അണിയാം ഫാൻസി മൂക്കുത്തികൾ
അണിയാം ഫാൻസി മൂക്കുത്തികൾ
Wednesday, June 15, 2016 4:29 AM IST
ടീനേജേഴ്സിന്റെ ആഭരണശേഖരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു മൂക്കുത്തി. മുമ്പൊക്കെ ഉത്സവാഘോഷങ്ങളിൽ പട്ടുപാവാടയും സെറ്റുസാരിയുമൊക്കെ അണിയുമ്പോൾ മാത്രമാണ് സ്റ്റൈലിന് മൂക്കുത്തി അണിഞ്ഞിരുന്നത്. ട്രെൻഡിന്റെ വേലിയേറ്റത്തിനിടയിൽ ജീൻസിനും ടോപ്പിനുമൊപ്പം മൂക്കുത്തി അണിയുന്നതും ഫാഷനായി മാറി. <യൃ><യൃ>ഫാൻസി ടൈപ്പ് മൂക്കുത്തികളാണ് പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റ്. ഡ്രസ് മാച്ച് അനുസരിച്ച് ഇതു ലഭ്യമാണ്. അതുകൊണ്ടുതന്നെ മോഡേൺ ഡ്രസിനൊപ്പം മൂക്കുത്തി അണിയാൻ പെൺകൊടിമാർക്കുള്ള താത്പര്യം പതിന്മടങ്ങാണ്.<യൃ><യൃ> പത്തു രൂപ മുതൽ മൂക്കുത്തികൾ ലഭ്യമാണ്. പിസ്ത ഗ്രീൻ, ലെമൺ യെല്ലോ, ലൈലാക്ക് ബ്ലൂ... തുടങ്ങിയ നിറങ്ങളിൽ കല്ലു പതിപ്പിച്ച മൂക്കുത്തികളാണ് ടീനേജേഴ്സിനു പ്രിയം. കൊച്ചു കല്ലോടു കൂടിയ വെള്ളി മൂക്കുത്തികളും വിപണിയിൽ ലഭ്യമാണ്. ഫാൻസി ടൈപ്പിൽ സ്റ്റാർ, കാർട്ടൂൺ കാരക്ടേഴ്സ്, പൂച്ച, പട്ടി, പക്ഷികൾ എന്നിവയുമുണ്ട്. പേൾ മൂക്കുത്തികൾ കറുപ്പും വെളുപ്പും നിറങ്ങളിൽ ലഭ്യമാണ്. <യൃ>റിംഗ് ടൈപ്പ് മൂക്കുത്തികളാണ് മറ്റൊരാകർഷണം. സിംപിൾ റിംഗ്, റിംഗുകളിൽ കല്ലും നക്ഷത്രവും പതിപ്പിച്ചവ, തൊങ്ങലോടു കൂടിയവ... എന്നിങ്ങനെ പോകുന്നു മൂക്കുത്തികൾ. <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്യീൗബ2016ഖൗില15ിമ3.ഷുഴ മഹശഴി=ഹലളേ><യൃ><യൃ>മുമ്പൊക്കെ മൂക്കുത്തി അണിയാൻ മൂക്കു തുളയ്ക്കണമെന്നതിനാൽ അധികമാരും തന്നെ ആ സാഹസത്തിന് മുതിരില്ലായിരുന്നു. ഇന്ന് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തികൾക്കാണ് വിപണിയിൽ ഡിമാൻഡ്.<യൃ>ആവശ്യമുള്ള സന്ദർഭങ്ങളിൽ ഇത്തരം മൂക്കുത്തികൾ മൂക്കിൽ ഒട്ടിക്കാം. മൂക്കു തുളയ്ക്കേണ്ട ആവശ്യമില്ല എന്നത് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയെ പെൺകുട്ടികൾക്കിടയിൽ പോപ്പുലറാക്കി. ഒറ്റക്കല്ലു മുതൽ ഏഴ് കല്ലുകൾ വരെ പതിപ്പിച്ച മൂക്കുത്തികൾ ഇക്കൂട്ടത്തിലുണ്ട്. 15 രൂപയാണ് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയുടെ വില. <യൃ><യൃ>വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചുള്ള കല്ലുകൾ വേണമെങ്കിൽ അതും വിപണിയിലുണ്ട്. ഒരു ഡസൻ സ്റ്റോൺ ബിന്ദിക്കു 15 രൂപയാണ്. ഇതോടൊപ്പം ബിന്ദി ഗം ലഭിക്കും. <യൃ><യൃ>ഇനി മൂക്കു തുളച്ചു തന്നെ മൂക്കുത്തി ഇടണമെന്നു വാശിയുള്ളവർ വിഷമിക്കേണ്ട. അവർക്കായി സർജിക്കൽ സ്റ്റീൽ മൂക്കുത്തികളും വിൽപനയ്ക്കുണ്ട്. റൗണ്ട്, ഓവൽ, ചതുരം തുടങ്ങി വിവിധ ഡിസൈനുകളിലുള്ള ഇത്തരം മൂക്കുത്തികൾക്ക് 40 രൂപയാണ് വില. അതേ പാറ്റേണിലുള്ള കമ്മലുകളും ലഭ്യമാണ്.<യൃ><യൃ><യ> –സീമ