University News
ഖ​ര​ഗ്പൂ​ർ ഐ​ഐ​ടി​യി​ൽ മെ​ഡി​ക്ക​ൽ സ​യ​ൻ​സ്
വൈ​​ദ്യ​ശാ​​സ്ത്ര​​വും സാ​​ങ്കേ​​തി​​ക​വി​​ദ്യ​​യും സ​​മ​​ന്വ​​യി​​പ്പി​​ച്ചു​​കൊ​​ണ്ട് ഖ​​ര​​ഗ്പൂ​​ർ ഐ​​ഐ​​ടി ന​​ട​​ത്തു​​ന്ന മാ​​സ്റ്റ​​ർ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ ടെ​​ക്നോ​​ള​​ജി കോ​​ഴ്സി​​നു ചേ​​രാ​​ൻ ഡോ​ക്ട​​ർ​​മാ​​ർ​​ക്ക് അ​​വ​​സ​​രം. രാ​​ജ്യ​​ത്തെ മി​​ക​​ച്ച വൈ​​ദ്യ​ശാ​​സ്ത്ര ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യും വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യു​​മാ​​യും സ​​ഹ​​ക​​രി​​ച്ചു ന​​ട​​ത്തു​​ന്ന ഇ​​ന്‍റ​​ർ ഡി​​സി​​പ്ലി​​ന​​റി കോ​​ഴ്സാ​​ണി​​ത്. മി​​ക​​ച്ച ആ​​രോ​​ഗ്യ​​പ​​രി​​ര​​ക്ഷാ വി​​ദ​​ഗ്ധ​​രെ വാ​​ർ​​ത്തെ​​ടു​​ക്കു​​ക​​യാ​​ണ് കോ​​ഴ്സു കൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.
എം​​ബി​​ബി​​എ​​സ് ബി​​രു​​ദ​​ധാ​​രി​​ക​​ളെ ഉ​​ദ്ദേ​​ശി​​ച്ച് ന​​ട​​ത്തു​​ന്ന കോ​​ഴ്സ് മൂ​​ന്നു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള​​താ​​ണ്. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് പ്ര​​തി​​മാ​​സം 25,000 രൂ​​പ​​യു​​ടെ അ​​സി​​സ്റ്റ​​ന്‍റ്ഷി​​പ്പ് ല​​ഭി​​ക്കും.

55 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ എം​​ബി​​ബി​​എ​​സ് പാ​​സാ​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ര​​ണ്ടു മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ. ഓ​ബ്ജ​​ക്ടീ​​വ് മാ​​തൃ​​ക​​യി​​ൽ 120 ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണു പ​​രീ​​ക്ഷ. കോ​​ൽ​​ക്ക​​ത്ത​യി​​ൽ മാ​​ത്ര​​മാ​​ണു പ​​രീ​​ക്ഷാ​കേ​​ന്ദ്രം. ഓ​​ണ്‍​ലൈ​​നാ​​യി ഏ​​പ്രി​​ൽ 27ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. അ​​പേ​​ക്ഷാ ഫീ​​സ് 1500 രൂ​​പ. പ​​ട്ടി​​ക ജാ​​തി​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 750 രൂ​​പ. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ തീ​​യ​​തി ഏ​​പ്രി​​ൽ 27. വെ​​ബ്സൈ​​റ്റ് gate.iit kgp.ac.in/mmst.

ഗോ​​ഹ​​ട്ടി ഐ​​ഐ​​ടി​​യി​​ൽ എം​​എ ഡ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്

ഗോ​​ഹ​ട്ടി ഐ​​ഐ​​ടി​​യി​​ലെ ഹ്യു​​മാ​​നി​​റ്റീ​​സ് വി​​ഭാ​​ഗം ന​​ട​​ത്തു​​ന്ന ഡ​​വ​​ല​​പ്മെ​​ൻ​​റ് സ്റ്റ​​ഡീ​​സി​​ൽ എം​​എ പ്രോ​​ഗ്രാ​​മി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഫു​​ൾ ടൈം ​​കോ​​ഴ്സാ​​ണ്. ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം നേ​​ടി​​യ​​വ​​ർ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. പ​​ഠ​​ന​​ത്തി​​ൽ മി​​ക​​ച്ച നി​​ല​​വാ​​രം പു​​ല​​ർ​​ത്തു​​ന്ന​​വ​​ർ​​ക്കു ര​​ണ്ടാം വ​​ർ​​ഷം മു​ത​​ൽ സ്കോ​​ള​​ർ​​ഷി​​പ്പ് ല​​ഭി​​ക്കും.

ഓ​​ണ്‍​ലൈ​​നാ​​യി ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ പ​​രി​​ശോ​​ധി​​ച്ച് ഷോ​​ർ​ട്ട് ലി​​സ്റ്റ് ചെ​​യ്യു​​ന്ന​​വ​​രെ എ​​ഴു​​ത്തു പ​​രീ​​ക്ഷ ന​​ട​​ത്തി​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച ശേ​​ഷം യാ​​തൊ​​രു രേ​​ഖ​​യും അ​​യ​​ച്ചു കൊ​​ടു​​ക്കേ​​ണ്ട​​തി​​ല്ല. എ​​ഴു​​ത്തു പ​​രീ​​ക്ഷ​​യ്ക്കു ചെ​​ല്ലു​​ന്പോ​​ൾ അ​​പേ​​ക്ഷാ ഫീ​​സാ​​യ 150 രൂ​​പ ഡി​​ഡി​​യും ബ​​ന്ധ​​പ്പെ രേ​​ഖ​​ക​​ളും ന​​ൽ​​ക​​ണം. അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഏ​​പ്രി​​ൽ 17. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.iit g.ernet.in.
More News