Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Youth |


ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നൽ, നെയ്ത്ത് എന്നിങ്ങനെയുള്ള അർത്ഥം വരുന്ന സംസ്കൃത വാക്കാണിത്.

ഫാഷൻ രംഗം എന്നും അടക്കി വാഴുന്നത് വസ്ത്രങ്ങളാണ്. അതെന്നും പരീക്ഷിക്കാനും സ്വന്തം വാർഡോബുകളിലേക്ക് സ്വീകരിക്കാനും മലയാളിക്കും എന്നും താൽപര്യം തന്നെയാണ്.

അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കൂണു പോലെ മുളച്ചു പൊന്തുന്ന ബൊട്ടീക്കുകൾ. കുട്ടികൾക്കു വേണ്ടി, കൗമാരക്കാർക്കുവേണ്ടി അങ്ങനെ ഓരോ തരക്കാർക്കു വേണ്ടിയും ഇന്ന് വസ്ത്രശാലകളുടെ എണ്ണം അനുദിനം വർധിച്ചു വന്നു കൊണ്ടിരിക്കുകയാണ്.

പക്ഷേ, ചുമ്മാ ഒരെണ്ണം തുടങ്ങിയിട്ടു കാര്യമില്ല. വ്യത്യസ്തത കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കണം എങ്കിൽ മാത്രമെ വിപണി കീഴടക്കാൻ സാധിക്കു. അൽപ്പം ഡിസൈനിംഗ് വശമുള്ളയാൾ കൂടിയാണെങ്കിൽ പ്രവർത്തനം ഏറെ സുഗമമായിരിക്കും.

അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കമൽ രാജ് മാണിക്കത്ത് എന്ന ഡിസൈനറും അദേഹത്തിന്റെ സൗസിക എന്ന ബ്രൈഡൽ സ്റ്റോറും.

ആഘോഷവേളകളിൽ അഴകോടെ

ഒരു ഡിസൈനർ എന്ന നിലക്ക് 2007 ലാണ് അങ്കമാലി സ്വദേശിയായ കമൽ തന്റെ കരിയർ ആരംഭിക്കുന്നത്. പേരു കേട്ട ബ്രാൻഡുകൾക്കൊപ്പം മിഡിൽ ഈസ്റ്റിലും യുകെയിലുമൊക്കെയായിട്ടായിരുന്നു തുടക്കം.

ഇന്ത്യയിലേക്കു തിരിച്ചെത്തിയ കമൽ തന്റെ സ്വപ്ന സാക്ഷാത്കാരമായ സൗസിക എന്ന ഡിസൈനർ സ്റ്റോർ 2013–ൽ ബാംഗ്ലൂരിൽ ആരംഭിച്ചു. ഉപഭോക്‌താക്കൾക്കു മുന്നിൽ വ്യത്യസ്തമായ സവിശേഷതകളുള്ള ഹാൻഡി ക്രാഫ്റ്റഡ് ഡിസൈനുകളാണ് സൗസിക അവതരിപ്പിക്കുന്നത് എന്ന് കമൽ രാജ് പറയുന്നു.ഈവനിംഗ് ഗൗണുകൾ, സൽവാർ സ്യൂട്ടുകൾ, അനാർക്കലികൾ, കുർത്തികൾ, സാരികൾ, സാരി ബ്ലൗസുകൾ എന്നിങ്ങനെ വസ്ത്ര വൈവിധ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട് സൗസികക്ക്.
ഇതിലൊക്കെയേറെ സൗസികയെ ജനപ്രിയമാക്കുന്നതും ആകർഷകമാക്കുന്നതും ബ്രൈഡൽ ഗൗണുകൾ, ബ്രൈഡൽ ലെഹംഗകൾ, സാരികൾ, സാരി ബ്ലൗസുകൾ, വധുവിന്റെ തോഴിമാർക്ക് അണിയാനുള്ള വസ്ത്രങ്ങൾ, ആദ്യ കുർബ്ബാന വസ്ത്രങ്ങൾ, മാമ്മോദീസ വസ്ത്രങ്ങൾ തുടങ്ങി ആഘോഷ വേളകളിൽ തിളങ്ങാനുള്ള വസ്ത്രങ്ങളാണ്.

കേരളത്തിലേക്ക്

ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നൽ, നെയ്ത്ത് എന്നിങ്ങനെയുള്ള അർത്ഥം വരുന്ന സംസ്കൃത വാക്കാണിത്.

മൂന്നു വർഷം കൊണ്ടു ജനപ്രീതി നേടിയെടുക്കുവാൻ സൗസികക്ക് കഴിഞ്ഞത് ഡിസൈനിംഗിലെ വൈവിധ്യം തന്നെയാണ്. ഇതിനുള്ള ക്രെഡിറ്റ് പൂർണമായും നൽകേണ്ടത് അതിനു പിന്നിൽ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഡിസൈനർ കൂടിയായ കമലിനും.

ബാംഗ്ലൂരിലാണ് ആദ്യത്തെ ഷോറൂം തുറന്നത്. രണ്ടാമത്തേത് ഷാർജയിലും. ഓഗസ്റ്റിലാണ് ജന്മനാടായ കേരളത്തലെ ആദ്യത്തെ ബ്രൈഡൽ സ്റ്റോർ പനമ്പള്ളി നഗറിൽ ആരംഭിക്കുന്നത്. അടുത്തു തന്നെ കോയമ്പത്തൂരും ഹൈദരാബാദും സ്റ്റോറുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ്.
ഇന്ത്യ ബീച്ച് ഫാഷൻ വീക്കിൽ സമ്മർ ഡൈവ് 2016 ൽ ഹെഡ് ഫുൾ ഒഫ് ഡ്രീംസ് എന്ന കളക്ഷനുമായി പങ്കെടുത്തതോടെ അന്താരാഷ്ര്‌ട തലത്തിലേക്ക് സൗസിക എന്ന ബ്രാൻഡ് നെയിം ഉയർന്നിരിക്കുകയാണ്. ബാഗ്ലൂർ ഫാഷൻ വീക്കിൽ സൗസിക മൂന്നു തവണ പങ്കെടുത്തു. ഇന്ദിര നഗർ ക്ലബ്, എൻഎആർ ഇന്ത്യ കോൺഫറൻസ്, ഇൻഡിഗോ ഗോൾഫ് ലിങ്ക് തുടങ്ങിയ നിരവധി ഷോ കളിലും ഇവർ പങ്കെടുത്തിരുന്നു.ഡൽഹി, മുംബൈ, ഗോവ, മാംഗളൂർ എന്നിവിടങ്ങളിൽ ബെല്ലാഗിയോ കാസിനോയുടെ ലോഞ്ചിംഗിന്റെ ഭാഗമായി സ്പ്രിംഗ് സമ്മർ കളക്ഷൻ 2016 എന്ന ഷോയും സംഘടിപ്പിച്ചിരുന്നു.

ബാംഗ്ലൂരിലാണ് കമലിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും എല്ലാ സ്റ്റോറുകളിലെയും ഡിസൈനിംഗ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് കമൽ തന്നെയാണ്. കൊച്ചിയിലെ സ്റ്റോർ ആരംഭിച്ചതെയുള്ളു എങ്കിലും നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് കമൽ പറയുന്നു.

ആപ്പിനായുള്ള തയാറെടുപ്പിൽ

സൗസിക ബ്രൈഡൽ സ്റ്റോറിനു ലഭിക്കുന്ന സ്വീകാര്യത മനസിലാക്കി ഡിസൈൻ യുവർ ഡ്രസ് എന്ന പേരിൽ ഒരു വെബ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ് കമൽ.
സ്റ്റൈൽടാഗ്, എക്സ്ക്ലൂസിലി ഡോട്ട് ഇൻ, ഗിൾസ്ട്രീറ്റ് തുടങ്ങിയ ഓൺ ലൈൻ മൾട്ടി ഡിസൈനർ സ്റ്റോറുകളുമായും ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ളിപ്കാർട്ട്, പേടിഎം, റെഡിഫ്, ലൈംറോഡ് തുടങ്ങിയവയുമായും സൗസിക സഹകരിക്കുന്നുണ്ട്.

പാർവതി നായർ, ഹരിപ്രിയ, നേഹ ഷെട്ടി, സഞ്ജന ഗൽറാണി, ശിൽപ ബി. മഞ്ജുനാഥ്, കാർത്തിക നായർ, തുളസി നായർ, നേഹ സക്സേണ എന്നിവർക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകിയിട്ടുമുണ്ട് കമൽ.

ഉപഭോക്‌താവിന്റെ താൽപര്യത്തെ മുൻ നിർത്തിയാണ് ഒരോ ഡിസൈനുകളും ചെയ്തു നൽകുന്നത്. ഒരിക്കലെങ്കിലും സ്റ്റോർ സന്ദർശിച്ചവർക്ക് പേരു പോലെ തന്നെ പുതുമയുള്ള അനുഭവമായി സൗസികയുടെ ഡിസൈനുകളും മാറും എന്നതാണ് സൗസികയെയും കമലിനെയും വ്യത്യസ്തമാക്കുന്നത്.

കോളജിൽ പോകാൻ ഭയം
നിർമല കേരളത്തിൽ ഒരു നഴ്സിംഗ് കോളജിൽ പഠിക്കുവാനായി ചേർന്നു. ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്.
ഇരട്ടത്തിളക്കത്തിൽ സിമി
കൊല്ലം തട്ടാമലയിലുള്ള നാട്യബ്രഹ്മ എന്ന നൃത്തവിദ്യാലയത്തിലെ അധ്യാപിക സിമി ബൈജു ഇപ്പോൾ നർത്തകി
വേനലിൽ തിളങ്ങാൻ ടി ഷർട്ടുകൾ
വേനൽക്കാലമായതു മുതൽ പതിവു വസ്ത്രങ്ങൾക്കു റെസ്റ്റ് കൊടുത്തിരിക്കുകയാണ് യൂത്ത്. ഇപ്പോഴത്തെ ട്രെൻഡ്
പേപ്പർ ക്വല്ലിംഗ് ടുലിപ്
പച്ച നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ. ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷേഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
അശ്വതി സ്പീക്കിംഗ്
അശ്വതിയെ കോമഡി സൂപ്പർ നൈറ്റ് പരിപാടി കണ്ടിട്ടാണ് കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്
അണിയാം, സാൻഡ് സ്റ്റോണ്‍ മാലകൾ
മാല വിപണിയിലെ ട്രെൻഡി ഐറ്റം സാൻഡ് സ്റ്റോണ്‍ മാലകളാണ്. നീളത്തിലോ ഡബിൾ ലെയറായോ
മുന്തിരിവള്ളികൾക്കു പിന്നിൽ
മൂന്നേ മൂന്നു ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചിട്ടെയുള്ളൂവെങ്കിലും സോഫിയ പോൾ ഇന്ന് മലയാളസിനിമാരംഗത്ത്
നടനതാരം
നൃത്തവേദിയിലെ വിസ്മയ സാന്നിധ്യമാണ് സോനു സതീഷ്. നാട്യത്തോടൊപ്പം അഭിനയവും കൂടിയാകുന്പോൾ സോനു വ്യത്യസ്തയാകുന്നു. സോനുവിനെക്കുറിച്ച് ഏറെ പറയേണ്ടതില്ല.
സ്റ്റൈലാകാൻ സെപ്റ്റം റിംഗ്
പഴയകാല സ്ത്രീകളെ സുന്ദരിമാരാക്കിയിരുന്ന മൂക്കിെൻറ അഗ്രത്ത് അണിയുന്ന മൂക്കുത്തി (സെപ്റ്റം റിംഗ്)യാണ് ലേറ്റസ്റ്റ് ട്രെൻഡ്. സെലിബ്രിറ്റികൾ മുതൽ സാധാരണ യുവതികൾ വരെ...
മാലകളിലെ വൈവിധ്യം
കാഴ്ചയിൽ വലിയതും ഭംഗിയേറിയതുമായ മാലകളോടാണ് സ്ത്രീകൾക്ക് എന്നും പ്രിയം. അവസരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരുങ്ങി പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫാഷൻ ലിസ്റ്റിലെ
എന്‍റെ അമ്മ എന്‍റെ ടീച്ചർ
രണ്ട് അമാരോടുള്ള സ്നേഹം. അതാണ് എ.പി.അശ്വനിയെക്കുറിച്ചുള്ള ഈ കുറിപ്പിെൻറ കാതൽ.
സംഗീതവഴിയേ.....
മലയാള ചലച്ചിത്ര സംഗീത സംവിധാന ലോകത്തിൽ സ്ത്രീസാന്നിധ്യം നന്നേ കുറവാണ്. മുൻകാലത്ത് മറുനാുകാരിയായ ഉഷ ഖന്ന, ഇപ്പോൾ പുതിയ തലമുറയിൽ നേഹാനായർ.. അങ്ങനെ
പ്രണയവര്‍ണങ്ങള്‍
പ്ര​ണ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള ദി​ന​മാ​ണു വാ​ലന്‍റൈൻ​സ് ഡേ. ​പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കും പ്ര​ണ​യം കൊ​തി​ക്കു​ന്ന​വ​ർ​ക്കും
റെഡ് ഔട്ട്, പിങ്ക് * ഗോൾഡൻ ഇൻ...
സ്നേഹത്തിെൻറ നിറം രക്‌തവർണ്ണമാണ്. പ്രണയത്തിനായി രക്‌തം ചീന്തിയവരുടെ സ്മരണയ്ക്കാകും ഒരുപക്ഷെ
പുഞ്ചിരി തൂകൂ... കൂടുതൽ ആത്മവിശ്വാസത്തോടെ...
ഒരു പുഞ്ചിരി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഒട്ടേറെയാണ്. കൂടുതൽ ആവിശ്വാസത്തോടെ പുഞ്ചിരിക്കാൻ തീർച്ചയായും മനോഹരമായ ചുണ്ടുകൾ വേണം. വെറുതെ ഒരു ലിപ്സ്റ്റിക്ക് മാത്...
പെൺവിജയഗാഥ
കേരരളത്തിൽ സ്റ്റാർട്ടപ് സംരംഭകർ വേരുറപ്പിച്ചു തുടങ്ങുന്നതെയുള്ളു. ആശയത്തിന്റെ പ്രായോഗികത മുതൽ ഇൻകുബേഷൻ, ഫണ്ടിംഗ് എന്നു തുടങ്ങി വെല്ലുവിളികളിലൂടെ തന്നെയാണ്
കഥയെഴുതുന്ന കവിത
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോയെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്. കളിമണ്ണിൽ തീർത്ത ആഭരണങ്ങൾക്ക്
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ മാത്രം നിറയുന്നു. മുട്ടറ്റം വരെ മുടി നീട്ടി വളർത്താനൊന്നും ...
ഒരുക്കം മൂന്നു മാസം മുമ്പേ
കല്യാണത്തിന് മൂന്നു മാസം മുൻപ് ഒരുക്കം തുടങ്ങണം. പാർലറിൽ പോകുന്നത് കൂടാതെ വീട്ടിൽ വച്ചു തന്നെ മുടിക്കും ചർമത്തിനും സംരക്ഷണം നൽകാം.
പട്ടിന്റെ പ്രൗഢിയിൽ സറീന റൊയാൽ
ആരെയും മോഹിപ്പിക്കുന്ന വിവാഹസാരികളുടെ പുതിയ ശേഖരമാണ് തിരുവനന്തപുരത്തെ സിൽക്ക് സാരികളുടെ എക്സ്ക്ലൂസീവ് ഷോറുമായ സറീന റൊയാലിൽ ഒരുക്കിയിരിക്കുന്നത്.
ടെംപിൾ ജ്വല്ലറി
പണ്ടുകാലത്ത് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ദേവീ–ദേവന്മാരുടെ വിഗ്രഹങ്ങളെ അണിയിക്കാനുപയോഗിച്ച ആഭരണങ്ങളാണിവ. ഭരതനാട്യം, കുച്ചിപ്പുടി നർത്തകരും ഇതേ രീതിയിലുള്ള
ട്രെൻഡി 2016
ന്യൂജെൻ ഗാൽസിന് ട്രെൻഡി ഐറ്റംസ് സമ്മാനിച്ച വർഷമാണ് 2016. ഫാഷൻ ആക്സസറീസ് ചാർട്ടിൽ കൊച്ചു മൂക്കുത്തി മുതൽ വലിയ മാല വരെ ഇടം പിടിച്ചു. 2016 വിടവാങ്ങുമ്പോൾ
ടെയ്ൽ സ്ലൈഡ് സൺഗ്ലാസ്
മുൻനിര സൺഗ്ലാസ് നിർമാതാക്കളായ മോവിജിം ടെയ്ൽ സ്ലൈഡ് സൺഗ്ലാസുകൾ വിപണിയിലിറക്കി. ഭാരരഹിതമായ ഇൻജക്റ്റഡ് നൈലോൺ ഫ്രെയിം, ക്രമീകരിക്കാവുന്ന വയർ ടിപ്സ്,
വജ്രാഭരണത്തിൽ തിളങ്ങും വധു
വിവാഹത്തിന് ക്ലാസിക്കൽ സ്റ്റൈൽ ആഗ്രഹിക്കുന്നവർക്കു ഡയമണ്ട് തന്നെ വേണം. വധുവിനെ രാജകുമാരിയാക്കി മാറ്റാൻ ഒരേ ഒരു സെറ്റ് മാത്രം മതി.
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീനതയും വശ്യതയും പകരുന്ന ഐലൈനറുകൾ, ശരീര നിറങ്ങൾക്ക്
ബ്ലൗസിൽ ട്രൻഡിയാകാം
വിവിധ ഡിസൈനുകളിലുള്ള അതിമനോഹരങ്ങളായ റെഡിമെയ്ഡ് ബ്ലൗസുകളും വ്യത്യസ്ത ബോർഡറുകളുള്ള സാരികളുമാണ് സ്ത്രീകൾക്കിടയിലെ ലേറ്റസ്റ്റ് ട്രെൻഡ്. തുണിക്കടകളിൽ നിന്ന് ഇവ
സമ്മാനിക്കാൻ ടൈറ്റന്റെ പുതിയ കളക്ഷനുകൾ
ഉത്സവ വേളകളിൽ സമ്മാനിക്കാൻ ടൈറ്റൻ രണ്ടു പുതിയ വാച്ച് കളക്ഷനുകൾ വിപണിയിൽ അവതരിപ്പിച്ചു.
ഞാൻ ഹാപ്പിയാണ്
സിനിമാഭിനയം എന്റെ ഒരു സ്വപ്നം ആയിരുന്നു. വീട്ടിൽ മറ്റാർക്കും താൽപര്യമില്ലാത്ത മേഖലയായിരുന്നു സിനിമ. കണ്ണൂർ പോലുള്ള സ്‌ഥലത്തു നിന്നും അത്തരത്തിൽ ഒരു മോഹം അസ്‌ഥാന...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.