University News
അന്താരാഷ്ട്ര നൂർസി പഠന കോൺഫ്രൻസ്
തേഞ്ഞിപ്പലം: അറബി പഠനവിഭാഗവും തുർക്കി ഇസ്താംബൂൾ ഫൗണ്ടേഷൻ ഫോർ സയൻസ് ആൻഡ് കൾച്ചറും സംയുക്‌തമായി നൂർസി സ്റ്റഡീസിനെ കുറിച്ച് ഫെബ്രുവരി 12, 13, 14 തിയതികളിൽ സർവകലാശാലാ സെമിനാർ കോപ്ലക്സിൽ അന്താരാഷ്ട്ര വിദ്യാർഥി കോൺഫറൻസ് സംഘടിപ്പിക്കുന്നു. ദർശനം, മതം, തത്വചിന്ത, സമാധാനപരമായ സഹജീവനം, ബഹുസ്വര സമൂഹവും സഹവർത്തിത്വവും, സഈദ് നൂർസി ദർശനത്തിന്റെ സാമൂഹിക, സാംസ്കാരിക പ്രസക്‌തി എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.

യൂറോപ്പിലെയും, ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിലെയും അക്കാഡമിക് വിദഗ്ധരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കാൻ താൽപര്യമുള്ള സ്‌ഥാപനങ്ങൾക്ക് പത്തു വിദ്യാർഥികളെ രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്‌ഥാപനത്തിന്റെ പേര്, പഠിക്കുന്ന ക്ലാസ്, ഫോൺ നമ്പർ എന്നിവ സഹിതം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടെ അപേക്ഷിക്കണം. പൊതുജനങ്ങൾക്ക് പങ്കെടുക്കുന്നതിന് ഡോ. എ.ബി. മൊയ്തീൻകുട്ടി (9447530013), അസ്ലം (9847838052) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
More News