University News
എംജി പിജി ഏകജാലകം: രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
എംജി പിജി ഏകജാലകം: രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അർഹത നേടിയവർ
ഇന്ന് വൈകുന്നേരം നാലിനു മുന്പു പ്രവേശനം നേടണം

ഏകജാലകം വഴി 2017ൽ പിജി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈനായി സർവകലാശാലയിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റ് ഒൗട്ടുമായി ഇന്ന് വൈകുന്നേരം നാലിന് അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം. ഇന്ന് വൈകുന്നേരം നാലിനു ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാക്കും.

കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനു ശേഷം കണ്‍ഫർമേഷൻ സ്ലിപ് കോളജധികൃതരിൽനിന്നും ചോദിച്ചു വാങ്ങേണ്ടതും തങ്ങളുടെ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്യേണ്ടതമാണ്.
More News