University News
ഇഫ്ളുവിൽ ബിഎ, എംഎ, ബിഎഡ്, എംസിജെ
ഹൈദരാബാദ് ആസ്‌ഥാനമായുള്ള ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) ഇംഗ്ലീഷിലും വിദേശ ഭാഷകളിലും പിഎച്ച്ഡി, എംഎ, ബിഎഡ്, ബിഎ കോഴ്സുകൾക്കും കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് മെയിൻ കാമ്പസിലും ഷില്ലോംഗ്, ലക്നോ കാമ്പസുകളിലുമാണ് കോഴ്സ് നടത്തുന്നത്.

ബിരുദ കോഴ്സുകൾ: ബിഎ ഓണേഴ്സ് (ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, സ്പാനിഷ്), ബാച്ചിലർ ഇൻ കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബിഎഡ് ഇംഗ്ലീഷ്.

ബിരുദാന്തര ബിരുദ കോഴ്സുകൾ: എംഎഡ്, എംഎ (ഇംഗ്ലിഷ്, ലിംഗ്വിസ്റ്റിക്സ്, അറബിക്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, സ്പാനിഷ്), മാസ്റ്റേഴ്സ് ഇൻ കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, മാസ്റ്റേഴ്സ് ഇൻ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, ലിംഗ്വിസ്റ്റിക്സ്, കംപാരറ്റീവ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്.

പിജി ഡിപ്ലോമ: ടീച്ചിംഗ് ഓഫ് ഇംഗ്ലീഷ്, അറബിക്. പിഎച്ച്ഡി: ഇംഗ്ലീഷ് ലാംഗ്വേജ് എഡ്യൂക്കേഷൻ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ഫൊണറ്റിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഇന്ത്യൻ ആൻഡ് വേൾഡ് ലിറ്ററേച്ചർ, കംപാരറ്റീവ് ലിറ്ററേച്ചർ, സോഷ്യൽ എക്സ്ക്ലൂഷൻ സ്റ്റഡീസ്, ട്രാൻസലേഷൻ സ്റ്റഡീസ്, ഫിലിം സ്റ്റഡീസ്, കൾച്ചറൽ സ്റ്റഡീസ്, ഹിന്ദി, അറബിക് ലിറ്ററേച്ചർ, ഫ്രഞ്ച് സ്റ്റഡീസ്, റഷ്യൻ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ലിറ്ററേച്ചർ.

പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് അഡ്മിഷൻ. ഫെബ്രുവരി 25, 26 തീയതികളിലാണ് പ്രവേശന പരീക്ഷ. അഹമ്മദാബാദ്, ബംഗളൂരു, ഡൽഹി, ഹൈദരാബാദ്, ലക്നോ, മുംബൈ, ഷില്ലോംഗ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങൾ. ഓൺലൈനായി ഓരോ കോഴ്സിനും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഫിനാൻസ് ഓഫീസറുടെ പേരിൽ ഹൈദരാബാദിൽ മാറാവുന്ന 500 രൂപയുടെ ഡിഡി (പട്ടിക ജാതിവർഗക്കാർക്ക് 250 രൂപ) സഹിതം വേണം അപേക്ഷിക്കാൻ.

ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. രണ്ടു മണിക്കൂറാണു പ്രവേശന പരീക്ഷാ സമയം. ഓൺലൈ നായി ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം. യോഗ്യത: ബിഎ (ഓണേഴ്സ്) പ്ലസ്ടു. എംഎ എംസിജെ55 ശതമാനം മാർക്കോടെ ബിരുദം. എംഎ (ഇംഗ്ലീഷ്, ഹിന്ദി)ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാസ്റ്റേഴ്സ് ഇൻ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് ലിംഗ്വിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ 55 ശതമാനം മാർക്കോടെ ബിരുദം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇൻ ഇംഗ്ലീഷ്ഇംഗ്ലീഷ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് എന്നിവയിൽ 55 ശതമാനം മാർക്കോടെ എംഎ. ബിഎഡ് (ഇംഗ്ലീഷ്)50 ശതമാനം മാർക്കോടെ ഇംഗ്ലീഷിൽ ബിഎ അല്ലങ്കിൽ എംഎ. 50 ശതമാനം മാർക്കോടെ ബിഎ പാസായി അവസാന വർഷ എംഎ പഠിക്കുന്നവർക്കും അപേക്ഷിക്കാം.വിലാസം: കൺടേര ാളർ ഓഫ് എക്സാമിനേഷൻസ്, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ്500 007. ഫോൺ:040 27689447 . ം<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംം.ലളഹൗിശ്ലൃെശ്യേ.മര.
More News