University News
എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് സീ​റ്റ് ഒ​ഴി​വ്
സ്വാ​ശ്ര​യ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക് എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: 50% മാ​ർ​ക്കി​ൽ കു​റ​യാ​ത്ത സ​യ​ൻ​സ് ബി​രു​ദം, ബി​രു​ദം അ​ഥ​വാ പ്ല​സ്ടു ത​ല​ത്തി​ൽ ഗ​ണി​തം ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ, ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം 22ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407345.

പി​ജി പ്ര​വേ​ശ​നം

18ന് ​പൊ​തു​അ​വ​ധി​യും, 19ന് ​സ​ർ​വ​ക​ലാ​ശാ​ലാ പ​രി​ധി​യി​ൽ വ​രു​ന്ന ചി​ല ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യു​മാ​യി​രു​ന്ന​തി​നാ​ൽ ഏ​ക​ജാ​ല​ക പി​ജി സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ഴി​വു​ള്ള എ​സ് സി/​എ​സ്ടി/​ബി​പി​എ​ൽ (മു​ന്നോ​ക്ക വി​ഭാ​ഗം) ഒ​ഴി​കെ​യു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 22ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്/​കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. റി​പ്പോ​ർ​ട്ടു​ചെ​യ്ത​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 22ന് ​മൂ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് 25, 26 തി​യ​തി​ക​ളി​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്/​കോ​ള​ജു​ക​ൾ പ്ര​വേ​ശ​നം ന​ൽ​കും. 26ന് ​ശേ​ഷം പി​ജി പ്ര​വേ​ശ​നം അ​വ​സാ​നി​ക്കു​ന്ന തി​യ​തി വ​രെ ഉ​ണ്ടാ​വു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്കും 22ന് ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്/​കോ​ള​ജ് ത​യ്യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്ന് പ്ര​വേ​ശ​നം ന​ൽ​കും.

ഹാ​ൾ​ടി​ക്ക​റ്റ്

25ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ​സ് സി/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ/​ബി​എ​പി​ഒ​ടി/​ബി​എം​എം​സി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ പി​ജി വൈ​വാ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ്/​മ​ല​യാ​ളം, എം​കോം (സി​യു​സി​ബി​സി​എ​സ്എ​സ്) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ ഡെ​സ​ർ​ട്ടേ​ഷ​ൻ മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ വോ​സി​യും 25 മു​ത​ൽ അ​ത​ത് കോ​ള​ജി​ൽ ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം (സി​യു​സി​എ​സ്എ​സ്) ഡെ​സ​ർ​ട്ടേ​ഷ​ൻ മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ വോ​സി​യും 22, 23 തി​യ​തി​ക​ളി​ലും, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ സം​സ്കൃ​തം മേ​യ് 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി ഒ​ക്ടോ​ബ​ർ 10നും ​പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

27ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി സ​പ്ലി​മെ​ന്‍റ​റി (2005, 2008 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് 22 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. താ​ഴെ കൊ​ടു​ത്ത കോ​ള​ജു​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

മോ​ങ്ങം അ​ൻ​വാ​റു​ൽ ഇ​സ്ലാം വി​മ​ൻ​സ് അ​റ​ബി​ക് കോ​ള​ജ്, പു​ളി​ക്ക​ൽ മ​ദീ​ന​ത്തു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ് (ഫ​റോ​ക്ക് റൗ​ള​ത്തു​ൽ ഉ​ലും അ​റ​ബി​ക് കോ​ള​ജ്), ക​രു​വാ​ര​ക്കു​ണ്ട് ദാ​റു​ന്ന​ജാ​ത്ത് അ​റ​ബി​ക് കോ​ള​ജ്, എ​ട​വ​ണ്ണ ജാ​മി​യ ന​ദ്വി​യ്യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, വാ​ഴ​ക്കാ​ട് ദാ​റു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ്, ചേ​ന്ന​മം​ഗ​ലൂ​ർ സു​ന്നി​യ അ​റ​ബി​ക് കോ​ള​ജ് (അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം അ​റ​ബി​ക് കോ​ള​ജ്), പേ​രാ​ന്പ്ര സി​കെ​ജി മേ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ്, മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ്, മൊ​കേ​രി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് (ക​ട​മേ​രി റ​ഹ്മാ​നി​യ അ​റ​ബി​ക് കോ​ള​ജ്), ആ​ല​ങ്കോ​ട് അ​സ​ബ അ​റ​ബി​ക് കോ​ള​ജ്, പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി കെ​എം​എം​എം​ഒ കോ​ള​ജ് (വ​ള​വ​ന്നൂ​ർ അ​ൻ​സാ​ർ അ​റ​ബി​ക് കോ​ള​ജ്), തി​രൂ​ർ​ക്കാ​ട് ഇ​ലാ​ഹി​യ അ​റ​ബി​ക് കോ​ള​ജ് (തി​രൂ​ർ​ക്കാ​ട് അ​ൻ​വാ​റു​ൽ ഇ​സ്ലാം അ​റ​ബി​ക് കോ​ള​ജ്), പു​ല്ലേ​പ്പ​ടി ദാ​റു​ൽ ഉ​ലൂം വി​എ​ച്ച്എ​സ്എ​സ് (തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്), മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്, ഒ​റ്റ​പ്പാ​ലം മ​ർ​ക്ക​സ് ഓ​റി​യ​ന്‍റ​ൽ അ​റ​ബി​ക് കോ​ള​ജ്, പാ​ല​ക്കാ​ട്​ക​രി​ങ്ങ​നാ​ട് സ​ല​ഫി​യ അ​റ​ബി​ക് കോ​ള​ജ്, പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് (ഒ​റ്റ​പ്പാ​ലം മ​ർ​ക്ക​സ് ഓ​റി​യ​ന്‍റ​ൽ അ​റ​ബി​ക് കോ​ള​ജ്). മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (2009 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 25ന് ​ന​ട​ക്കും.

ബി​എ​ഡ് ഇ​ന്‍റേ​ർ​ണ​ൽ മാ​ർ​ക്ക്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ർ​ണ​ൽ മാ​ർ​ക്ക് അ​പ് ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ ല​ഭ്യ​മാ​വും.


ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് മീ​റ്റ്​അ​സ​ന്‍റ് 2കെ17 ​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് മീ​റ്റ്​അ​സ​ന്‍റ് 2കെ17​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ മീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു.
പ്ര​മു​ഖ സം​രം​ഭ​ക​നും സം​സ്ഥാ​ന യു​വ​സം​രം​ഭ​ക​ത്വ പു​ര​സ്കാ​ര ജേ​താ​വു​മാ​യ വ​രു​ണ്‍ ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ഠ​പു​സ്ത​ക​ത്തി​ന​പ്പു​റ​ത്തെ അ​റി​വ് നേ​ടു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ തൊ​ഴി​ൽ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധ്യ​മാ​വു​ക​യു​ള്ളൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക്കാ​ദ​മി​ക മി​ക​വു​കൊ​ണ്ട് മാ​ത്രം മി​ക​ച്ച തൊ​ഴി​ലു​ക​ൾ നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന​ത് തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ മാ​നേ​ജ്മെ​ന്‍റ് വ​കു​പ്പ് മേ​ധാ​വി ഡോ.​ബി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ആ​ർ. ഫ്രാ​ൻ​സി​സ്, ഡോ.​എം.​എ. ജോ​സ​ഫ്, അ​സ​ന്‍റ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ബി. വി​ജ​യ​ച​ന്ദ്ര​ൻ പി​ള്ള, ക​ണ്‍​വീ​ന​ർ കെ.​സി. ഹി​ദാ​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ 26 അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​ക്ക് 26 താ​ത്കാ​ലി​ക അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ ത​സ്തി​ക​യി​ലേ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 28. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ വി​ദ​ഗ്ധ​ൻ: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല യു​ജി​സി ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ (അ​ക്കാ​ഡ​മി​ക് സ്റ്റാ​ഫ് കോ​ള​ജ്) ദി​വ​സ​വേ​ത​ന നി​ര​ക്കി​ൽ കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​നെ നി​യ​മി​ക്കു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 11ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കും. യോ​ഗ്യ​ത: പി​ജി​ഡി​സി​എ/​ഇ​ല​ക്ട്രോ​ണി​ക്സ്/​കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​റി​ൽ ത്രി​വ​ത്സ​ര പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ, കം​പ്യൂ​ട്ട​റു​ക​ളു​ടെ​യും പെ​രി​ഫ​റ​ലു​ക​ളു​ടെ​യും ഹാ​ർ​ഡ് വെ​യ​ർ, നെ​റ്റ് വ​ർ​ക്കിം​ഗ് മെ​യി​ന്‍റ​ന​ൻ​സ് എ​ന്നി​വ​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​നം. പ്രാ​യം 2017 ജ​നു​വ​രി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് 18നും 35​നും മ​ധ്യേ. താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ രാ​വി​ലെ 10ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.


അ​റ​ബി വി​ഭാ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം: സ്വീ​ക​ര​ണ ക​മ്മി​റ്റി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​റ​ബി വി​ഭാ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം കാ​ന്പ​സി​ൽ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്വീ​ക​ര​ണ ക​മ്മി​റ്റി​യും ഉ​പ​സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ണ്‍ ന​ന്പ​റും മേ​ൽ​വി​ലാ​സ​വും പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി​യെ (9447530013) അ​റി​യി​ക്ക​ണം. പൂ​ർ​വ അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, കോ​ള​ജ​ധ്യാ​പ​ക​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ, 2000ന് ​ശേ​ഷ​മു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, 2000ന് ​മു​ന്പു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ ചു​മ​ത​ല​ക​ൾ യ​ഥാ​ക്ര​മം ഡോ.​ഇ. അ​ബ്ദു​ൾ മ​ജീ​ദ് (9497343532), നൗ​ഷാ​ദ് (8594054893), ഡോ.​പി.​ടി. സൈ​നു​ദ്ദീ​ൻ (9447950954), ഡോ.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ (9495377397), അ​ൻ​വ​ർ ശാ​ഫി, (9995014528), എ.​പി. ഫ​സ​ലു​റ​ഹ്‌​മാ​ൻ (9633665356), വി.​ടി. അ​ബ്ദു​ൾ വാ​ഹി​ദ് (9496492171) എ​ന്നി​വ​ർ​ക്കാ​ണ്.
More News