University News
കേരളാ നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ സർട്ടിഫിക്കറ്റ് പുതുക്കാം
തിരുവനന്തപുരം: 2011 ജനുവരി ഒന്നുമുതൽ 2011 ഡിസംബർ 31 വരെയുള്ള കാലയളവിൽ കേരള നഴ്സസ് ആൻറ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് www. knmc.org വെബ്സൈറ്റിൽ ഓൺലൈനായി ഏതുസമയത്തും നിശ്ചിത ഫീസൊടുക്കി സർട്ടിഫിക്കറ്റ് പുതുക്കാൻ അപേക്ഷിക്കാം.

2000 ജനുവരി ഒന്നുമുതൽ 2011 ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്തവർ അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കിയാൽ മാത്രമേ നഴ്സിംഗ് കൗൺസിലിൽ നിന്നും ലഭിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് നിയമസാധുത ഉണ്ടായിരിക്കുകയുള്ളു.

ഇപ്പോൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നവർക്ക് കണ്ടിന്യൂയിംഗ് നഴ്സിങ് എജ്യുക്കേഷനിൽ സംബന്ധിക്കണമെന്ന വ്യവസ്‌ഥ നിർബന്ധമല്ല. വിശദവിവരങ്ങൾ : www.knmc. org, www.nursing council. kerala.gov.in വെബസൈറ്റുകളിൽ ലഭ്യമാണ്.
More News