്ഷാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഫലമാണ് ഈ നേട്ടം. വൈസ് ചാൻസലർ ജീവനക്കാരെയും ബന്ധപ്പെട്ടവരെയും അഭിനന്ദിച്ചു.