വർണ വിസ്മയമൊരുക്കി കുടകൾ
വർണ വിസ്മയമൊരുക്കി കുടകൾ
Monday, January 11, 2016 6:33 AM IST
ഫാഷൻ ആക്സസറീസിൽ ഇപ്പോൾ കുടയ്ക്കു വൻ ഡിമാൻഡുണ്ട്. മഴക്കാലത്ത് ഗയ്സ് ആൻഡ് ഗാൽസിന്റെ ബാഗിലും തോളിലുമൊക്കെ സന്തതസഹചാരിയായി പറ്റികൂടുന്ന കുടയ്ക്ക് കറുപ്പു നിറം എന്നേ അന്യമായി. കുടവിപണിയിൽ വർണങ്ങളുടെ പെരുമഴക്കാലമാണിപ്പോൾ.<യൃ><യൃ>ആകൃതിയിലും നിറത്തിലുമൊക്കെ ഒരുപാടുമാറ്റമാണിപ്പോൾ കുടയിലുള്ളത്. കാലൻകുടയും പോക്കറ്റിൽ ഇടാവുന്ന കുടയും ചതുരത്തിലും വട്ടത്തിലും പഗോഡാ സ്റ്റൈലിലുമൊക്കെ കുട മനംകവരുകയാണ്. <യൃ><യൃ>ഫാൻസി കുടകളാണ് വിപണിയിലെ പുതുമ. വസ്ത്രത്തിന്റെ നിറത്തിനു മാച്ചാകുന്ന കുടകളോടാണ് പെൺമണികൾക്കു പ്രിയം. <യൃ><യൃ>സ്ട്രൈപ്പ്സ്, പ്ലെയ്ഡ്, ഫ്ളോറൽ ഡിസൈനുകളിലുള്ള കുടകളാണ് ഇത്തവണത്തെ താരങ്ങൾ. ചുവപ്പ്, മഞ്ഞ, പച്ച, വയലറ്റ്, മഞ്ചെന്റ, പിങ്ക് എന്നീ നിറങ്ങൾക്കാണ് വിപണിയിൽ ഡിമാൻഡ്. ഈ നിറങ്ങൾക്കൊപ്പം ഫാൻസി കുടകളെ മനോഹരമാക്കുന്നത് വശങ്ങളിൽ പിടിപ്പിച്ചിട്ടുള്ള ഫ്രില്ലുകളാണ്. ഡോട്ടുകളും ഫ്ളോറൽ പ്രിന്റും മറ്റും കൊണ്ട് സ്റ്റൈലാക്കിയതാണ് ഫാൻസി കുടകൾ. അകത്ത് പ്രിന്റുള്ള കുടകളും ഇത്തവണ വിപണിയിൽ എത്തിയിട്ടുണ്ട്. പാനലുകളിൽ കോൺട്രാസ്റ്റ് നിറമുള്ളവയ്ക്കും ഫാൻസുണ്ട്. പട്ടുതുണിയിൽ ഉണ്ടാക്കിയിരിക്കുന്ന ഫാൻസി കുടകൾക്ക് 500 രൂപയാണ്. ഫൈ ഫോൾഡ് പോക്കറ്റ് സൈസ് കുടകൾക്കും ആരാധകർ ഏറെയാണ്. 250 രൂപ മുതൽ തുടങ്ങുന്നു കുടകളുടെ വില. <യൃ><യൃ>പണ്ടൊക്കെ മുത്തച്ഛന്മാർക്കു മാത്രം സ്വന്തമായിരുന്ന കാലൻകുട കോളജ് കുമാരി–കുമാരന്മാർക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടതാണ്. ചൂരലിന്റെ പിടിയുള്ള കാലൻകുടയാണ് ഇത്തവണത്തെ ട്രെൻഡ്. 250 രൂപ മുതൽ 600 രൂപ വരെയാണ് ഇവയുടെ വില. സാധാരണ കുടയെക്കാൾ ഇവയ്ക്ക് വിസ്താരം കൂടുതലായിരിക്കും. <യൃ><യൃ>ചൈനീസ് കാലൻ കുടകൾക്കും ആവശ്യക്കാരുണ്ട്. ഫൈബർ കോട്ടിംഗ് ഉള്ളതിനാൽ ഇവ പെട്ടെന്ന് തുരുമ്പിക്കില്ല. ടാൻസ്പാരറ്റ് മെറ്റീരിയലും പ്ലാസ്റ്റികും മിക്സ് ചെയ്താണ് നിർമിച്ചിരിക്കുന്നത്. പെൺകുട്ടികളെ കൂടുതൽ ആകർഷിക്കുന്നതിനായി കാലൻകുടയുടെ പിടിയിൽ ലവ് സൈനും പീകോക്ക് ഡിസൈനുമൊക്കെ ഉണ്ട്. കറുത്ത നിറത്തിനൊപ്പം ചുവപ്പ്, നീല, പിങ്ക്, ഓറഞ്ച്, വയലറ്റ്, ബ്രൗൺ നിറങ്ങളിലും ഇവ ലഭ്യമാണ്. 100 മുതൽ 500 രൂപ വരെയാണ് ഇവയുടെ വില. <യൃ><യൃ>കാമ്പസ് സുന്ദരികളെ ലക്ഷ്യമാക്കി മുമ്പ് ഇറങ്ങിയ ത്രി ഡി ഡിസൈനിംഗ് കുടകൾ ഇത്തവണയുമുണ്ട്. തുണിയിൽ പൂക്കൾ, മൃഗങ്ങൾ, ചിത്രശലഭം, ചെക്ക്, ഡോട്ട് എന്നിവയാണ് ത്രിഡി ഡിസൈനിംഗ് കുടകളിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. മിക്സഡ് കളറുകളിലുള്ള ഈ കുടകൾക്ക് 400 രൂപ മുതലാണ് വില. <യൃ><യൃ><യ> –എസ്.എം <യൃ>