University News
സ്കൂൾ വിദ്യാർഥികൾക്കായി വ്യക്തിത്വ വികസന ക്ലാസ്
തേഞ്ഞിപ്പലം: ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്കായി കാലിക്കട്ട് സർവകലാശാലാ ഗാന്ധി ചെയർ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിക്കുന്നു. അവധിക്കാലം ആസ്വാദനത്തിനും അറിവിനും എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാഹിത്യം, ചരിത്രം, സംസ്കാരം, സംഗീതം, ചിത്രകല, പ്രസംഗം, കൃഷി, കായികാരോഗ്യം, മനഃശാസ്ത്രം, കരിയർ തുടങ്ങിയ വിഷയങ്ങളിൽ സർവകലാശാലാ അധ്യാപകരും പ്രഗത്ഭരും ക്ലാസുകൾ നയിക്കും. ബൊട്ടാണിക്കൽ ഗാർഡൻ, ലൈബ്രറി, വാനനിരീക്ഷണ കേന്ദ്രം തുടങ്ങിയവ സന്ദർശിക്കാനും അവസരമുണ്ടാകും. ഏപ്രിൽ 17 മുതൽ 29 വരെയാണ് ക്ലാസ്. താത്പര്യമുള്ളവർ 31നകം [email protected] എന്ന ഇമെയിലിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0494 2400350.
More News