Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Sthreedhanam |


സുന്ദരി നീയും സുന്ദരൻ ഞാനും
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സൗന്ദര്യത്തോടെ ഇരിക്കാൻ പുരുഷനും ആഗ്രഹിക്കും. സാധാരണ എല്ലാ കണ്ണുകളും വധുവിലാണ് തങ്ങിനിൽക്കുക. അൽപമൊന്നു ശ്രമിച്ചാൽ വരനും തിളങ്ങാം... രാജകുമാരനെപ്പോലെ... എല്ലാവരുടെയും ആകർഷണകേന്ദ്രം ആകണമെങ്കിൽ വരനും നല്ല ശരീരഘടനയോടെയും തിളങ്ങുന്ന ചർമത്തോടെയും വേണം വിവാഹവേദിയിൽ എത്താൻ... ഇതാ, വിവാഹനാളുകളിൽ തിളങ്ങാൻ വരനുള്ള മേക്കപ്പ് ടിപ്സ്...

ആത്മവിശ്വാസം മുറുകെപ്പിടിച്ച്

മിക്ക പുരുഷന്മാരും സൗന്ദര്യ സംരക്ഷണ കാര്യം വരുമ്പോൾ ലജ്‌ജിച്ചു പിന്മാറുന്നവരാണ്. എന്നാൽ ഒരാൾ ഏറ്റവും നന്നായി കാണപ്പെടുന്നുവെങ്കിൽ അത് അവനിൽ ആത്മവിശ്വാസം ഉണ്ടാക്കുമെന്ന വസ്തുത മറക്കരുത്.

ഭാര്യയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട, സ്വയംപ്രാപ്തനായ നന്നായി തയാറെടുപ്പുകളുള്ള ഒരാൾക്ക് എപ്പോഴും കൂടെ വേണ്ട ഒരു ഗുണമാണ് ആത്മവിശ്വാസം.
നല്ല തയാറെടുപ്പിന്റെ ഭാഗമാണ് വസ്ത്രങ്ങൾ. പക്ഷേ, എല്ലാം അതിൽമാത്രം ഒതുങ്ങുന്നതല്ല. തയാറെടുപ്പിൽ മുകളിൽ മുതൽ താഴെവരെയുള്ള പരിചരണം ഉൾപ്പെടുന്നു.

വിവാഹത്തീയതി നേരത്തെ തീരുമാനിക്കുന്നതുകൊണ്ട് എല്ലാ സൂക്ഷ്മമായ പരിചരണത്തിനും വേണ്ടുവോളം സമയം ലഭ്യമാകുന്നുണ്ട്. അതുകൊണ്ടുതന്നെ അവസാന നിമിഷത്തിലെ തിരക്കിന്റെയും ആയാസത്തിന്റെയും പിരിമുറുക്കത്തിന്റെയും ബുദ്ധിമുട്ടുകളിൽ ചെന്നു ചാടേണ്ട യാതൊരു ആവശ്യവുമില്ല. ഉന്മേഷവാനായി വെറുതെ കാണപ്പെടുകമാത്രമല്ല വേണ്ടത്. മറിച്ചു നിങ്ങൾക്ക് അതു അനുഭവവേദ്യമാകുകയും വേണം.

മുടി സുന്ദരമാക്കാം

ആദ്യം മുടിയിൽ നിന്നു തുടങ്ങാം. വിവാഹത്തീയതിയോടടുത്ത് മുടി മുറിക്കാം എന്നു ചിന്തിക്കരുത്.
വിവാഹത്തീയതിയുടെ രണ്ടാഴ്ച മുമ്പെങ്കിലും മുടി മുറിക്കണം. അങ്ങനെയായാൽ തീയതി എത്തുമ്പോഴേക്കും മുടി നല്ല പാകമായിരിക്കും. മുറിച്ച മുടി പഴയതുപോലെയെത്തുവാൻ ഈ സമയം വേണ്ടിവരും. എന്തെങ്കിലും കാരണവശാൽ മുടി വേഗം വളരുന്നതല്ലെങ്കിൽ രണ്ടാഴ്ചയും കൂടി മുമ്പേ മുറിക്കണം. കൂടാതെ വിവാഹശേഷം പതിവുപോലെ മുടി വെട്ടുമ്പോൾ അധികം മുടി പോയതായി അനുഭവപ്പെടുകയില്ല.

മുടി വളരെ മിനുക്കവും ഒതുക്കവും ആയിരിക്കണം. ആദ്യം മുടി ഷാംപു തേച്ച് നന്നായി കഴുകുക. പിന്നീട് കണ്ടീഷനർ അല്ലെങ്കിൽ ഹെയർറിൻസ് എല്ലായിടവും തേയ്ക്കുക. രണ്ടു മിനിറ്റിനുശേഷം വെള്ളത്തിൽ നന്നായി കഴുകുക.

എണ്ണമയവും സോപ്പിന്റെ അവശിഷ്‌ടങ്ങളും മുടിയിൽ നിന്നു പോയെന്നു തോന്നുന്ന സമയം വരെ മുടി നന്നായി കഴുകണം.

മുടിയുടെ കുരുക്കഴിച്ച് അവയെ മിനുസമാക്കുകയെന്നുള്ളതാണ് ഹെയർ – കണ്ടീഷണറിന്റെ പ്രധാന ജോലി. മുടിക്ക് ജീവനും ഉണർവും ഇതേകുന്നു. നിങ്ങൾ ഷാംപു ചെയ്യുന്നതിന് അരമണിക്കൂർ മുൻപ് മുട്ടയുടെ വെള്ളയും തലയിൽ പുരട്ടാവുന്നതാണ്.

മുട്ടയുടെ വെള്ള ഒരു ഉത്തമ ക്ലെൻസറാണ്. അവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിക്ക് ജീവൻ നൽകുന്നു. സമയമുണ്ടെങ്കിൽ ആഴ്ചതോറുമുള്ള ഹെന്ന ട്രീറ്റ്മെന്റ് ചെയ്യാം. നിങ്ങളുടെ മുടി കൂടുതൽ എണ്ണമയം കാണിക്കുന്നുവെങ്കിൽ വിവാഹത്തിന്റെയന്നു മുടി കഴുകുക. മുടി വരണ്ടതാണെങ്കിൽ തലേദിവസം ഷാംപു ചെയ്യണം.

ഷേവ് ചെയ്യാൻ മടിക്കേണ്ട

ഏതൊരു ദിവസത്തെപ്പോലെയും തീർച്ചയായും ഷേവ് ചെയ്യണം. എന്നാൽ ഈ പ്രത്യേക ദിവസത്തിനായി റെഡിയാകുന്നതിനു തൊട്ടുമുൻപ് ഒരുവട്ടം കൂടി ഷേവ് ചെയ്താൽ കാഴ്ചയിൽ ഉന്മേഷവും തെളിച്ചവുമുള്ളവൻ ആയിരിക്കും.

റേസർ കൊണ്ടുള്ള ചെറിയ പോറലും മുറിവുകളും ഒഴിവാക്കാനായി ഷേവ് ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധിക്കണം. ഷേവിംഗ് ക്രീം തേയ്ക്കുന്നതിനു മുൻപ് മുഖം ആദ്യം ചൂടുവെള്ളത്തിൽ കഴുകണം. താടിയുടെ രോമങ്ങളെ മൃദുവാക്കുവാനും ഷേവിങ് എളുപ്പമാക്കാനും ഇതു സഹായിക്കും. ആഫ്റ്റർ– ഷേവ് ലോഷൻ ഉപയോഗിച്ചാൽ നവോന്മേഷം ലഭിക്കും. ഒന്നോ രണ്ടോ സൗന്ദര്യവസ്തുക്കൾകൂടി ഇതിനു മുൻപ് ഉപയോഗിച്ചുനോക്കാം.

ഉദാഹരണത്തിന് നിങ്ങളുടെ ചർമം സ്വാഭാവികമായും വരണ്ടതാണെങ്കിൽ ആഫ്റ്റർ ഷേവ് ലോഷൻ കൂടുതൽ വരൾച്ചയ്ക്കു കാരണമാകും. അതുകൊണ്ടു മുഖം കഴുകിയതിനുശേഷം മൃദുവായ മോയ്സച്ചുറൈസർ മുഖത്തു പുരട്ടാം. ഇനിയും നിങ്ങളുടെ ചർമം എണ്ണമയം കാണിക്കുന്നുവെങ്ിൽ ഒരു സ്കിൻടോണിക് കം ആസ്ട്രിജന്റ് ഉപയോഗിക്കുക. ചർമത്തിലെ സുഷിരങ്ങൾ അടയ്ക്കുവാനും ചർമത്തിനെ ടോൺ ചെയ്യുവാനും ഇതാവശ്യമാണ്.

പല്ലുകൾക്കു തിളക്കം

കാപ്പി, ചായ, മദ്യം, പുകവലി ഇവയുടെ ഉപയോഗം മൂലം പല്ലുകളിൽ കറ പുരളാനും ചർമത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാനും സാധ്യതയേറെയാണ്. വിവാഹത്തിനു രണ്ടു മാസം മുമ്പെങ്കിലും ഇത്തരം ശീലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. ഒരു ഡെന്റിസ്റ്റിന്റെ സഹായത്തോടെ പല്ലുകൾ ക്ലീൻ ചെയ്യാം. വായ്നാറ്റം ഉണ്ടെങ്കിൽ അക്കാര്യത്തെക്കുറിച്ചും ഡെന്റിസ്റ്റിനോടു പറയാൻ മടിക്കരുത്.

സംരക്ഷിക്കാം പുറമേ നിന്നും

കണ്ണാടിയുടെ മുൻപിൽ നീണ്ടസമയം സ്വയം നോക്കി നിൽക്കുക. നിങ്ങളുടെ കണ്ണുകൾ മങ്ങിയും തളർന്നുമാണ് കാണുന്നതെങ്കിൽ ഐ–ലോഷന്റെ ഏതാനും തുള്ളികൾ കണ്ണിൽ ഒഴിക്കണം. സമയമുണ്ടെങ്കിൽ റോസ് വാട്ടറിൽ മുക്കിയ പഞ്ഞിക്കഷണങ്ങൾ കണ്ണിനു മുകളിൽ വയ്ക്കാം. കിടന്നുകൊണ്ട് പത്തുമിനിറ്റ് വിശ്രമിക്കുക. അതിനുശേഷം സാധാരണയെടുക്കുന്നതിലും കൂടുതൽ സമയം എടുത്തുകൊണ്ടു നന്നായി തേച്ചു കുളിക്കണം.

കൈകൾക്കും കാലുകൾക്കും പ്രത്യേകം ശ്രദ്ധ നൽകണം. ഉപ്പൂറ്റിയിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനായി പ്യൂമിക്സ്റ്റോൺ കൊണ്ടു നന്നായി ഉരസണം. കുളിച്ചതിനുശേഷം ശരീരം മുഴുവൻ കാലുകളിൽ വരെ ടാൽകം പൗഡർ ഇടണം.

ഹാൻഡ് ലോഷൻ കൈകളിൽ പുരട്ടാം. ഇത് എല്ലായിടവും പ്രത്യേകിച്ചു നഖങ്ങളെ വളരെ മിനുസമുള്ളതാക്കുന്നു. ഈർപ്പമുള്ള ടൗവ്വൽ ഉപയോഗിച്ചു തുടച്ചു മാറ്റുക. ചർമത്തിനെ വളരെയധികം വരണ്ടതാക്കുന്ന സോപ്പിന്റെയും വെള്ളത്തിന്റെയും ഫലമില്ലാതാക്കും. വിവാഹദിവസത്തിനു മുമ്പ് പല പുരുഷന്മാരും പാർലറുകളിൽ പോയി മാനിക്യൂറും പെഡിക്യൂറും ചെയ്യാറുണ്ട്. മാനിക്യൂർ ചെയ്ത വിരലുകൾ തയാറെടുപ്പിനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.

ഫേസ് മസാജ് ചെയ്യുന്നതിലൂടെ ചർമോപരിതലത്തിലെ രക്‌തചംക്രമണം വർധിപ്പിക്കുകയും മുഖം കൂടുതൽ മനോഹരമാക്കുകയും ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യും. ഫേഷ്യലിന്റെ ഭാഗമായ ഫേഷ്യൽമാസ്ക് ചർമത്തിലെ മൃതമായ എപ്പിത്തീലിയൻ കോശങ്ങളെ നീക്കം ചെയ്യുകയും ചർമം ശുചിത്വമുള്ളതും തിളക്കമാർന്നതുമാക്കുകയും ചെയ്യും.

വിയർപ്പുനാറ്റത്തോടു ബൈ പറയാം

അമിതവിയർപ്പുമൂലം വിഷമിക്കുന്നവരുണ്ടാകാം. വേനൽക്കാലത്താണ് വിവാഹം നടക്കുന്നതെങ്കിൽ ഒരു ആന്റി പെർസ്പിറന്റിന്റെ സഹായം തേടണം. ചർമത്തിന്റെ ഉപരിതലത്തിലേക്കുള്ള വിയർപ്പുകണികകളുടെ വരവിനെ ആന്റി പെർസ്പിറന്റ് താൽക്കാലികമായി കുറയ്ക്കുന്നു. മിക്ക ആന്റിപെർസ്പിറന്റുകളും ഡിയോഡറന്റുകളാണ്. ഇതു രണ്ടു ജോലിയും നിർവഹിക്കും. ഒരു കവചംപോലെ പ്രവർത്തിക്കുവാനായി ഏതെങ്കിലും ആഗിരണശേഷിയുള്ള വസ്തുക്കൾകൊണ്ടു നിർമിച്ച കൈയുള്ള തരം ബനിയനും ഈ അവസരത്തിൽ ധരിക്കാം.

പെർഫ്യൂമിനു പകരം കൊളാജൻ ഉപയോഗിക്കുക. കാരണം, കൊളാജന്റെ പരിമളം മൃദുവും അതോടൊപ്പം സൂക്ഷ്മവുമാണ്. നല്ല ബ്രാൻഡ് തെരഞ്ഞെടുക്കണം. കാരണം വൈകുന്നേരം വരെ അതു നിങ്ങളെ ഉന്മേഷവാനാക്കും.

വിവാഹവസ്ത്രം തെരഞ്ഞെടുക്കുമ്പോൾ

ആഴ്ചകളോളം സമയമെടുത്ത്, വസ്ത്രങ്ങൾ തിരയുകയും പാകം തിട്ടപ്പെടുത്തുകയും വേണം. ഏറ്റവും നന്നായി ഇണങ്ങുന്ന വസ്ത്രമാണു തെരഞ്ഞെടുത്തതെന്ന് ഉറപ്പു വരുത്തണം. അവസാന നിമിഷത്തിന്റെ ധൃതിയിൽ പാകമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുവാനുള്ള സാധ്യത ഒഴിവാക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്. പാകമല്ലാത്ത വസ്ത്രധാരണം നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും.

ഹൈന്ദവ വിവാഹങ്ങളിൽ ഷർട്ടും മുണ്ടുമാണ് വരൻ ധരിക്കുന്നത്. വധുവിന്റെ സാരിയുടെ നിറം വരന്റെ കസവുമുണ്ടിൽ മോട്ടിഫ്സ് ആക്കി മാറ്റുന്നതും ലേറ്റസ്റ്റ് സ്റ്റൈലാണ്. ഉത്തരേന്ത്യൻ വസ്ത്രങ്ങളായ ഷെർവാണി, സിൽക് ധോത്തി, ഷോർട്ട് കുർത്ത, കുർത്ത– പൈജാമ എന്നിവയെല്ലാം ഇന്ന് കേരളീയ വിവാഹങ്ങളിൽ വരന്മാർ അണിയുന്നുണ്ട്. ക്രൈസ്തവ വിവാഹങ്ങൾക്കു ഫോർമൽ സ്യൂട്ടും ഇൻഡോ വെസ്റ്റേൺ ബ്രൊക്കേഡ് സ്യൂട്ടും തന്നെയാണു പ്രിയം.

വസ്ത്രത്തിന് ഇണങ്ങുന്ന ചെരുപ്പുകളും ഷൂസുകളും തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

–സീമ
വിവരങ്ങൾക്കു കടപ്പാട്
ഷഹ്നാസ് ഹുസൈൻ ബ്യൂട്ടി ബുക്ക്

കരൾ സംരക്ഷണം ആയുർവേദത്തിൽ
ശരീരത്തിന് ഉൗർജവും സ്വസ്ഥതയും ലഭിക്കുന്നതിന് കരളിെൻറ ആരോഗ്യം അനിവാര്യമാണ്
ഈ പെണ്‍കുട്ടികൾ എങ്ങോട്ടു പോകുന്നു ?
രണ്ടാഴ്ച മുന്പാണ് പതിനാലുകാരിയുമായി മാതാപിതാക്കൾ മനോരോഗവിദഗ്ധെൻറ അടുത്തെത്തിയത്.
കരളിനെ കാക്കാം
കരൾ നമ്മുടെ ശരീരത്തിൽ ഒരുപാടു പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നു. അവയിൽ പ്രധാനപ്രവർത്തനങ്ങൾ
മാറ്റിവച്ച കരൾ പിണങ്ങാതിരിക്കാൻ
ജീവിതം ദുരിതപൂർണമാക്കുന്ന ശാരീരികബുദ്ധിമുട്ടുകളിൽ നിന്നുള്ള സ്ഥായിയായ മോചനമാണ് കരൾമാറ്റ
ബേത് ലഹേമിലെ മാലാഖ
എപ്പോഴും നിർത്താതെ ചിലക്കുന്ന എെൻറ ഫോണ്‍ അന്നും പതിവു പോലെ ചിലച്ചു. ന്ധമേരിയമ്മെ ഞങ്ങൾ
ഈസ്റ്റർ വിരുന്നൊരുക്കാം
ഏറെ നാളത്തെ നോന്പിനുശേഷമാണ് ക്രൈസ്തവരുടെ പ്രധാന ആഘോഷമായ ഈസ്റ്റർ അഥവാ ഉയിർപ്പു പെരുന്നാൾ
വേനൽക്കാല ഭക്ഷണം
വർഷത്തിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയാണ് വേനൽക്കാലം. വേനൽക്കാലത്ത്
സബർമതി ഒഴുകുകയാണ്...
മനസിന് ഉണർവു നൽകാൻ യാത്രകൾക്കു കഴിയും. പുതിയ കാഴ്ചകൾകണ്ട് കുടുംബാംഗങ്ങൾ
കുന്പളങ്ങ വിഭവങ്ങൾ
കുന്പളങ്ങ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണത്തെ രുചിക്കൂട്ടിലുള്ളത്.
പഠിച്ചുരസിക്കാൻ അവധിക്കാലം
പഠനത്തിെൻറ കർശനചിട്ടകളിൽ നിന്നു മാറി മനസും ശരീരവും സ്വതന്ത്രമാകുന്ന ഒരു അവധിക്കാലം കൂടി.
ബജറ്റിലും കമ്മി
രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം സ്ത്രീകളാണ്. പക്ഷേ, പലപ്പോഴും ബജറ്റ് അവതരിപ്പിക്കുന്പോൾ
ചില ഡിജിറ്റൽ ബാങ്കിംഗ് അനുഭവങ്ങൾ
കേന്ദ്രസർക്കാരിെൻറ കറൻസി റദ്ദാക്കൽ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചിരിക്കുകയാണ്.
സ്കൂൾ പ്രോജക്ടുകൾ എളുപ്പത്തിൽ തയാറാക്കാം
കുട്ടികളെ അന്വേഷണങ്ങൾക്കു പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതും അതിലൂടെ
ജിലുമോൾ കാലുകളിൽ മെനഞ്ഞത് ജീവിതവിജയം
രണ്ടു കൈകളുമില്ലാതെ ജനിച്ച ജിലുമോൾ മരിയറ്റ് തോമസ് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുകയാണ്.
ഡോ. സിംഗർ
ആതുരസേവനരംഗത്തും സംഗീതലോകത്തും ഒരുപോലെ തിളങ്ങുന്ന വ്യക്തിയാണ് ഡോ.(മേജർ)
60+ ഭക്ഷണം
അറുപതു വയസിനു ശേഷം വാർധക്യത്തിെൻറ ആലസ്യം ബാധിച്ചു തുടങ്ങും. ഈ പ്രായത്തിൽ സ്ത്രീകളിൽ
ക്ഷയരോഗികളിലെ പ്രമേഹ സാധ്യതകൾ
ക്ഷയരോഗവും പ്രമേഹവും രണ്ടു വ്യത്യസ്ത രോഗങ്ങളാണിവ. ക്ഷയരോഗം പകരും എന്നാൽ പ്രമേഹം പകരില്ല.
ഹരീഷിന്‍റെ നടനവഴികൾ
"എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണമനസോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാകാൻ പ്രപഞ്ചം മുഴുവൻ അവനൊപ്പം നിൽക്കും’
പരസ്യങ്ങളിൽ വഞ്ചിതരാകല്ലേ...
കഷണ്ടി മാറ്റാനുള്ള എണ്ണ, മീശയില്ലാത്തവർക്ക് മീശ വളരാനുള്ള നെയ്യ്, കൂടുതൽ സുന്ദരിയാകാനുള്ള ടോണിക്...
നാടകമേ ജീവിതം
വിശപ്പ് മാറ്റാനും നല്ല വസ്ത്രം ധരിക്കാനുമുള്ള ആഗ്രഹംകൊണ്ടാണ് പത്താംക്ലാസ് കഴിഞ്ഞ ഉടൻ തന്നെ രജിത എന്ന പതിനാറുകാരി
വഴുതനങ്ങ വിഭവങ്ങൾ
വഴുതനങ്ങ (കത്രിക്ക)കൊണ്ട് ഉണ്ടാക്കാവുന്ന അഞ്ചു വിഭവങ്ങളാണ് രുചിക്കൂട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ രുചിക്കൂട്ട് അറിയാം...
വേനൽക്കാല ഭക്ഷണം
വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത്
ചില വീട്ടുകാര്യങ്ങൾ
വീട് ഒരു സ്വപ്നമാണ്. ഒരു വ്യക്‌തിയുടെയും കുടുംബത്തിെൻറയും ഏറെനാളത്തെ സ്വപ്നമാണു വീടായി മാറുന്നത്.
അഴകു നിറയുന്ന അടുക്കളയൊരുക്കാം
പിന്നാംപുറത്തു നിന്നിരുന്ന അടുക്കള ഇന്ന് അകത്തളങ്ങളിലെ അഴകേറുന്ന ഇടമായി മാറുകയാണ്.
പിള്ളവാതത്തെ അറിയാം
ഞങ്ങളുടെ മക്കളുടെ കുട്ടിക്കാലം എങ്ങനെ ഭാവനയിൽ കാണാനാണ് ആഗ്രഹമെന്ന് മാതാപിതാക്കളോടു ചോദിച്ചാൽ
കർട്ടൻ വിസ്മയം
അവധിക്കാലം തങ്ങളോടൊപ്പം ചെലവഴിക്കാനെത്തുന്നുവെന്ന് സുധീഷിന്‍റെ അച്ഛന്‍റെ ഫോൺ വന്നപ്പോൾ തുടങ്ങിയതാണ്
അച്ഛനും വേണം ഉത്തരവാദിത്വം
വീട്ടുകാര്യം നോക്കലും മക്കളെ പഠിപ്പിക്കലുമൊക്കെ അമ്മമാരുടെ മാത്രം ചുമതലയാണെന്ന് കരുതുന്നവരാണ് നമ്മളിൽ
ശ്ശെ... ഞാനറിഞ്ഞില്ല
ഒന്നാം ക്ലാസുകാരിയായ കുക്കുവിനെ രാത്രിയിൽ രണ്ടു മൂന്നു തവണ മൂത്രമൊഴിപ്പിച്ചിാണ് അമ്മ കിടത്താറുള്ളത്.
മക്കൾ നല്ലവരാകണമെങ്കിൽ...
അച്ഛനമാർ പറയുന്നത് മക്കൾ അനുസരിക്കുന്നില്ല, എന്തിനും ഏതിനും ദേഷ്യം... ഇതൊക്കെ ഇന്നത്തെ മാതാപിതാക്കളുടെ പരാതിയാണ്.
പണക്കൊഴുപ്പിന്‍റെ കലാമേളയോ?
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ 57ാമതു സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ 22 വരെ കണ്ണൂരിൽ നടന്നു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.