University News
ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ലൈ​​​​ബ്ര​​​​റി കൗ​​​​ണ്‍​സി​​​​ൽ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ തു​​ട​​ങ്ങു​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സ് ഇ​​​​ൻ ലൈ​​​​ബ്ര​​​​റി ആ​​​​ന്‍​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ് കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.​​കാ​​​​ലാ​​​​വ​​​​ധി ആ​​റു​​മാ​​സം. കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലെ പു​​​​ലി​​​​ക്കു​​​​ന്ന് ബോ​​​​സ് മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ലൈ​​​​ബ്ര​​​​റി​​​​യി​​​​ലാ​​​​ണ് ക്ലാ​​സ്. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​ണു പ്ര​​വേ​​ശ​​നം.

എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി​​ അ​​​​ടി​​​​സ്ഥാ​​​​ന യോ​​​​ഗ്യ​​​​ത. പ്രാ​​​​യ​​​​പ​​​​രി​​​​ധി 18 40 വ​​​​യ​​​​സ്. സ്റ്റേ​​​​റ്റ് ലൈ​​​​ബ്ര​​​​റി കൗ​​​​ണ്‍​സി​​​​ലി​​​​ൽ അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് ചെ​​​​യ്ത ലൈ​​​​ബ്ര​​​​റി​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ലൈ​​​​ബ്രേ​​​​റി​​​​യ​​​​ന്മാ​​​​ർ​​​​ക്കും കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഗ്രാ​​​​മീ​​​​ണ വ​​​​നി​​​​താ വ​​​​യോ​​​​ജ​​​​ന പു​​​​സ്ത​​​​ക വി​​​​ത​​​​ര​​​​ണ പ​​​​ദ്ധ​​​​തി ലൈ​​​​ബ്രേ​​​​റി​​​​യ​​​​ന്മാ​​​​ർ​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ അ​​​​ർ​​​​ധ സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ നി​​​​ശ്ചി​​​​ത യോ​​​​ഗ്യ​​​​ത​​​​യി​​​​ല്ലാ​​​​ത്ത ലൈ​​​​ബ്രേ​​​​റി​​​​യ​​​​ന്മാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ കു​​​​റ​​​​ഞ്ഞ​​ പ​​​​ക്ഷം ക​​​​ഴി​​​​ഞ്ഞ ആ​​​​റ് മാ​​​​സം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ലൈ​​​​ബ്രേ​​​​റി​​​​യ​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​വ​​​​രും ഇ​​​​പ്പോ​​​​ഴും തു​​​​ട​​​​ർ​​​​ന്നു​​ വ​​​​രു​​​​ന്ന​​​​വ​​​​രും ആ​​​​യി​​​​രി​​​​ക്ക​​​​ണം. സ​​​​ർ​​​​ക്കാ​​​​ർ / അ​​​​ർ​​​​ധ​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന ലൈ​​​​ബ്രേ​​​​റി​​​​യ​​​​ന്മാ​​​​ർ​​​​ക്ക് സീ​​​​റ്റ് സം​​​​വ​​​​ര​​​​ണ​​​​വും പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വു​​​​മു​​​​ണ്ട്. അ​​​​വ​​​​രു​​​​ടെ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് സ്പോ​​​​ണ്‍​സ​​​​ർ ചെ​​​​യ്യ​​​​ണം. ആ​​​​കെ 40 പേ​​​​ർ​​​​ക്കാ​​​​ണ് പ്ര​​വേ​​ശ​​നം.

വി​​ലാ​​സം: സെ​​​​ക്ര​​​​ട്ട​​​​റി, കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ലൈ​​​​ബ്ര​​​​റി കൗ​​​​ണ്‍​സി​​​​ൽ, കെ. ​​​​അ​​​​നി​​​​രു​​​​ദ്ധ​​​​ൻ റോ​​​​ഡ്, വ​​​​ഴു​​​​ത​​​​യ്ക്കാ​​​​ട്, തൈ​​​​യ്ക്കാ​​​​ട് പി.​​​​ഒ., തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 14. ഫോം ​​വി​​ത​​ര​​ണം 22 വ​​​​രെ. പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 23.
More News