University News
പ്ര​ബ​ന്ധ​ര​ച​ന: കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സു​വ​ർ​ണ ജൂ​ബി​ലി പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം, ഖ​ത്ത​റി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മം​വാ​ഖി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​ത്തി​ൽ കാ​ന്പ​സി​ലെ എം​എ മ​ല​യാ​ളം വി​ദ്യാ​ർ​ഥി​നി ടി. ​അ​മൃ​ത ഒ​ന്നാം സ​മ്മാ​ന​മാ​യ 25,001 രൂ​പ​യും, ഫ​റോ​ക്ക് റൗ​ള​ത്തു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ വി​ദ്യാ​ർ​ഥി​നി പി.​എം. വാ​ഫി​റ ഹ​ന്ന ര​ണ്ടാം സ​മ്മാ​ന​മാ​യ 15,001 രൂ​പ​യും ഏ​റ്റു​വാ​ങ്ങി. ഫാ​റൂ​ഖ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​എ മ​ല​യാ​ളം വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മാ ത​സ്നി വ​രി​ക്കോ​ട​നാ​ണ് മൂ​ന്നാം സ്ഥാ​ന​മാ​യ 10,001 രൂ​പ​ക്ക് അ​ർ​ഹ​ത നേ​ടി​യ​ത്.

വി​വി​ധ കോ​ള​ജു​ക​ളി​ലെ മ​റ്റ് പ​ത്ത് പേ​ർ​ക്ക് 1,001 രൂ​പ വീ​ത​വും ല​ഭി​ച്ചു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ.​അ​ബ്ദു​ൾ മ​ജീ​ദ്, മം​വാ​ഖ് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ ക​ല്ല​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ.​എം. ഷൗ​ക്ക​ത്ത്, സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എം.​വി. സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News