University News
ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ പരിശീലനം
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ പരിശീലകരായ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെൻറർ (എടിഡിസി) വിവിധ ബിരുദ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 20നകം അപേക്ഷിക്കണം. തിരുവനന്തപുരത്തും കണ്ണൂരും ഉൾപ്പടെ രാജ്യത്ത് 200 പരിശീലന കേന്ദ്രങ്ങളാണു എടിഡിസിക്കു കീഴിലുള്ളത്. അപ്പാരൽ മാനുഫാക്ചറിംഗ് ആൻഡ് എൻറർപ്രണർഷിപ്, ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ എന്നിവയിലാണു എടിഡിസി നടത്തുന്ന ബിവോക് കോഴ്സുകൾ. ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെൻറുമായി ചേർന്നാണ് ബിവോക് കോഴ്സ് നടത്തുന്നത്. മൂന്നു വർഷമാണു കോഴ്സിൻറെ കാലാവധി. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 67,000 രൂപയാണ് ഒരു വർഷത്തെ ഫീസ്.

അഡ്വാൻസ്ഡ് ഡിപ്ലോമ: അഡ്വാൻസ്ഡ് അപ്പരൽ മാനുഫാക്ചറിം ഗ്, അഡ്വാൻസ്ഡ് ഫാഷൻ ഡി സൈനിംഗ് കോഴ്സുകളുടെ കാലാവധി ഒരു വർഷമാണ്. പ്ലസ്ടുവും സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. 52,000 രൂപയാണു ഫീസ്.

ഡിപ്ലോമ: അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോ ളജി, ഫാഷൻ ഡിസൈൻ ടെക്നോളജി, അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി അഡ്വാൻസ്ഡ്, അപ്പാരൽ പാറ്റേൺ മേക്കിംഗ്, ടെക്സ്റ്റൈൽ ഡിസൈൻ ടെക്നോളജി എന്നിവയിലാണു ഡിപ്ലോമ കോഴ്സുകൾ. കാലാവധി ഒരു വർഷം. പ്ലസ്ടുവാണു യോഗ്യത. ഫീസ് 52,000 രൂപ.

സർട്ടിഫിക്കറ്റ് കോഴ്സ്: അപ്പാരൽ പാറ്റേൺ മേക്കിംഗ് ബേസിക്, അപ്പാരൽ പ്രൊഡക്ഷൻ സൂപ്പർവിഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ, അപ്പാരൽ മാനുഫാക്ചറിംഗ് ടെക്നോളജി, അപ്പാരൽ എക്സ്പോർട്ട് മർക്കൻഡൈസിംഗ്, ടെക്സ്റ്റൈൽ ഗാർമെൻറ് ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നിവയിലാണു സർട്ടിഫിക്കറ്റ് കോഴ്സ്. കാലാ വധി ആറു മാസം. പത്താം ക്ലാസ് പാസാണു യോ ഗ്യത. ഫീസ് 26,000 രൂപ.

തിരുവനന്തപുരത്തും കണ്ണൂരും എടിഡിസിക്കു പരിശീലനകേന്ദ്രങ്ങളുണ്ട്.
തിരുവനന്തപുരം കേന്ദ്രത്തിൻറെ ഫോൺ നന്പർ: 0471 2706922. കണ്ണൂർ: 0460 2226110.
More News