ട്രയംഫ് ബോൺവിൽ ടി 100
ട്രയംഫ് ബോൺവിൽ ടി 100
Tuesday, November 22, 2016 6:13 AM IST
കലാതീതമായ സ്റ്റൈലും നൂതന സൗകര്യങ്ങളും കരുത്തും സമന്വയിപ്പിച്ച ട്രയംഫ് ബോൺവിൽ ടി100 വിപണിയിലെത്തി. ഡൽഹി എക്സ് ഷോറൂം വില 7.7 ലക്ഷം രൂപ.

900 സിസി എൻജിൻ ടി120–നേക്കാൾ ഭാരക്കുറവുള്ളതും കൈകാര്യം ചെയ്യാൻ എളുപ്പവും ആണ് ടി100 : 150–ലേറെ പുതുഘടകങ്ങളാണ് ടി100–ൽ ഉള്ളത്.

ബോൺവിൽ ഇതിഹാസമായ 59 മോഡലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ടി100–ന്റെ രൂപകൽപന. ഒപ്പം ടി120–ലെ സവിശേഷതകൾ നിലനിർത്തിയിട്ടുമുണ്ട്. ടി100–ന്റെ ക്ലാസിക് രൂപത്തിന് മഡ്ഗാർഡ്, ഹാൻഡിൽ ബാർ, ഹെഡ്ലൈറ്റ് എന്നിവ പ്രത്യേക ചാരുത പകരുന്നു.


കൊത്തിയെടുത്തതു പോലുള്ള 14.5 ലിറ്റർ ഇന്ധന ടാങ്ക്, എൻജിൻ പ്ലേറ്റ്, സുന്ദരമായ ട്വിൻ ക്ലോക്ക് എന്നിവയും ശ്രദ്ധേയമാണ്. വെള്ളയോടുകൂടിയ ഏജിയൻ ബ്ലൂ, ന്യൂ ഇംഗ്ലണ്ട് വൈറ്റിൽ ഓറഞ്ച്, ജെറ്റ് ബ്ലാക് നിറങ്ങളിൽ ലഭ്യം.