മാരുതി ഇഗ്നിസ് പ്രീമിയം
മാരുതി ഇഗ്നിസ്  പ്രീമിയം
Wednesday, March 1, 2017 4:44 AM IST
പൊക്കം കൂടിയ ചെറുകാറുകൾക്ക് ഇന്ത്യൻ വിപണിയിൽ ഏറെ പ്രിയമുണ്ട്. ഹ്യുണ്ടായി സാൻട്രോ തുടക്കമിട്ട ടോൾ ബോയ് ഹാച്ച്ബാക്ക് വിഭാഗത്തിൽ എത്തിയ മാരുതി വാഗൺ ആർ, മാരുതി റിറ്റ്സ്, റെനോ ക്വിഡ്, ഡാറ്റ്സൺ റെഡിഗോ, മഹീന്ദ്ര കെയുവി 100 മോഡലുകൾ നേടിയ വിൽപ്പന വിജയം ഈ വസ്തുത ശരിവയ്ക്കുന്നു. ഈ വിഭാഗത്തിൽ പുതിയൊരു മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസൂക്കി. മാരുതി ഇഗ്നിസ്. മാരുതി റിറ്റ്സിനു പകരം. മാരുതിയുടെ പ്രിമീയം ഷോറൂമായ നെക്സയിലൂടെ വിൽപ്പനയ്ക്കെത്തിയ മൂന്നാമത്തെ മോഡലായ ഇഗ്നിസിനെ ടെസ്റ്റ് െരഡെവിലൂടെ അടുത്തറിയാം.

രൂപകൽപ്പന

2015ലെ ജനീവ മോട്ടോർ ഷോയിലെത്തിയ ഐഎം4 കൺസപ്റ്റാണ് ഇഗ്നിസായി രൂപാന്തരപ്പെട്ടത്. വിപണിയിലെ മറ്റൊരു കാറിനോടും വിദൂര സാമ്യം പോലുമില്ലാത്ത രൂപമാണ് ഇഗ്നിസിേൻറത്. എസ്യുവിയുടെ ചെറുരൂപം പോലെയുണ്ട്. പരസ്യചിത്രങ്ങളിലും വീഡിയോയിലും ഇഗ്നിസിനെ കണ്ടപ്പോൾ തോന്നിയ മതിപ്പ് നേരിുള്ള കാഴ്ചയിൽ കുറഞ്ഞു എന്നതാണ് വാസ്തവം. ബോഡിയുടെ നിർമാണനിലവാരം അത്ര പോരെന്നു തോന്നി.

മുൻഭാഗം ഏറെ മനോഹരമാണ്. ‘യു’ ആകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലാംപുകളും എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപുകളും ഇഗ്നിസിെൻറ ഭംഗി കൂട്ടുന്നു. നിർഭാഗ്യവശാൽ ആൽഫ എന്ന ടോപ് എൻഡ് വകഭേദത്തിൽ മാത്രമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. മറ്റു വകഭേദങ്ങളുടെ സാധാരണ റിഫ്ളക്ടർ ഹെഡ്ലാംപ് ഇഗ്നിസിെൻറ പ്രീമിയം ലുക്ക് കുറയ്ക്കുന്നുണ്ട്.

പിൻഭാഗത്തിെൻറ രൂപകൽപ്പനയിൽ പഴമയുടെ ശകലങ്ങൾ കാണാം. ആദ്യ മാരുതി 800 െൻറ പിൻഭാഗം ഉരുട്ടി എടുത്തതുപോലെയുണ്ട്. റിയർ വിൻഡോയ്ക്ക് പിന്നിൽ സി പില്ലറിൽ മൂന്ന് അഴി പോലെയുള്ള ഡിസൈൻ അഭംഗിയായി തോന്നി. ബൂട്ട് സ്പേസ് 260 ലിറ്ററാണ്. സ്വിഫ്ടിെൻറ 204 ലിറ്റർ ബൂട്ട് സ്പേസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു കൊള്ളാം. ബൂട്ട് സ്പേസ് പ്രായോഗികതയുള്ളതുമാണ്. കൂടിയ ഗ്രൗണ്ട് ക്ലിയറൻസ് (180 മില്ലി മീറ്റർ) നമ്മുടെ റോഡുകളിലെ ഉപയോഗത്തിന് ഏറെ അനുയോജ്യം തന്നെ.
മഹീന്ദ്ര സ്കോർപ്പിയോയിലേതുപോലെ പരമാവധി സ്‌ഥലം ലാഭിക്കും വിധം ഏറെ ഒതുക്കിയുള്ള രൂപകൽപ്പനയാണ് ഡാഷ്ബോർഡിന്. കറുപ്പ്, വെളുപ്പ് വർണ്ണങ്ങൾ ചേർത്തുള്ള ഡാഷ്ബോർഡിെൻറ പ്ലാസ്റ്റിക്കിന് നല്ല നിലവാരമുണ്ട്. എന്നാൽ വെളുപ്പ് നിറമുള്ള ഭാഗം പെട്ടെന്നുതന്നെ അഴുക്ക് പിടിച്ച് വൃത്തികേടാകാൻ ഇടയുണ്ട്. പൂർണ്ണമായും കറുപ്പ് നിറം അല്ലെങ്കിൽ വെളുപ്പിന് പകരം ബീജ് / ഗ്രേ നിറം ഉപയോഗിക്കുന്നതായിരുന്നു നല്ലത്.

സ്റ്റിയറിംഗ് വീൽ ശ്രദ്ധിക്കുക. മാരുതി മോഡലുകളിൽ കണ്ടുമടുത്ത രൂപകൽപ്പനയല്ല അതിന്. തികച്ചും പുതുമയുണ്ട്. ഡോർ ഹാൻഡിലുകളിൽ ബോഡി കളർ പാനലുകൾ നൽകിയിരിക്കുന്നു. ഉപയോഗിച്ച് പഴകുമ്പോൾ ഇതിെൻറ നിറം മങ്ങാതിരുന്നാൽ കൊള്ളാം. ഓോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എസിയും മുന്തിയ വകഭേദമായ ആൽഫയ്ക്ക് മാത്രമേയുള്ളൂ. സാധാരണ എസി ഉപയോഗിക്കുന്ന വകഭേദങ്ങളുടെ എസി കൺട്രോളുകൾ ഭംഗിയായാണ് ക്രമീകരിച്ചിരിക്കുന്നത്.

സ്മാർട്ട് ഫോൺ, ഐപാഡ്/ഐഫോൺ ലിങ്ക് ചെയ്യാൻ ആവശ്യമായ ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയുമുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം മുന്തിയ വകഭേദമായ ആൽഫയിൽ മാത്രമാണുള്ളത്. അല്ലാത്തവയ്ക്ക് സാധാരണ ബ്ലൂടൂത്ത് യുഎസ്ബി കണക്ടിവിറ്റിയുള്ള സിഡി ഓഡിയോ സിസ്റ്റമാണ്. ടാബ്!ലെറ്റിെൻറ ആകൃതിയിലുള്ള പാനലിലാണ് ഡാഷ്ബോർഡിെൻറ മധ്യഭാഗത്ത് ഇത് ഉറപ്പിച്ചിരിക്കുന്നത്.

3.7 മീറ്റർ നീളമുള്ള ഇഗ്നിസ് സ്വിഫ്ടിനെ (3.85 മീറ്റർ ) അപേക്ഷിച്ച് ചെറുതാണ്. എന്നാൽ സ്വിഫ്ടിനെക്കാൾ നേരിയ തോതിൽ ( 5 മില്ലി മീറ്റർ) വീൽബേസ് അധികമുണ്ട്. പൊക്കവും കൂടുതലുണ്ട്. എന്നാൽ വീതി കുറവാണ്. പിൻസീറ്റിന് ഷോൾഡർ റൂം കുറവായതുകൊണ്ടുതന്നെ രണ്ട് മുതിർന്നവർക്ക് സുഖകരമായി ഇരിക്കാനാണ് അത് യോജിക്കുന്നത്. നടുക്ക് ഒരു കുട്ടിയെ ഇരുത്താം. റിറ്റ്സുമായി താരതമ്യപ്പെടുത്തുമ്പോൾ ഇഗ്നിസിനു നീളം 5 മില്ലി മീറ്റർ കുറവ്, വീതി 10 മില്ലി മീറ്റർ അധികം, ഉയരം 25 മില്ലി മീറ്റർ കുറവ്, വീൽബേസ് 45 മില്ലി മീറ്റർ അധികം, ഗ്രൗണ്ട് ക്ലിയറൻസ് 10 മില്ലി മീറ്റർ അധികം. റിറ്റ്സിെൻറയും സ്വഫ്ടിെൻറയും പെട്രോൾ മോഡലുകൾക്ക് യഥാക്രമം 1005 കിലോഗ്രാം, 965 കിലോഗ്രാം എന്നിങ്ങനെയാണ് ഭാരമെന്നിരിക്കെ ഇഗ്നിസിനു തൂക്കം 825–860 കിലോഗ്രാം മാത്രം.
type="text/javascript" src="//cdn.ergadx.com/js/28/ads.js">


മുന്നിലെയും പിന്നിലെയും യാത്രക്കാർക്ക് ആവശ്യത്തിന് ഹെഡ് ലെഗ് റൂം ലഭിക്കുന്നുണ്ട്. സീറ്റിെൻറ ബാക്ക് റെസ്റ്റുകൾക്ക് നല്ല ഉയരമുള്ളത് പൊക്കം കൂടിയ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പുസുഖം നൽകും. പിൻസീറ്റ് രണ്ടായി വേർതിരിച്ച് മടക്കാനാവും. ലഗേജ് സ്പേസ് ആവശ്യം പോലെ കൂാൻ ഇതു സഹായിക്കും.

സുരക്ഷയുടെ കാര്യത്തിൽ ഇഗ്നിസ് സന്തോഷം നൽകുന്നു. എല്ലാ വകഭേദങ്ങൾക്കും എബിഎസും രണ്ട് എയർബാഗുകളും കുികൾക്കുള്ള സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്.

എൻജിൻ െരഡെവ്

സ്വിഫ്ടിലും ബലേനോയിലും ഉപയോഗിക്കുന്ന 1.2 ലിറ്റർ പെട്രോൾ , 1.3 ലിറ്റർ ഡീസൽ എൻജിൻ വകഭേദങ്ങളാണ് ഇഗ്നിസിനും. പെട്രോൾ എൻജിന് ശേഷി 82 ബിഎച്ച്പി 113 എൻഎം. ലിറ്ററിന് 20.89 കിലോ മീറ്റർ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.3 ലിറ്റർ ഡീസൽ എൻജിന് ശേഷി 74 ബിഎച്ച്പി 190 എൻഎം. ലിറ്ററിന് 26.80 കിലോ മീറ്റർ ആണ് മൈലേജ്. രണ്ട് എൻജിനുകൾക്കും അഞ്ച് സ്പീഡ് മാന്വൽ കൂടാതെ എഎംടി ഗീയർബോക്സ് ഓപ്ഷൻ ലഭ്യമാണ്. നമ്മുടെ നാട്ടിലെ റോഡ് സാഹര്യങ്ങളിൽ പെട്രോൾ ലിറ്ററിന് 17 കിലോ മീറ്ററും ഡീസൽ ലിറ്ററിന് 21 കിലോ മീറ്റർ ശരാശരി മൈലേജ് പ്രതീക്ഷിക്കാം.

പെട്രോൾ വകഭേദമാണ് ടെസ്റ്റ് ഡ്രൈവ് ചെയ്തത്. ഉയരത്തിലുള്ള സീറ്റ് ആയതിനാൽ കയറാനും ഇറങ്ങാനും വളരെ എളുപ്പമാണ്. സ്വിഫ്ടിനെക്കാൾ ഭാരക്കുറവുള്ളതുകൊണ്ടുതന്നെ മെച്ചപ്പെട്ട പെർഫോമൻസ് പെട്രോൾ എൻജിൻ കാഴ്ച വയ്ക്കുന്നു. വളരെ നിശബ്ദമാണ് പെട്രോൾ എൻജിൻ .വിറയലും തീരെയില്ല.
വീതിയേറിയ ടയർ ആയതിനാൽ മോശമായ റോഡുകളിലും ഉള്ളിൽ കുടുക്കം അനുഭവപ്പെടുന്നില്ല. വളവുകൾ വീശുമ്പോൾ മെച്ചപ്പെ സ്‌ഥിരതയും ഈ ടയറുകൾ നൽകുന്നു. സസ്പെൻഷനും മികവുള്ളതാണ്.
വളരെ കൃത്യതയോടെ വീഴുന്ന ഗീയറുകളും കി കുറഞ്ഞ ക്ലച്ചുമെല്ലാം ട്രാഫിക് തിരക്കുള്ള റോഡിലെ യാത്രയും സുഖകരമാക്കും. ഗീയർ മാറാൻ താൽപ്പര്യമില്ലാത്തവർക്ക് എഎംടി ഗീയർബോക്സുള്ള വകഭേദം പരിഗണിക്കാം.

ഉയർന്ന വേഗത്തിൽ വളവ് വീശുമ്പോൾ ഉള്ളിലിരിക്കുന്നവർക്ക് വലിയ ഉലച്ചിൽ അനുഭവപ്പെടുന്നില്ല. ഇഗ്നിെൻറ പൊക്കക്കൂടുതൽ പരിഗണിക്കുമ്പോൾ ഇത് പ്രശംസ അർഹിക്കുന്നു. നഗരവീഥികളിലെ ഉപയോഗം മുന്നിൽ കണ്ട് നിർമിച്ചതുകൊണ്ടാകാം ഇഗ്നിസിെൻറ ഇലക്ട്രിക് പവർ സ്റ്റിയറിംഗ് വളരെ കട്ടി കുറഞ്ഞതാണ്. വേഗം കൂടുമ്പോൾ ഇതിനു കട്ടി കൂടുന്നുമില്ല. ഉയർന്ന വേഗത്തിൽ ഹൈവേയിലൂടെയുളള യാത്രയ്ക്ക് പഴം പോലെയുള്ള സ്റ്റിയറിംഗ് യോജിക്കില്ല. വേഗത്തിൽ പോകുമ്പോൾ സ്റ്റിയറിംഗിലെ ചെറിയ ചലനം പോലും വണ്ടിയുടെ ദിശ മാറ്റും. ഭാരക്കുറവുള്ള ബോഡിയാണെങ്കിലും ഉയർന്ന വേഗത്തിൽ മികച്ച സ്‌ഥിരത ഇഗ്നിസിനുണ്ട്. മൂന്നക്ക വേഗമെടുക്കാൻ അത് ആവിശ്വാസം നൽകും.

അവസാനവാക്ക്

മാരുതി സ്വിഫ്ട്, ഹ്യുണ്ടായി ഗ്രാൻഡ് ഐ10 മോഡലുകളുടെ വില നിലവാരത്തിൽ പൊക്കമുള്ള കാർ തേടുന്നവർക്ക് പറ്റിയ മോഡൽ. മാരുതി വാഗൺ ആറിൽ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവർക്ക് ഏറെ അനുയോജ്യം. യുവതലമുറയെ ആകർഷിക്കുന്ന പുതുമയുള്ള രൂപം, നല്ല പെർഫോമൻസ് മൈലേജ്, മികച്ച ഹാൻഡലിംഗ്, മാരുതി ബ്രാൻഡിനോടുള്ള വിശ്വാസം എന്നിവയെല്ലാം ഇഗ്നിസിന് വിപണിയിൽ വിജയം നേടിക്കൊടുക്കും. നിർമാണനിലവാരം അൽപ്പം കുറവാണെന്നത് പോരായ്മ. എഎംടി വകഭേദങ്ങൾക്ക് ഫുൾ ഓപ്ഷൻ മോഡലായ ആൽഫ ഇല്ലെന്നതും കുറവ്.

കൊച്ചി എക്സ്ഷോറൂം വില
പെട്രോൾ: സിഗ്മ 4.75 ലക്ഷം രൂപ,
ഡെൽറ്റ 5.36 ലക്ഷം രൂപ, സീറ്റ 5.93 ലക്ഷം രൂപ,
ആൽഫ 6.89 ലക്ഷം രൂപ.
പെട്രോൾ ഓോമാറ്റിക് (എഎംടി):
ഡെൽറ്റ 5.92 ലക്ഷം രൂപ, സീറ്റ 6.49 ലക്ഷം രൂപ.
ഡീസൽ: ഡെൽറ്റ 6.58 ലക്ഷം രൂപ,
സീറ്റ 7.11 ലക്ഷം രൂപ, ആൽഫ 8.01 ലക്ഷം രൂപ.
ഡീസൽ ഓോമാറ്റിക് (എഎംടി):
ഡെൽറ്റ 7.14 ലക്ഷം രൂപ, സീറ്റ 7.67 ലക്ഷം രൂപ.

ഐപ് കുര്യൻ

ടെസ്റ്റ് െരഡെവ് വാഹനത്തിനു കടപ്പാട്:
നെക്സ കോട്ടയം,
മണിപ്പുഴ, കോട്ടയം. ഫോൺ :90481 90481