Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Auto Spot |


ചെറുപ്പക്കാർക്കു ചെത്തി നടക്കാൻ ഹോണ്ട നവി
ബൈക്കുമല്ല, സ്കൂട്ടറുമല്ല. ഇത് ഹോണ്ട നവി. ഫ്രീക്കന്മാർക്കായി ഹോണ്ട അവതരിപ്പിച്ച അസാധാരണമായ ടൂവീലർ. പതിനെട്ടിനും 25–നും ഇടയിൽ പ്രായമുള്ളവരെയാണ് നവി ലക്ഷ്യം വയ്ക്കുന്നത്. ഇതുവരെ ഹോണ്ട ഡിയോ, യമഹ റേ മോഡലുകൾ കൊണ്ട് തൃപ്തിപ്പെട്ടിരുന്ന യുവതലമുറയ്ക്കായി ഹോണ്ട പുറത്തിറക്കിയ ഫ്രീക്കൻ ടൂവീലറിന് വിലയും കുറവാണ്. നവിയുടെ കൂടുതൽ വിശേഷങ്ങൾ ടെസ്റ്റ് െരഡെവിലൂടെ മനസിലാക്കാം.

<യ> രൂപകൽപ്പന

നമ്മൾ കണ്ടു ശീലിച്ച ബൈക്കുകളിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ മോഡലാണ് നവി. ഡേർട്ട് ബൈക്ക്, മോപെഡ്, സ്കൂട്ടർ എന്നിവയുടെയെല്ലാം സങ്കരമെന്നു പറയാം. മുകൾഭാഗം ഡേർട്ട് ബൈക്കിന് ഓർമിപ്പിക്കും. സാധാരണ ബൈക്കുകളുടെ എൻജിൻ ഇരിക്കുന്ന ഭാഗത്ത് മോപെഡിന്റെ പോലെ ലഗേജ് വയ്ക്കാനുള്ള സ്‌ഥലമാണ്. ഹാൻഡിൽ ബാറും മോപെഡിന്റേതുപോലെയാണ്. ഇതിന് ക്രോം നിറത്തിനുപകരം കറുപ്പ് നിറമായിരുന്നെങ്കിൽ കൂടുതൽ ഭംഗി ലഭിക്കുമായിരുന്നു. പിന്നിലെ വീലിനു സമീപം ഉറപ്പിച്ച എൻജിനും വലുപ്പം കുറഞ്ഞ ടയറുമെല്ലാം സ്കൂട്ടറിനെ ഓർമിപ്പിക്കും. ബൈക്കുകളുടേതുപോലെ ഫ്രണ്ട് സസ്പെൻഷനു സമീപമാണ് ഹാൻഡിൽ ലോക്ക്. ചെലവുചുരുക്കലിന്റെ ഭാഗമാണിത്. ചെരിവുള്ള സ്‌ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ബ്രേക്ക് ലോക്ക് നൽകിയിരിക്കുന്നത് നല്ല കാര്യം.

സ്കൂട്ടർ ഷാസിയിലാണ് നവിയെ ഒരുക്കിയിരിക്കുന്നത്. സൈഡ് പാനലുകൾക്ക് പെയിന്റല്ല. നിറം ചേർത്ത ഫൈബറിലാണ് അവ നിർമിച്ചിരിക്കുന്നത്. പിന്നിലെ ടെയ്ൽ ലാംപും സ്വിച്ച് ഗീയറുകളും ഹോണ്ട സ്റ്റണ്ണറിനെ ഓർമിപ്പിക്കും. വ്യത്യസ്തമായ രൂപമുള്ളതാണ് ഹെഡ് ലാംപ് യൂണിറ്റ്. സ്പീഡോ ഓഡോ മീറ്ററുകളും ലൈറ്റുകളും അടങ്ങുന്ന ലളിതമായ അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് നവിയ്ക്ക്. മുന്നിൽ 12 ഇഞ്ചും പിന്നിൽ 10 ഇഞ്ചും വലുപ്പമുള്ള ചക്രങ്ങൾ ഉപയോഗിക്കുന്നു. മുൻ ചക്രത്തിന് തലതിരിഞ്ഞ ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷനാണ് പിൻ ചക്രത്തിന് ഹൈഡ്രോളിക് മോണോഷോക്ക് സസ്പെൻഷനാണ്. ഡ്രം ടൈപ്പാണ് ബ്രേക്ക് സംവിധാനം.
സ്കൂട്ടറുകളെപ്പോലെ സീറ്റിനടിയിലുള്ള വിശാലമായ സ്റ്റോറേജ് സ്‌ഥലം നവിയ്ക്കില്ല. ടാങ്കിന് അടിയിൽ ഉറപ്പിക്കാവുന്ന യൂട്ടിലിറ്റി ബോക്സ് ആക്സസറിയായി നൽകി ഹോണ്ട ആ കുറവ് പരിഹരിക്കുന്നു. സീറ്റിന് അടിയിൽ ഫസ്റ്റ് എയ്ഡ് കിറ്റ്, വാഹനരേഖകൾ ,ടൂൾകിറ്റ് എന്നിവ സൂക്ഷിക്കാനുള്ള സ്‌ഥലമുണ്ട്.

താക്കോൽ ഉപയോഗിച്ച് ലോക്ക് തുറന്ന് സീറ്റ് ഉയർത്താം. ഇന്ധനടാങ്ക് ശേഷി ആക്ടിവയ്ക്ക് 5.3 ലിറ്ററാണെങ്കിൽ നവി ക്ക് 3.8 ലിറ്ററാണ്. നിർമാണച്ചെവവ് കുറയ്ക്കുന്നതിനാവും ഫ്യുവൽ ഗേജ് നൽകിയിട്ടില്ല. റിസർവിലാകുമ്പോൾ ഇന്ധനം നിറയ്ക്കണം. റിസർവ് കപ്പാസിറ്റി 0.9 ലിറ്ററാണ്. സെൽഫ് സ്റ്റാർട്ടുള്ള നവിയുടെ ചോക്ക് ഹാൻഡിൽ ബാറിൽ ഉറപ്പിച്ചിരിക്കുന്നു.

<യ> എൻജിൻ റൈഡ്

ആക്ടിവയിലും ഡിയോയിലുമൊക്കെ കഴിവ് തെളിയിച്ച 110 സിി, ഫോർസ്ട്രോക്ക് എൻജിനാണ് നവിക്കും കരുത്തേകുന്നത്. ് എൻജിൻ കരുത്ത് 7.8 ബിഎച്ച്പിയാണ്. ഗീയർ രഹിതമായ നവിക്ക് മണിക്കൂറിൽ 81 കിലോമീറ്റർ ആണ് പരമാവധി വേഗം.

നവിയുമായി കൊച്ചി നഗരത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ വ്യത്യസ്തമായ ഒരു അനുഭവമാണ് ലഭിച്ചത്. കൗതുകം നിറഞ്ഞ കണ്ണുകളാണ് എവിടെയും. വാഹനങ്ങളിലിരിക്കുന്നവരും കാൽനടക്കാരുമെല്ലാം നവിയെ വാത്സല്യത്തോടെ നോക്കുന്നു. ഇതേത് മോഡൽ ? വില എത്രയാ? ഇലക്ട്രിക്കാണോ ഗീയറുണ്ടോ ? അങ്ങനെ നൂറുകൂട്ടം ചോദ്യങ്ങളാണ് നവിയെ കാണുന്നവർക്ക്. നാലാളുടെ ശ്രദ്ധ പിടിച്ച് പറ്റണമെങ്കിൽ നവിയിൽ യാത്ര ചെയ്താൽ മതിയെന്നു ചുരുക്കം.

നവിയെ കാണുമ്പോൾ പൊക്കം കുറഞ്ഞ ചെറിയൊരു വാഹനമായി തോന്നും. രണ്ടുപേർക്ക് ഇതിൽ ഇരിക്കാനാവുമോ എന്നു സംശയിച്ചേക്കാം. എന്നാൽ നവിയിൽ കയറുന്നതോടെ അതെല്ലാം മറക്കും. ഹോണ്ട ആക്ടിവയുടെ അത്ര പൊക്കമുണ്ട് നവിക്ക്. ആറടിയിലേറെ പൊക്കമുള്ളവർക്കും സുഖമായി നവി ഓടിക്കാം. പൊക്കക്കാരുടെ നീളമേറിയ കാലുകളെ ചേർത്തുനിർത്താനാവുന്ന രൂപകൽപ്പനയാണ് ടാങ്കിന്. പിന്നിലെ ഫുട് പെഗിൽ കാൽ വച്ചാൽ സ്പോർട്സ് ബൈക്കിലേതുപോലെ ഇരുന്ന് ഓടിക്കാം.

മോട്ടോർ സൈക്കിളുകളുടെ പോലുള്ളതാണ് ഫുട് പെഗുകൾ. ആദ്യം നവി ഓടിക്കുമ്പോൾ ഗീയർ ഇല്ലാത്ത കാര്യമൊന്നും ഓർക്കില്ല. ഗീയർ മാറാനും ബ്രേക്ക് ചവിട്ടാനുമൊക്കെ കാലുകൾ അറിയാതെ ഉപയോഗിക്കും. വേഗമെടുക്കുന്ന കാര്യത്തിൽ സ്കൂട്ടറിനെപ്പോലെയല്ല. ആക്ടിവയെക്കാൾ ഏഴ് കിലോഗ്രാം ഭാരക്കുറവുള്ളതുകൊണ്ടുതന്നെ 109 സിസി എൻജിൻ നവിക്ക് അധിക പെർഫോമൻസ് നൽകുന്നു. മണിക്കൂറിൽ 50 കിലോ മീറ്റർ വേഗമൊക്കെ നവിക്ക് നിസാരമാണ്. ഒരു ഗീയർലെസ് വാഹനമാണെന്ന് തോന്നാത്തവിധമാണ് നവിയുടെ പ്രകടനം. ഉയർന്ന വേഗത്തിലും നവിക്ക് മെച്ചപ്പെട്ട സ്‌ഥിരതയുണ്ടെന്നതും ശ്രദ്ധേയമായ കാര്യം. മെലിഞ്ഞ രൂപമായതിനാൽ നഗരവീഥികളിലെ തിരക്കുകൾക്കിടയിലൂടെ നൂഴ്ന്ന് കയറിപ്പോകാനാവും. വളവുകൾ വീശാനുള്ള കഴിവില്ലെന്നത് സ്കൂട്ടറുകളുടെ ന്യൂനതയാണ്. എന്നാൽ നവി അക്കാര്യത്തിലും മികവുകാണിക്കുന്നു. ലിറ്ററിന് 60 കിമീ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

<യ> വില

കൊച്ചിയിൽ 43,592 രൂപയാണ് എക്സ്ഷോറൂം വില. റോഡ് ടാക്സും ഇൻഷുറൻസും ചേർത്ത് 48,518 രൂപയാകും. കസ്റ്റമൈസ് ചെയ്യാൻ നിരവധി ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്. ബോഡി ഗ്രാഫിക്സ്, ക്രാഷ് ഗാർഡ് , വൈസർ, അണ്ടർ ബോഡി ഗാർഡ് എന്നിങ്ങനെ നീളുന്നു ആക്സസറികളുടെ പട്ടിക.

അവസാനവാക്ക്
തികച്ചും വ്യത്യസ്തവും എന്നാൽ ഏറെ ആകർഷണീയതയും പ്രായോഗികതയുമുള്ള ടൂവീലറാണ് നവി. ചെറുപ്പക്കാർക്ക് ചെത്തിനടക്കാൻ പറ്റിയ മോഡൽ. ഗീയർലെസ് സ്കൂട്ടറുകളെ അപേക്ഷിച്ച് വിലക്കുറവുമുണ്ട്. നവിയുടെ രൂപം ദഹിക്കാത്തവർ ഉണ്ടാകാം. പക്ഷേ, ഒന്നു ടെസ്റ്റ് റൈഡ് ചെയ്തുനോക്കുക. തീർച്ചയായും നവിയെ ഇഷ്‌ടമാകും.

<യ> –ഐപ്പ് കുര്യൻ

അഴകും കരുത്തും സംയോജിപ്പിച്ച് സിയാസ്
ഒരു വാഹനം വാങ്ങുന്നതിനു മുമ്പുതന്നെ വിൽക്കുന്ന കാര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. റീസെയിൽ വാല്യു, മൈലേജ് എന്നിവയാണ്
ടാറ്റ നാനോ എഎംടി
വിപണിയിൽ ലഭ്യമായതിലേയ്ക്കും വിലക്കുറവുള്ള ഓട്ടോമാറ്റിക് കാറാണ് നാനോ എഎംടി. നല്ല ക്യൂട്ട് ലുക്കുണ്ട്. ആവശ്യത്തിനു പൊക്കമുണ്ട്. ചുരുക്കത്തിൽ യുവതലമുറയ്ക്ക് കുറഞ്ഞ...
ഹോണ്ട ‘കോമ്പി ബ്രേക് സിസ്റ്റം വിത്ത് ഇക്വലൈസർ’
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ അതുല്യ ബ്രേക്കിംഗ് സാങ്കേതിക വിദ്യയായ ‘കോമ്പി ബ്രേക് സിസ്റ്റം വിത്ത് ഇക്വലൈസർ’ സംവിധാനം ഉപയോഗിച്ചുള്ള
അശോക് ലേലാൻഡ് ഇലക്ട്രിക് ബസ് പുറത്തിറക്കി
ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക് ലേലാൻഡ് രാജ്യത്തെ ആദ്യത്തെ സർക്യൂട്ട് ഇലക്ട്രിക് ബസ് രൂപകൽപ്പന ചെയ്തു പുറത്തിറക്കി. ഇന്ത്യൻ റോഡുകൾക്കും ഇന്ത്യയിലെ...
ഹിമാലയൻ ദീർഘയാത്രയിലെ കൂട്ടുകാരൻ
ലോംഗ് റൈഡിനു പോയി എന്നു പറയുമ്പോൾ തന്നെ വരും, ബുള്ളറ്റിലാണോ എന്ന ചോദ്യം. അതിനു കാരണമുണ്ട്. ബുള്ളറ്റ് ക്ലബുകളും റോയൽ എൻഫീൽഡും റൈഡുകൾ സംഘടിപ്പിച്ചു
ട്രയംഫ് ബോൺവിൽ ടി 100
കലാതീതമായ സ്റ്റൈലും നൂതന സൗകര്യങ്ങളും കരുത്തും സമന്വയിപ്പിച്ച ട്രയംഫ് ബോൺവിൽ ടി100 വിപണിയിലെത്തി. ഡൽഹി എക്സ് ഷോറൂം വില 7.7 ലക്ഷം രൂപ.
400 സിസി ബൈക്കുമായി ബജാജ്
ന്യൂഡൽഹി: 400 സിസി ബൈക്ക് ഇറക്കാൻ ബജാജ് ഓട്ടോ ഒരുങ്ങുന്നു. ബജാജിന്റെ ഇതുവരെയുള്ള ബൈക്കുകളിൽ ഏറ്റവും പവർ കൂടിയ മോഡലായിരിക്കുമിത്. പൂർണമായും വനിതാ
ഹോണ്ട ടൂവീലറിനു വൻ വളർച്ച
പതിനൊന്നു സംസ്‌ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ടൂവീലർ ബ്രാൻഡായി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ മാറി.
ഐ3എസിന്റെ കരുത്തുള്ള പുതിയ സ്പ്ലെൻഡർ
ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു സ്പ്ലെൻഡർ. തൊണ്ണൂറുകളിൽ ഹീറോ ഹോണ്ട സ്പ്ലെൻഡർ പുറത്തിറങ്ങിയപ്പോൾ ആരും കരുതിയിരുന്നില്ല ഈ ഇരുചക്രവാഹനം ഇന്ത്യയുടെ
പുതിയ ഫോർച്യൂണറുമായി ടൊയോട്ട
ന്യൂഡൽഹി: പുതിയ ഓൾ ന്യൂ ഫോർച്യൂണർ ടൊയോട്ട ഇന്ത്യ അവതരിപ്പിച്ചു. കൂടുതൽ ആഡംബര സംവിധാനങ്ങൾ നല്കി ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുന്ന ഈ എസ്യുവി ഭീമന്റെ വില ...
ഇക്കോസ്പോർട്ടിന് സിഗ്നേച്ചർ പതിപ്പ്
ഉത്സവകാലം പ്രമാണിച്ച് ഫോർഡ് ഇക്കോസ്പോർട്ടിന്റെ സിഗ്നേച്ചർ പതിപ്പ് വിപണിയിലെത്തി. ആകർഷകങ്ങളായ ഒട്ടേറെ അനുബന്ധഘടകങ്ങൾ, ആഭരണങ്ങൾ പോലെ ചേർത്ത് മോടി പിടിപ്പിച്ച,
ടിവിഎസ് സ്റ്റാർ സിറ്റിയും സ്പോർട്ടും പുതിയ നിറങ്ങളിൽ
പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോഴ്സ്, ടിവിഎസ് സ്റ്റാർസിറ്റി, ടിവിഎസ് സ്പോർട്ട് മോട്ടോർ സൈക്കിളുകൾ പുതിയ നിറങ്ങളിൽ അവതരിപ്പിച്ചു.
സാഹസപ്രിയർക്കായി ഡസ്റ്റർ അഡ്വഞ്ചർ
ഏതാണ്ട് ആറ് വർഷം പിന്നോട്ട് ഒന്നു സഞ്ചരിക്കാം. ഇന്നു നിരത്തിൽ കാണുന്ന സ്റ്റൈലിഷ് കാറുകളെല്ലാം സജീവമായി വരുന്ന സമയം. അന്നു കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും മൂന്ന...
ഡിഎസ്കെ ബനെല്ലി ടിഎൻ ടി 600 ഐ
സൂപ്പർബൈക്ക് മേഖലയിലെ മുൻനിരക്കാരായ ഡി എസ് കെ മോട്ടോവീൽസിന്റെ ഇറ്റാലിയൻ സൂപ്പർബൈക്ക് ബ്രാൻഡായ ഡിഎസ്കെ ബനെല്ലി ടിഎൻടി 600 ഐ ബൈക്കുകളുടെ വിൽപന
കുതിച്ചുപായാൻ കുഞ്ഞൻ ബ്രിയോ
പോരായ്മകൾ തിരിച്ചറിഞ്ഞ് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിന് എന്നും തയാറായിട്ടുള്ള കമ്പനിയാണ് ഹോണ്ട. ഇതു സാധൂകരിക്കുന്ന നിരവധി തെളിവുകൾ നമുക്കു മുന്നിലുണ്ട്.
അടിമുടി മാറ്റവുമായി അവഞ്ച്യൂറ
വാഹനപ്രേമികളെ ഒന്നടങ്കം അദ്ഭുതപ്പെടുത്തിയ ഫിയറ്റ് അബാത്തിന്റെ പിറവിക്കു പിന്നാലെ മറ്റൊരു വിസ്മയവുമായി ഫിയറ്റ് വീണ്ടും എത്തുകയാണ്. ആദ്യവരവിൽ വേണ്ടത്ര
ഫയർസ്റ്റോൺ ടയറുകൾ ഇന്ത്യയിലെത്തി
മുൻനിര ടയർ നിർമാതാക്കളായ ബ്രിഡ്ജ്സ്റ്റോൺ ഇന്ത്യ, അമേരിക്കയുടെ പരമ്പരാഗത ടയർ ബ്രാൻഡായ ഫയർസ്റ്റോണിനെ ഇന്ത്യയിലെത്തിച്ചു. പാസഞ്ചർ കാർ വിഭാഗത്തിനുള്ള ഫയർസ്റ്റോൺ
ഇലക്ട്രിക് ബസുമായി അശോക് ലെയ്ലാൻഡ്
മുംബൈ: രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് അശോക് ലെയ്ലാൻഡ് അവതരിപ്പിച്ചു. പൂർണമായും ഇന്ത്യൻ ടെക്നോളജിയിലാണ് ഈ ബസിന്റെ നിർമാണം. ഇലക്ട്രിക് വാഹനങ്ങൾക്ക്
ഹോണ്ട സിബി ഹോർണറ്റ 160 ആർ സ്പെഷൽ പതിപ്പ്
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്പോർട്സ് ബൈക്കായ ‘സി ബി ഹോർണറ്റ് 160 ആർ’ പ്രത്യേക പതിപ്പ് കൂടുതൽ സ്പോർട്ടി രൂപത്തോടെ പുറത്തി...
മാരുതി ബലേനോ കടൽ കടക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാണ കമ്പനിയായ മാരുതിയിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക...
ഹോണ്ട നവി കയറ്റുമതി തുടങ്ങി
മുംബൈ: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഏറ്റവും പുതിയ 109 സിസി ബൈക്ക് നവിയുടെ കയറ്റുമതി തുടങ്ങി. ആദ്യപടിയായി 500 നവി ബൈക്കുകൾ
ഹ്യുണ്ടായി എലാൻട്ര; പേരു പഴയതാണെങ്കിലും ആളു പുതിയതാ...
മോഡേണാണെങ്കിലും ശാലീനസുന്ദരിയാണ് – ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എലാൻട്രയെ ഇങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. സ്റ്റൈലിഷ് ലുക്കിനൊപ്പം പുതിയ രൂപത്തിലും
മെഴ്സിഡസ് ബെൻസിന്റെ ഇന്ത്യൻ നിർമിത ജിഎൽസി പുറത്തിറക്കി
പൂന: മേക്ക് ഇൻ ഇന്ത്യ കാമ്പയിനോട് അനുഭാവം പ്രകടിപ്പിച്ച് ലോകപ്രശസ്ത കാർ വാഹന നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് തദ്ദേശീയമായി നിർമിച്ച ജിഎൽസി വിപണിയിലെത്തി.
ഹീറോ അച്ചീവർ 150 പുറത്തിറക്കി
ന്യൂഡൽഹി: ഉയർന്ന മൈലേജും 150 സിസി കരുത്തുമായി ഹീറോ മോട്ടോകോർപ്പിന്റെ ഏറ്റവും പുതിയ ബൈക്ക് അച്ചീവർ 150 നിരത്തിലിറക്കി. അച്ചീവറിന്റെ റെഗുലർ ബൈക്കുകൾക്കു
ആഗ്രഹിക്കാം, ആസ്പയറിനെ
ആസ്പയർ– ആഗ്രഹിക്കുക എന്നാണ് ഈ വാക്കിന്റെ അർഥം. ഇതുതന്നെയാവാം ഫോർഡ് തങ്ങളുടെ സെഡാൻ മോഡലിന് ആ പേരു നല്കിയതിലൂടെ ഉദ്ദേശിച്ചതും. ആരും സ്വന്തമാക്കാൻ
ഹൈബ്രിഡ് എസ്യുവിയുമായി വോൾവോ
കൊച്ചി: വോൾവോ ഓട്ടോ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇൻഹൈബ്രിഡ് എസ്യുവിയായ എക്സ്സി 90 ടി8 നിരത്തിലിറക്കി. എക്സ്സി 90യെ അടിസ്‌ഥാനമാക്കി നിർമിച്ചതാണ്
ഹോണ്ട ബിആർവി ഏഴ് സീറ്റർ ഹോണ്ട എസ്യുവി
എസ്യുവി എന്നാൽ മഹീന്ദ്ര സ്കോർപ്പിയോ അല്ലെങ്കിൽ ടാറ്റ സഫാരി എന്നു മനസിൽ വരുന്ന കാലമുണ്ടായിരുന്നു. അതിനു മാറ്റമുണ്ടായത് റെനോ ഡസ്റ്ററിന്റെ വരവോടെയാണ്. പിന്നാലെ
മഹീന്ദ്രയുടെ പുതിയ ബൊലേറോ പവർ പ്ലസ് വരുന്നു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽനിന്നു പുതിയ ബൊലേറോ പുറത്തിറങ്ങുന്നു. എംഹോക് എൻജിനിൽ പുറത്തിറങ്ങുന്ന എസ്യുവിക്ക് ബൊലേറൊ പവർ ...
മനസ് കീഴടക്കാൻ രൂപമെടുത്തവൻ; ഹോണ്ട സിറ്റി
ഓട്ടോമാറ്റിക് കാറുകളെക്കുറിച്ച് കൗതുകത്തോടെ കേട്ടിരുന്നതും ക്ലച്ചും ഗിയറും ഇല്ലാതെ എങ്ങനെയാണ് ഇത് ഓടിക്കുന്നതെന്ന് തലപുകഞ്ഞ് ആലോചിച്ചതുമായ കാലം ഒത്തിരി പിന്നിലല...
എം ആൻഡ് എം ഇലക്ട്രിക് മൊബിലിറ്റി ഇനി മഹീന്ദ്ര ഇലക്ട്രിക്
ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുക, ഈ ശ്രേണിയിൽ കൂടുതൽ വാഹന ങ്ങൾ പുറത്തിറക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇലക്ട്രിക് ...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.