പുതിയ ഹ്യുണ്ടായി വെർന
ഹോണ്ട സിറ്റിയും മാരുതി സിയാസും മുൻനിരയിലുള്ള സി സെഗ്മെൻറ് സെഡാൻ വിപണിയിൽ വെർനയുടെ പുതിയ തലമുറയെ അവതരിപ്പിച്ച് വിജയം നേടാനാണ് ഹ്യുണ്ടായിയുടെ നീക്കം. പുതിയ എലാൻട്രയുമായി ഡിസൈനിംഗ് ശൈലി പങ്കുവയ്ക്കുന്ന പുത്തൻ വെർനയ്ക്ക് നീളവും വീതിയും കൂടുതലുണ്ട്.

ഇൻറീരിയർ സ്പേസിൽ വർധന ഉണ്ടാകും. എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, പുഷ് ബൻ സ്റ്റാർട്ട്, സൺ റൂഫ് തുടങ്ങിയ മുന്തിയ ഫീച്ചറുകൾ പുതിയതിൽ പ്രതീക്ഷിക്കാം. മാരുതി സിയാസിലേതിനു സമാനമായ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം വെർനയിലും ഉപയോഗിച്ചേക്കും. ഇത് മെച്ചപ്പെട്ട മൈലേജ് ഉറപ്പാക്കും.1.4 ലിറ്റർ പെട്രോൾ , 1.6 ലിറ്റർ പെട്രോൾ , 1.4 ലിറ്റർ ഡീസൽ , 1.6 ലിറ്റർ ഡീസൽ എൻജിൻ വകഭേദങ്ങളാണ് വെർനയ്ക്കുണ്ടാകുക. 2017 സെപ്റ്റംബറോടെ പുതിയ വെർന വിപണിയിലെത്തും.