സൗജന്യ കരിയര്‍ ഗൈഡന്‍സ്: 20 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ട് ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. 20 അപേക്ഷിക്കാം.
ഓരോ ജില്ലയിലും പരമാവധി 10 ക്യാമ്പുകള്‍ സംഘടിപ്പിക്കും. താത്പര്യമുളള സ്കൂള്‍ അതതു പരിശീലന കേന്ദ്രം പ്രിന്‍സിപ്പലുമായി ബന്ധപ്പെടണം. ജില്ലകളിലെ പരിശീലന കേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ www.min oritywelfa re.kerala.gov.in ല്‍ ലഭ്യമാണ്.