Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Auto Spot |


മൂന്നാം വരവിൽ മടുപ്പിക്കാതെ ക്രൂസ്
<യ> ഓട്ടോ സ്പോട്ട്/അജിത് ടോം

പ്രതിഭാശാലിയായിട്ടുകൂടി അർഹിച്ച അംഗീകാരം നേടാൻ ഷെവർലെയുടെ ക്രൂസിന് വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 2009ൽ നിരത്തിലിറങ്ങി പല വട്ടം മുഖംമിനുക്കലിനു വിധേയമായെങ്കിലും ആളുകളെ പെട്ടെന്ന് ആകർഷിക്കുന്ന സൗന്ദര്യം കൈവരിച്ചത് അടുത്തിടെയാണ്. ഇങ്ങനെ ഒടുവിൽ മുഖം മിനുക്കിയെത്തിയ ക്രൂസിന്റെ വിശേഷങ്ങളിലേക്കാണ് ഇന്നത്തെ യാത്ര.

ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച സൗകര്യം നല്കുന്നു എന്നതാണ് ക്രൂസിന്റെ പ്രധാന ആകർഷണം. പെട്ടെന്നു ശ്രദ്ധയാകർഷിക്കാൻ പാകത്തിനുള്ള ഡിസൈനിംഗ് പുതിയ ക്രൂസിന് നല്കിയിട്ടുണ്ട്. പഴയ ഹെഡ്ലാമ്പ് നിലനിർത്തിയും ഗ്രില്ലിൽ കാതലായ മാറ്റം വരുത്തിയുമാണ് മുൻവശത്തിനുള്ള മാറ്റം. മുമ്പുണ്ടായിരുന്ന ഗ്രില്ലിൽ ക്രോം ഫിനീഷിംഗ് നല്കി ആകർഷകമാക്കിയിരിക്കുന്നത് ക്രൂസിന്റെ ടോട്ടൽ ലുക്കിനുതന്നെ മുതൽക്കൂട്ടാവുന്നുണ്ട്. ഇതിനു പുറമേ ലോഗോയുടെ വലുപ്പം കുറച്ച ലോവർ ഗ്രില്ല് ലക്ഷ്വറി കാറുകളോടു കിടപിടിക്കാൻ ക്രൂസിനെ സഹായിക്കുന്നുണ്ട്. മുൻവശത്തെ സുപ്രധാന മാറ്റം ഫോഗ് ലാമ്പും, ഡേ ടൈം ലൈറ്റുകളുമാണ്. ബമ്പറിന്റെ ഏറ്റവും താഴെ ഭാഗത്തായി വളരെ ചെറിയ ഹാലജൻ ലൈറ്റുകളായാണ് പുതിയ ക്രൂസിൽ ഫോഗ് ലാമ്പ് നല്കിയിരിക്കുന്നത്. കൂടാതെ അതിനു തൊട്ടുമുകളിലായി ആകർഷകമായ എൽഇഡി ഡേ ടൈം ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു. ഇവയെല്ലാം ചേർന്നാണ് ക്രൂസിന്റെ പുതിയ അവതാരത്തിന് അഴക് പകർന്നിരിക്കുന്നത്.

വശങ്ങളിലേക്കു വരുമ്പോൾ നിലവിലെ സൗന്ദര്യം നിലനിർത്തുന്ന ഡിസൈനിംഗ് രീതിയാണ് കാണിക്കുന്നത്. ബോഡി കളർ, ഒട്ടോ ഫോൾഡിംഗ് റിയർ വ്യൂ മിററും അതിലെ ഇൻഡിക്കേറ്ററുകളും ഇപ്പോൾ സാധാരണമാണെങ്കിലും ക്രൂസിന് ഇതു പുതുമയാണ്.

ഹാച്ച് ഡോറിന്റെ മുകളിൽ നല്കിയിരിക്കുന്ന സ്പോയിലർ ക്രൂസിനു പുതിയതാണ്. കൂടാതെ റിയർ ബമ്പറിനു മുകളിലായി നല്കിയിരിക്കുന്ന ക്രോം ബാറും മുകളിൽ വാഹനത്തിന്റെ ടോപ്പിൽ നല്കിയിരിക്കുന്ന ഏരിയലുംകൂടി പരിഗണിച്ചാൽ പിൻഭാഗത്തിന് സ്പോർട്ടി ലുക്ക് നല്കുന്നതിൽ ക്രൂസ് വൻ വിജയമാണെന്നു നിസംശയം പറയാം.

ഇന്റീരിയറിൽ ലെതർ ഫിനീഷിംഗ് സീറ്റുകളാണ് സുഖയാത്രയ്ക്ക് ക്രൂസ് പ്രാധാന്യം നല്കുന്നു എന്നത് അടിവരയിടുന്ന ഘടകം.

കാറിനുള്ളിലേക്ക് ആദ്യമായി കയറുന്ന ഒരാളെ ആശ്ചര്യപ്പെടുത്തുന്ന തരത്തിലുള്ള രൂപകല്പനയാണ് ഇതിന്റെ സെന്റർ കൺസോളിൽ വരുത്തിയിരിക്കുന്നത്. ആഡംബര കാറുകളെ വെല്ലുന്ന മാറ്റങ്ങളാണ് സെന്റർ കൺസോളിൽ വരുത്തിയിട്ടുള്ളത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മുതൽ ഗിയർ ലിവർ വരെ കൺസോളുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ് ആഡംബര കാറുകളോട് കിടപിടിക്കാൻ ക്രൂസിനെ പര്യാപ്തമാക്കുന്ന ഒരു ഘടകം.

ഐഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഐട്യൂൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ചിരിക്കുന്ന മൈലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ക്രൂസിന്റെ പുതുമ. മൈലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സഹായത്തോടെ ഐഫോൺ സിസ്റ്റവുമായി അനായാസം കണക്ട് ചെയ്യാനും എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയുന്നു. ആൻഡ്രോയിഡ് ഉൾപ്പെടെയുള്ള മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും മൈലിങ്കുമായി കണക്ട് ചെയ്യാൻ കഴിയും. കൂടാതെ ഹാൻഡ്സ് ഫ്രീയിലൂടെ ടെക്സ്റ്റ് ടു സ്പീച്ച് സംവിധാനം വഴി നമ്മൾ പറയുന്ന കാര്യങ്ങൾ ടെക്സ്റ്റ് മെസേജ് ചെയ്യാനും സാധിക്കും. എന്നാൽ, മൈലിങ്ക് സിസ്റ്റത്തിൽ ജിപിഎസ് സംവിധാനത്തിന്റെ അഭാവം നിഴലിക്കുന്നു.

ഡ്രൈവറെയും യാത്രക്കാരനെയും ഒരുപോലെ പരിഗണിക്കുന്നു എന്നതിന്റെ തെളിവാണ് ഇതിലെ വളരെ വിശാലമായ ലെഗ് സ്പേസും സീറ്റുകളുടെ രൂപകല്പനയും.

ത്രീ സ്പോക്ക് സ്റ്റിയറിംഗിന്റെ ലോവർ സ്പോക്കിന് സിൽവർ ഫിനീഷിംഗ് നല്കിയത് ആഡംബര സ്വഭാവത്തിന് ആക്കം കൂട്ടുന്നു. ക്രൂയിസ് കൺട്രോൾ, ഹാൻഡ്സ് ഫ്രീ എന്നിവയും സ്റ്റിയറിംഗിൽ നല്കിയിരിക്കുന്നതിനാൽ ഡ്രൈവർക്ക് കൂടുതൽ ഗുണകരമാകുന്നു. ഡിജിറ്റൽ മീറ്ററിനു പുറമെ ക്രോം ഫിനീഷിംഗിൽ തീർത്ത് നാല് അനലോഗ് മീറ്ററുകളും അതിലെ ബ്ലൂ ലൈറ്റുകളും ഇന്റീരിയറിന്റെ ആകർഷണീയതകളാണ്. പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും സ്റ്റീയറിംഗിന്റെ ഇടതുവശത്തായി നല്കിയിട്ടുണ്ട്.

4,597 എംഎം നീളവും 1,788 എംഎം വീതിയും 1,477 എംഎം ഉയരവുമുള്ള ക്രൂസിന് 165 എംഎം ഗ്രൗണ്ട് ക്ലിയറൻസും 2685 എംഎം വീൽബേസും നല്കിയിരിക്കുന്നു. ബൂട്ട് സ്പേസ് 450 ലിറ്റർ.

സുരക്ഷയ്ക്ക് ഉയർന്ന പ്രാധാന്യമാണ് എല്ലാ അമേരിക്കൻ വാഹനനിർമാതാക്കളും നല്കുന്നത്. അത് ക്രൂസിലൂടെ ജനറൽ മോട്ടോഴ്സും തെളിയിക്കുന്നു. മുമ്പു രണ്ട് എയർബാഗിൽ പുറത്തിറങ്ങിയിരുന്ന ക്രൂസിൽ ഇപ്പോൾ നാല് എയർബാഗുകളുണ്ട്. സ്റ്റിയറിംഗ് വീലിലും പാസഞ്ചർ സൈഡിനും പുറമെ ഫ്രണ്ട് സീറ്റിന്റെ ഇരു വശങ്ങളിലുമാണ് എയർബാഗ് സ്‌ഥാനമുറപ്പിച്ചിരിക്കുന്നത്. എബിഎസ്, ഇബിഡി എന്നിവയുള്ള കാര്യക്ഷമമായ ബ്രേക്കിംഗ് സംവിധാനവും ക്രൂസിൽ ഒരുക്കിയിട്ടുണ്ട്.

മുൻ മോഡലുകളിൽനിന്നു വരുത്തിയ മാറ്റങ്ങൾക്കുപരിയായി കരുത്തിലും ഒരുപടി മുന്നേറാൻ ക്രൂസിന് ആയിട്ടുണ്ട്. ഒട്ടോമാറ്റിക്, മാന്വവൽ എന്നീ രണ്ട് മോഡലുകളിലും ആറ് സ്പീഡ് ഗിയർ ബോക്സ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 2.0 ലിറ്റർ വിസിഡിഐ ഡീസൽ എൻജിൻ 1998 സിസിയിൽ 360 എൻഎം ടോർക്കും 166 പിഎസ് പവറും ഉത്പാദിപ്പിക്കുന്നു. 220 കിലോമീറ്റർ ഉയർന്ന വേഗം വാഗ്ദാനം ചെയ്യുന്ന ക്രൂസിന് പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 9.5 സെക്കൻഡാണ് വേണ്ടത്. മാന്വവൽ മോഡലുകൾക്ക് 17.9 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡലുകൾക്ക് 14.81 കിലോമീറ്ററും മൈലേജാണ് ക്രൂസിന് കമ്പനി അവകാശപ്പെടുന്നത്.

ഏഴു നിറങ്ങളിൽ നിരത്തിലെത്തുന്ന ക്രൂസിന് 16.35 ലക്ഷം മുതൽ 21.60 രൂപ വരെയാണ് ഓൺറോഡ് വില.

ടെസ്റ്റ്ഡ്രൈവ്: ജിഎം മോട്ടോഴ്സ്, കോട്ടയം. ഫോൺ: 9947044172.

കുതിച്ചുപായാൻ കുഞ്ഞൻ ബ്രിയോ
പോരായ്മകൾ തിരിച്ചറിഞ്ഞ് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിന് എന്നും തയാറായിട്ടുള്ള കമ്പനിയാണ് ഹോണ്ട. ഇതു സാധൂകരിക്കുന്ന നിരവധി തെളിവുകൾ നമുക്കു മുന്നിലുണ്ട്.
അടിമുടി മാറ്റവുമായി അവഞ്ച്യൂറ
വാഹനപ്രേമികളെ ഒന്നടങ്കം അദ്ഭുതപ്പെടുത്തിയ ഫിയറ്റ് അബാത്തിന്റെ പിറവിക്കു പിന്നാലെ മറ്റൊരു വിസ്മയവുമായി ഫിയറ്റ് വീണ്ടും എത്തുകയാണ്. ആദ്യവരവിൽ വേണ്ടത്ര
ഫയർസ്റ്റോൺ ടയറുകൾ ഇന്ത്യയിലെത്തി
മുൻനിര ടയർ നിർമാതാക്കളായ ബ്രിഡ്ജ്സ്റ്റോൺ ഇന്ത്യ, അമേരിക്കയുടെ പരമ്പരാഗത ടയർ ബ്രാൻഡായ ഫയർസ്റ്റോണിനെ ഇന്ത്യയിലെത്തിച്ചു. പാസഞ്ചർ കാർ വിഭാഗത്തിനുള്ള ഫയർസ്റ്റോൺ
ഇലക്ട്രിക് ബസുമായി അശോക് ലെയ്ലാൻഡ്
മുംബൈ: രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് അശോക് ലെയ്ലാൻഡ് അവതരിപ്പിച്ചു. പൂർണമായും ഇന്ത്യൻ ടെക്നോളജിയിലാണ് ഈ ബസിന്റെ നിർമാണം. ഇലക്ട്രിക് വാഹനങ്ങൾക്ക്
ഹോണ്ട സിബി ഹോർണറ്റ 160 ആർ സ്പെഷൽ പതിപ്പ്
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്പോർട്സ് ബൈക്കായ ‘സി ബി ഹോർണറ്റ് 160 ആർ’ പ്രത്യേക പതിപ്പ് കൂടുതൽ സ്പോർട്ടി രൂപത്തോടെ പുറത്തി...
മാരുതി ബലേനോ കടൽ കടക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാണ കമ്പനിയായ മാരുതിയിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക...
ഹോണ്ട നവി കയറ്റുമതി തുടങ്ങി
മുംബൈ: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഏറ്റവും പുതിയ 109 സിസി ബൈക്ക് നവിയുടെ കയറ്റുമതി തുടങ്ങി. ആദ്യപടിയായി 500 നവി ബൈക്കുകൾ
ഹ്യുണ്ടായി എലാൻട്ര; പേരു പഴയതാണെങ്കിലും ആളു പുതിയതാ...
മോഡേണാണെങ്കിലും ശാലീനസുന്ദരിയാണ് – ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എലാൻട്രയെ ഇങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. സ്റ്റൈലിഷ് ലുക്കിനൊപ്പം പുതിയ രൂപത്തിലും
മെഴ്സിഡസ് ബെൻസിന്റെ ഇന്ത്യൻ നിർമിത ജിഎൽസി പുറത്തിറക്കി
പൂന: മേക്ക് ഇൻ ഇന്ത്യ കാമ്പയിനോട് അനുഭാവം പ്രകടിപ്പിച്ച് ലോകപ്രശസ്ത കാർ വാഹന നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് തദ്ദേശീയമായി നിർമിച്ച ജിഎൽസി വിപണിയിലെത്തി.
ഹീറോ അച്ചീവർ 150 പുറത്തിറക്കി
ന്യൂഡൽഹി: ഉയർന്ന മൈലേജും 150 സിസി കരുത്തുമായി ഹീറോ മോട്ടോകോർപ്പിന്റെ ഏറ്റവും പുതിയ ബൈക്ക് അച്ചീവർ 150 നിരത്തിലിറക്കി. അച്ചീവറിന്റെ റെഗുലർ ബൈക്കുകൾക്കു
ആഗ്രഹിക്കാം, ആസ്പയറിനെ
ആസ്പയർ– ആഗ്രഹിക്കുക എന്നാണ് ഈ വാക്കിന്റെ അർഥം. ഇതുതന്നെയാവാം ഫോർഡ് തങ്ങളുടെ സെഡാൻ മോഡലിന് ആ പേരു നല്കിയതിലൂടെ ഉദ്ദേശിച്ചതും. ആരും സ്വന്തമാക്കാൻ
ഹൈബ്രിഡ് എസ്യുവിയുമായി വോൾവോ
കൊച്ചി: വോൾവോ ഓട്ടോ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇൻഹൈബ്രിഡ് എസ്യുവിയായ എക്സ്സി 90 ടി8 നിരത്തിലിറക്കി. എക്സ്സി 90യെ അടിസ്‌ഥാനമാക്കി നിർമിച്ചതാണ്
ഹോണ്ട ബിആർവി ഏഴ് സീറ്റർ ഹോണ്ട എസ്യുവി
എസ്യുവി എന്നാൽ മഹീന്ദ്ര സ്കോർപ്പിയോ അല്ലെങ്കിൽ ടാറ്റ സഫാരി എന്നു മനസിൽ വരുന്ന കാലമുണ്ടായിരുന്നു. അതിനു മാറ്റമുണ്ടായത് റെനോ ഡസ്റ്ററിന്റെ വരവോടെയാണ്. പിന്നാലെ
മഹീന്ദ്രയുടെ പുതിയ ബൊലേറോ പവർ പ്ലസ് വരുന്നു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽനിന്നു പുതിയ ബൊലേറോ പുറത്തിറങ്ങുന്നു. എംഹോക് എൻജിനിൽ പുറത്തിറങ്ങുന്ന എസ്യുവിക്ക് ബൊലേറൊ പവർ ...
മനസ് കീഴടക്കാൻ രൂപമെടുത്തവൻ; ഹോണ്ട സിറ്റി
ഓട്ടോമാറ്റിക് കാറുകളെക്കുറിച്ച് കൗതുകത്തോടെ കേട്ടിരുന്നതും ക്ലച്ചും ഗിയറും ഇല്ലാതെ എങ്ങനെയാണ് ഇത് ഓടിക്കുന്നതെന്ന് തലപുകഞ്ഞ് ആലോചിച്ചതുമായ കാലം ഒത്തിരി പിന്നിലല...
എം ആൻഡ് എം ഇലക്ട്രിക് മൊബിലിറ്റി ഇനി മഹീന്ദ്ര ഇലക്ട്രിക്
ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കുക, ഈ ശ്രേണിയിൽ കൂടുതൽ വാഹന ങ്ങൾ പുറത്തിറക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇലക്ട്രിക് ...
ക്വിഡ് സിംപിളാണ് ഇപ്പോൾ പവർഫുളും!
അഴകും മികവും സംയോജിപ്പിച്ചാണ് റെനോയുടെ ഓരോ മോഡലും നിരത്തിലിറങ്ങിയത്. ഇത് സാധൂകരിക്കുംവിധമാണ് റെനോയുടെ വിപണിയിലെ കുതിപ്പ്. കുറഞ്ഞ വർഷത്തിനുള്ളിൽ...
ബനെല്ലി ടിഎൻടി 600 ഐ വില്പന 3,000 കടന്നു
കൊച്ചി: ഡിഎസ്കെ മോട്ടോവീൽസിന്റെ ഇറ്റാലിയൻ സൂപ്പർ ബൈക്ക് ബ്രാൻഡായ ബനെല്ലി ടിഎൻടി 600 ഐ മോഡലിന്റെ വില്പന ഇന്ത്യയിൽ 3000 കടന്നു. രാജ്യത്ത് ഒരു മികച്ച സൂപ്പർബൈക്ക്
വാഹനവിപണിയിൽ 20 കോടി വളർച്ച നേടും: നിതിൻ ഗഡ്കരി
ന്യൂഡൽഹി: വാഹനമേഖലയിൽ നേട്ടം കൈവരിക്കാൻ ഉറച്ച് കേന്ദ്രസർക്കാർ. വരുന്ന പത്ത് വർഷത്തിനുള്ളിൽ വാഹന വിപണിയുടെ വിറ്റുവരവ് നാല് ഇരട്ടിയായി ഉയർത്തി 20 ലക്ഷം കോടിയിലെത്...
രണ്ടു പുതിയ നിറങ്ങളിൽ ഹോണ്ട ‘ലിവോ’
നൂറ്റിപ്പത്തു സിസി മോട്ടോർസൈക്കിൾ ‘ലിവോ’യുടെ ആദ്യവാർഷികത്തോടനുബന്ധിച്ചു ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ രണ്ടു പുതിയ നിറങ്ങളിൽ കൂടി ലിവോ പുറത്തിറക്കി...
ഹോണ്ട ജാസ് പുലിക്കുട്ടിയാ...
നിരത്തിലൂടെ കുതിച്ചുപായുമ്പോൾ ആരും ഒന്നു നോക്കിപ്പോകുന്ന കാർ വേണമെന്ന ആഗ്രഹമില്ലാത്തവർ കാണില്ല. അത്തരക്കാർക്ക് വാഹനസൗന്ദര്യത്തോടൊപ്പം സുഖപ്രദമായ യാത്രകൂടി
ഫോർഡ് മസ്തംഗ് ഇന്ത്യയിൽ
ഫോർഡിന്റെ ഇതിഹാസ തുല്യമായ മസ്തംഗ് ഇന്ത്യൻ വിപണിയിലേക്ക്. ഡൽഹി എക്സ് ഷോറൂം വില 65 ലക്ഷം രൂപ. സ്ലീക് ഡിസൈൻ, അതിനൂതന സാങ്കേതികവിദ്യ, ഫോർഡിന്റെ പ്രശസ്തമായ
മൂന്നാം വരവിൽ മടുപ്പിക്കാതെ ക്രൂസ്
പ്രതിഭാശാലിയായിട്ടുകൂടി അർഹിച്ച അംഗീകാരം നേടാൻ ഷെവർലെയുടെ ക്രൂസിന് വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 2009ൽ നിരത്തിലിറങ്ങി പല വട്ടം മുഖംമിനുക്കലിനു വിധേയമായെങ്കിലും...
ടാറ്റാ 407–ന് മുപ്പതു വയസ്
ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും ജനപ്രിയ ലൈറ്റ് കൊമേഴ്സ്യൽ വാഹനമായ ടാറ്റാ 407 മുപ്പതു വയസ് പൂർത്തിയാക്കി. ഇതിന്റെ മുപ്പാതം വാർഷികം പ്രമാണിച്ച് കമ്പനിയുടെ 400 ഷോറ...
ചെറുപ്പക്കാർക്കു ചെത്തി നടക്കാൻ ഹോണ്ട നവി
ബൈക്കുമല്ല, സ്കൂട്ടറുമല്ല. ഇത് ഹോണ്ട നവി. ഫ്രീക്കന്മാർക്കായി ഹോണ്ട അവതരിപ്പിച്ച അസാധാരണമായ ടൂവീലർ. പതിനെട്ടിനും 25–നും ഇടയിൽ പ്രായമുള്ളവരെയാണ് നവി ലക്ഷ്യം വയ്ക്...
ക്രെറ്റ = സുഖയാത്ര
ഓളപ്പരപ്പുകളെ കീറിമുറിച്ചു കുതിക്കുന്ന കപ്പലുകളിലെ യാത്രക്കാർക്ക് തിരമാലകളുടെ അലയടികൾ കപ്പലിനെ എത്രത്തോളം ഉലയ്ക്കുന്നുണ്ടെന്ന് അറിയാൻ കഴിയില്ല. കപ്പലുകളിൽ
വാഹന കയറ്റുമതി: റെനോ വിപുലമാക്കുന്നു
ന്യൂഡൽഹി: പ്രമുഖ ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോ ഇന്ത്യയിൽനിന്നുള്ള വാഹന കയറ്റുമതി വർധിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയിൽനിന്ന് അയൽരാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്ക...
കാർ വില്പനയിൽ വർധന
മുംബൈ: ആഭ്യന്തര കാർ വില്പനയിൽ വർധന. ജൂലൈയിൽ മൊത്തം 9.62 ശതമാനം അധിക വില്പനയാണ് വാഹനമേഖലയിൽ നടന്നത്. 1,77,604 കാറുകൾ പോയമാസം വിറ്റു. മോട്ടോർസൈക്കിൾ
ഫോർഡിന്റെ ന്യൂജെൻ ഫിഗോ; ആളു സൂപ്പറാ...
ഒരേ സ്വഭാവമുള്ള ഒരു ഹാച്ച്ബാക്ക്, ഒരു സെഡാൻ ഈ ഒരു ട്രെൻഡാണ് കുറച്ചുനാളായി ഒട്ടുമിക്ക വാഹനനിർമാതാക്കാളും പിന്തുടരുന്നത്. എന്നാൽ, ഇവയിൽ ഉൾപ്പെടാതെ മാറിനിന്നിരുന്ന...
ഹ്യുണ്ടായ് കാറുകളുടെ വില കൂട്ടി
ന്യൂഡൽഹി: മാരുതി സുസുകിക്കു പിന്നാലെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും കാറുകളുടെ വില വർധിപ്പിച്ചു.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2015 , Rashtra Deepika Ltd.