University News
എൻജിനിയറിംഗ് കോളജിൽ അധ്യാപക ഒഴിവുകൾ
എൻജിയറിംഗ് കോളജിൽ (സിയുഐഇടി) അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ 31നകം ംംം.രൗശലേ.ശിളീ എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കണം. അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ 65 വയസിൽ താഴെ പ്രായക്കാരായ വിരമിച്ച കോളജ് അധ്യാപകർക്കും അപേക്ഷിക്കാം. അംഗീകൃത ബിടെക്, എംടെക് ബിരുദമുണ്ടായിരിക്കണം. ഒന്നിലധികം തസ്തികകളിലേക്ക് വെവ്വേറെ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.

<ആ>യുജി, പിജി െരപെവറ്റ് രജിസ്ട്രേഷന് നാളെ അവസരം

പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന 201617 അധ്യയന വർഷത്തേക്ക് വിവിധ യുജി, പിജി കോഴ്സുകളിലേക്ക് 1500 രൂപ പിഴയോടെ ഓൺലൈനായി അപേക്ഷിക്കാൻ നാളെ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സൗകര്യമുണ്ടായിരിക്കും. അപേക്ഷാ ഫോമും ഒപ്പം സമർപ്പിക്കേണ്ട രേഖകൾ, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിലെ ഹോം പേജിൽ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ/ജനസേവന കേന്ദ്രങ്ങൾ/ഓൺലൈൻ തുടങ്ങിയ രീതികളിൽ ഫീ അടക്കാം. അപേക്ഷയുടെ പ്രിൻറൗട്ട് (ഫോട്ടോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) പ്രോസ്പെക്ടസിൽ പറഞ്ഞ രേഖകൾ സഹിതം 27നകം ലഭിക്കണം.

<ആ>ബിഎസ്സി പ്രിൻറിംഗ് ടെക്നോളജി ഐഡി കാർഡ്

വിദൂരവിദ്യാഭ്യാസം ബിഎസ് സ് പ്രിൻറിംഗ് ടെക്നോളജി 201415 പ്രവേശനം വിദ്യാർത്ഥികളുടെ ഐഡി കാർഡ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം.

<ആ>പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.

<ആ>പ്രിന്റിംഗ് ടെക്നോളജി കോൺടാക്ട് ക്ലാസ്

വിദൂരവിദ്യാഭ്യാസം ബിഎസ്സി പ്രിൻറിംഗ് ടെക്നോളജി (201415 പ്രവേശനം) കോൺടാക്ട് ക്ലാസ് പ്രിൻറിംഗ് ടെക്നോളജി കേന്ദ്രത്തിൽ ഇന്ന് രാവിലെ പത്ത് മുതൽ നടക്കും.
More News