University News
ഐഐഎംസിയിൽ പി​​ജി ഡി​​പ്ലോ​​മ
കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​ത​​ര​​ണ പ്ര​​ക്ഷേ​​പ​​ണ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂട്ട് ഓ​​ഫ് മാ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​​ൽ, മാ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ ഡി​​പ്ലോ​​മ കോ​​ഴ്സി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ കോ​​ട്ട​​യം ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള കേ​​ന്ദ്ര​​ത്തി​​ൽ പ്രി​​ന്‍റ്, ഇ​​ല​​ക്ട്രോ​​ണി​​ക്, അ​​ഡ്വ​​ർ​​ടൈ​​സിം​​ഗ്, പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് കോ​​ഴ്സു​​ക​​ൾ​​ക്കാ​​ണ് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചിു​​ള്ള​​ത്. കോ​​ട്ട​​യം, ന്യൂ​​ഡ​​ൽ​​ഹി, ഐ​​സ്വാ​​ൾ (മി​​സോ​​റാം), അ​​മ​​രാ​​വ​​തി (മ​​ഹാ​​രാ​​ഷ്‌ട്ര) കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണു ജേ​​ണ​​ലി​​സം കോ​​ഴ്സ്. റേ​​ഡി​​യോ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ ജേ​​ണ​​ലി​​സം, അ​​ഡ്വ​​ർ​​ടൈ​​സിം​​ഗ് ആ​​ൻ​​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് കോ​​ഴ്സു​​ക​​ൾ ന്യൂ​​ഡ​​ൽ​​ഹി കേ​​ന്ദ്ര​​ത്തി​​ൽ മാ​​ത്ര​​മാ​​ണു​​ള്ള​​ത്.

ബി​​രു​​ദാ​​ധാ​​രി​​ക​​ൾ​​ക്കും അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. 1992 ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​നോ അ​​തി​​നു ശേ​​ഷ​​മോ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം അ​​പേ​​ക്ഷ​​ക​​ർ. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ഇ​​ള​​വു​​ണ്ട്. ജേ​​ണ​​ലി​​സം കോ​​ഴ്സി​​ന് കോ​​ട്ട​​യം സെ​​ന്‍റ​​റി​​ൽ 15 സീ​​റ്റാ​​ണു​​ള്ള​​ത്.

ഒ​​രു വ​​ർ​​ഷ​​ത്തെ ജേ​​ണ​​ലി​​സം കോ​​ഴ്സി​​നു ഫീ​​സ് 72000 രൂ​​പ. റേ​​ഡി​​യോ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ ജേ​​ണ​​ലി​​സം കോ​​ഴ്സി​​നു ഫീ​​സ് 132000 രൂ​​പ. അ​​ഡ്വ​​ർ​​ടൈ​​സിം​​ഗ് ആ​​ൻ​​ഡ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് കോ​​ഴ്സി​​നു ഫീ​​സ് 102000 രൂ​​പ. കോ​​ട്ട​​യ​​ത്തു ന​​ട​​ത്തു​​ന്ന മ​​ല​​യാ​​ളം ജേ​​ണ​​ലി​​സം കോ​​ഴ്സി​​ന് 39000 രൂ​​പ​​യാ​​ണു ഫീ​​സ്.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മേ​​യ് 28നു ​​ന​​ട​​ത്തും. കൊ​​ച്ചി പ​​രീ​​ക്ഷാ കേ​​ന്ദ്ര​​മാ​​ണ്.​ ന്യൂ​​ഡ​​ൽ​​ഹി, അ​​ഹ​​ദാ​​ബാ​​ദ്, ഐ​​സ്വാ​​ൾ, ബം​​ഗ​​ളൂ​​രു, ഭോ​​പ്പാ​​ൽ, ഭു​​വ​​നേ​​ശ്വ​​ർ, ചെ​​ന്നൈ, ഗോ​​ഹി​​ട്ടി, ഹൈ​​ദ​​രാ​​ബാ​​ദ്, ജ​​മ്മു, കോ​​ൽ​​ക്ക​​ത്ത, ല​​ക്നോ, മും​​ബൈ, നാ​​ഗ്പൂ​​ർ, പാ​​റ്റ്ന, റാ​​യ്പൂ​​ർ, റാ​​ഞ്ചി, ശ്രീ​​ന​​ഗ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു മ​​റ്റു പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ. മ​​ല​​യാ​​ളം ജേ​​ണ​​ലി​​സം കോ​​ഴ്സി​​ന്‍റെ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ കൊ​​ച്ചി കേ​​ന്ദ്ര​​ത്തി​​ൽ മാ​​ത്ര​​മാ​​യി മേ​​യ് 27നു ​​ന​​ട​​ത്തും.

അ​​പേ​​ക്ഷാ​​ഫോം വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തും ഓ​​ണ്‍​ലൈ​​നാ​​യും അ​​പേ​​ക്ഷി​​ക്കാം. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ ല​​ഭി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി മേ​​യ് അ​​ഞ്ച്. ഓ​​രോ കോ​​ഴ്സി​​നും പ്ര​​ത്യേ​​കം അ​​പേ​​ക്ഷി​​ക്ക​​ണം. അ​​പേ​​ക്ഷാ ഫീ​​സ് 1200 രൂ​​പ. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് 1100 രൂ​​പ.

വി​​ലാ​​സം: ര​​ജി​​സ്ട്രാ​​ർ, ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, അ​​രു​​ണ അ​​സ​​ഫ് അ​​ലി മാ​​ർ​​ഗ്, ന്യൂ​​ഡ​​ൽ​​ഹി110067.
വെ​​ബ്സൈ​​റ്റ്: www.iimc.go v.in. ഇ​​മെ​​യി​​ൽ: iimcadmissi [email protected].
ഫോ​​ണ്‍: കോ​​യം 09995822904. ന്യൂ​​ഡ​​ൽ​​ഹി: 011 26741062, 2674 1073, 26741352.

ബി​​എ​​ഫ്എ പ്ര​​വേ​​ശ​​നം

സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള തി​​രു​​വ​​ന​​ന്ത​​പു​​രം, മാ​​വേ​​ലി​​ക്ക​​ര, തൃ​​ശൂ​​ർ ഫൈ​​ൻ ആ​​ർ​​ട്സ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​ഫ്എ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. അ​​പേ​​ക്ഷാ​​ഫോ​​ം കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നും മേ​​യ് 15 മു​​ത​​ൽ 30 വ​​രെ വി​​ത​​ര​​ണം ചെ​​യ്യും.

അ​​പേ​​ക്ഷാ​​ഫോ​​മും പ്രോ​​സ്പെ​​ക്ട​​സും 150 രൂ​​പ​​യ്ക്ക് നേ​​രി​​ട്ടോ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്ക് മാ​​റാ​​വു​​ന്ന 185 രൂ​​പാ ഡി​​മാ​​ൻ​​ഡ് ഡ്രാ​​ഫ്റ്റ് മു​​ഖേ​​ന ത​​പാ​​ൽ മാ​​ർ​​ഗ​​മോ ല​​ഭി​​ക്കും. പ​​ട്ടി​​ക​​ജാ​​തി/​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 75 രൂ​​പ​​യും 110 രൂ​​പ​​യു​​മാ​​ണ്. മ​​ണി ഓ​​ർ​​ഡ​​ർ/​​ചെ​​ക്ക്/​​പോ​​സ്റ്റ​​ൽ ഓ​​ർ​​ഡ​​ർ എ​​ന്നി​​വ സ്വീ​​ക​​രി​​ക്കി​​ല്ല.

അ​​പേ​​ക്ഷ​​ക​​ർ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി​​യോ ത​​ത്തു​​ല്യ പ​​രീ​​ക്ഷ​​യോ പാ​​സാ​​യ​​വ​​രും, ഡി​​പ്ലോ​​മ ഇ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പാ​​സാ​​യ ശ്ര​​വ​​ണ സം​​സാ​​ര​​ശേ​​ഷി ഇ​​ല്ലാ​​ത്ത​​വ​​രും 2017 ജൂ​​ണ്‍ ഒ​​ന്നി​​ന് 17 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യ​​വ​​രും എ​​ന്നാ​​ൽ 27 വ​​യ​​സ് തി​​ക​​യാ​​ത്ത​​വ​​രു​​മാ​​യി​​രി​​ക്ക​​ണം.

പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ മേ​​യ് 30ന് ​​വൈ​​കി​​ട്ട് അ​​ഞ്ച് മ​​ണി​​ക്ക് മു​​ന്പ് സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ, പ​​ത്മ​​വി​​ലാ​​സം റോ​​ഡ്, ഫോ​​ർ​​ട്ട് പി.​​ഒ, തി​​രു​​വ​​ന​​ന്ത​​പു​​രം 695 023 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ല​​ഭി​​ക്ക​​ണം.
More News