Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Auto Spot |


പുതിയ മുഖവുമായി കൊറോള ആൾട്ടിസ്
അ​ഞ്ച് പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യം അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള ടൊ​യോ​ട്ട​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മോ​ഡ​ലാ​ണ് കൊ​റോ​ള ആ​ൾ​ട്ടി​സ്. 150ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു ഉ​പ​യോ​ക്താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ മു​ന്നേ​റു​ന്ന ആ​ൾ​ട്ടി​സി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലും ടൊ​യോ​ട്ട നി​ര​ത്തി​ലെ​ത്തി​ച്ചു. സ്റ്റൈ​ലി​ഷ് രൂ​പ​ക​ല്പ​ന​യും മി​ക​ച്ച എ​ൻ​ജി​നി​യ​റിം​ഗു​മു​ൾ​പ്പെ​ടെ വി​പു​ല​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ആ​ൾ​ട്ടി​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

പു​റം​മോ​ടി: എ​യ​റോ ഡൈ​നാ​മി​ക് ഡി​സൈ​നിം​ഗി​ൽ തീ​ർ​ത്ത മു​ൻ ഭാ​ഗ​ത്ത് വീ​തി കു​റ​ഞ്ഞു നീ​ളം കൂ​ടി​യ ഹെ​ഡ്‌​ലാ​ന്പാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ഓ​ട്ടോ​മാ​റ്റി​ക് പ്രൊ​ജ​ക്‌​ഷ​ൻ ഹെ​ഡ്‌​ലാ​ന്പും എ​ൽ​ഇ​ഡി ഡേ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റു​മാ​ണ് മു​ൻ​ഭാ​ഗം അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഹെ​ഡ്‌​ലാ​ന്പി​നു സ​മാ​ന്ത​ര​മാ​യി ക്രോം ​ആ​വ​ര​ണ​മു​ള്ള ഗ്രി​ല്ലു​ക​ളും മു​ൻ​ഭാ​ഗ​ത്തി​ന് അ​ഴ​കു പ​ക​രു​ന്നു.

ഡോ​റു​ക​ളി​ലൂ​ടെ നീ​ളു​ന്ന ലൈ​നു​ക​ളും ക്രോം ​ഫി​നി​ഷിം​ഗു​ള്ള ഡോ​ർ ഹാ​ൻ​ഡി​ലും ബ്ലാ​ക്ക് ഫി​നി​ഷിം​ഗു​ള്ള ബി, ​സി പി​ല്ല​റു​ക​ളും വ​ശ​ങ്ങ​ളു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. കൂ​ടാ​തെ റി​യ​ർ വ്യൂ ​മി​റ​റി​ലു​ള്ള ടേ​ണ്‍ ഇ​ൻ​ഡി​ക്കേ​റ്റ​റും ക്രോം ​പ്ലേ​റ്റും പു​തു​മ​യാ​ണ്. ആ​ദ്യ​ത്തെ ര​ണ്ടു മോ​ഡ​ലു​ക​ളി​ൽ ഒ​ഴി​കെ മ​റ്റ് മോ​ഡ​ലു​ക​ളി​ൽ 16 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ളാ​ണു​ള്ള​ത്.

പി​ൻ​ഭാ​ഗ​ത്തും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ട്. ഹെ​ഡ്‌​ലാ​ന്പ് പോ​ലെ ത​ന്നെ വീ​തി കു​റ​ഞ്ഞ് നീ​ള​മേ​റി​യ ടെ​യ്ൽ ലാ​ന്പ് ബോ​ഡി​യി​ലും ഹാ​ച്ച് ഡോ​റി​ലു​മാ​യി ഉ​റ​പ്പി​ച്ചി​രി​ക്കു​ന്നു. എ​ൽ​ഇ​ഡി​യാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു ലൈ​റ്റു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക്രോം ​ലൈ​നു​ക​ളും ബ​ന്പ​റി​ന്‍റെ താ​ഴെ ഭാ​ഗ​ത്തു​ള്ള റി​ഫ്ല​ക്ട​റു​ക​ളും പി​ൻ​ഭാ​ഗ​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്നു​ണ്ട്.
ഉ​ൾ​വ​ശം: ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ ഉ​ൾ​വ​ശ​മാ​ണ് കൊ​റോ​ള ആ​ൾ​ട്ടി​സി​ൽ ടൊ​യോ​ട്ട ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. കോ​ക്പി​റ്റ് ഡി​സൈ​നി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ക്യാ​ബി​നി​ൽ ബ്ലാ​ക്ക് ക്രീം ​മ​ൾ​ട്ടി ടോ​ണ്‍ ഡാ​ഷ് ബോ​ർ​ഡി​നൊ​പ്പം എ​സി വെ​ന്‍റു​ക​ളി​ലും സെ​ന്‍റ​ർ ക​ണ്‍സോ​ളി​ലും ഡോ​ർ ഹാ​ൻ​ഡി​ലി​ലു​ള്ള ക്രോം ​ക​വ​റിം​ഗ് ന​ല്കി​യി​രി​ക്കു​ന്ന​ത് പ്രീ​മി​യം പ്രൗ​ഡി പ​ക​രു​ന്നു.

കൂ​ടു​ത​ൽ വ​ലു​പ്പ​മു​ള്ള എ​സി വെ​ന്‍റു​ക​ളും ഏ​ഴ് ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​വും ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ യൂ​ണി​റ്റും ഡാ​ഷ് ബോ​ർ​ഡി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. യു​എ​സ്ബി, ഓ​ക്സി​ല​റി, ഡി​വി​ഡി എ​ന്നി​വ​യ്ക്കു പു​റ​മേ നാ​വി​ഗേ​ഷ​ൻ സി​സ്റ്റം കാ​മ​റ സ്ക്രീ​നും കോ​ക്പി​റ്റി​ലു​ണ്ട്. ടോ​പ് എ​ൻ​ഡ് മോ​ഡ​ലു​ക​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ യൂ​ണി​റ്റാ​ണു​ള്ള​ത്.

ഡ്രൈ​വർക്കു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ല്കാ​ൻ പ​ര്യാ​പ്ത​മാ​യ മീ​റ്റ​ർ ക​ണ്‍സോ​ളാ​ണ് ആ​ൾ​ട്ടി​സി​നു​ള്ള​ത്. ര​ണ്ട് അ​ന​ലോ​ഗ് മീ​റ്റ​റും ഒ​രു ഡി​ജി​റ്റ​ൽ ഡി​സ്പ്ലേ​യും നി​ര​വ​ധി സി​ഗ്ന​ൽ ലൈ​റ്റു​ക​ളു​മു​ൾ​പ്പെ​ട്ട​താ​ണ് മീ​റ്റ​ർ ക​ണ്‍സോ​ൾ.

ടി​ൽ​റ്റ്, ടെ​ലി​സ്കോ​പി​ക് എ​ന്നി​ങ്ങ​നെ ക്ര​മീ​ക​രി​ക്കാ​വു​ന്ന സ്റ്റി​യ​റിം​ഗ് വീ​ലി​ൽ ഫോ​ണ്‍, മ്യൂ​സി​ക് സി​സ്റ്റം, ക്രൂ​യി​സ് ക​ണ്‍ട്രോ​ൾ എ​ന്നീ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു.
എ​ട്ട് രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കാ​വു​ന്ന ഡ്രൈ​വ​ർ സീ​റ്റി​നൊ​പ്പം ആ​വ​ശ്യ​ത്തി​നു ലെ​ഗ് സ്പേ​സും ന​ല്കി​യാ​ണ് ക്യാ​ബി​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റി​ക്ലൈ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന പി​ൻ​സീ​റ്റു​ക​ളും ആ​ൾ​ട്ടി​സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

സു​ര​ക്ഷ: ഏ​ഴ് എ​സ്ആ​ർ​എ​സ് എ​യ​ർ​ബാ​ഗു​ക​ൾ, ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ് ക​ണ്‍ട്രോ​ൾ, വെ​ഹി​ക്കി​ൾ സ്റ്റെ​ബി​ലി​റ്റി ക​ണ്‍ട്രോ​ൾ, ആ​ഘാ​ത​ത്തെ ത​ട​യു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ കാ​ബി​ൻ, റി​യ​ർ ഡി ​ഫോ​ഗ​ർ എ​ന്നി​വ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു.

എ​ൻ​ജി​ൻ: 1.8 ലി​റ്റ​ർ ഡു​വ​ൽ വി​വി​ടി​ഐ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.4 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നി​ലു​മാ​ണ് ആ​ൾ​ട്ടി​സ് പു​റ​ത്തി​റ​ക്കു​ന്ന​ത്. പെ​ട്രോ​ൾ എ​ൻ​ജി​ൻ 1798 സി​സി​യി​ൽ 138.08 ബി​എ​ച്ച്പി ക​രു​ത്തും 173 എ​ൻ​എം ടോ​ർ​ക്കും, 1364 സി​സി ഡീ​സ​ൽ എ​ൻ​ജി​ൻ 87.2 ബി​എ​ച്ച്പി ക​രു​ത്തും 205 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. പെ​ട്രോ​ൾ എ​ൻ​ജി​നി​ൽ ആ​റ് സ്പീ​ഡ് മാ​ന്വ​വ​ൽ, ഏ​ഴ് സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ ബോ​ക്സ് വേ​രി​യ​ന്‍റു​ക​ൾ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്.

മൈ​ലേ​ജ്: പെ​ട്രോ​ൾ എ​ൻ​ജി​ൻ മാ​ന്വ​വ​ൽ മോ​ഡ​ലി​ന് 14.53 കി​ലോ​മീ​റ്റ​റും, ഓ​ട്ടോ​മാ​റ്റി​ക് മോ​ഡ​ലി​ന് 13.5 കി​ലോ​മീ​റ്റ​റും, ഡീ​സ​ൽ മോ​ഡ​ലി​ന് 21.43 കി​ലോ​മീ​റ്റ​റും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

നി​റം: പു​തി​യ ഫാ​ന്‍റം ബ്രൗ​ണ്‍ നി​റ​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന പു​തി​യ കൊ​റോ​ള ആ​ൾ​ട്ടി​സ് നി​ല​വി​ലു​ള്ള വൈ​റ്റ് പേ​ൾ ക്രി​സ്റ്റ​ൽ ഷൈ​ൻ, സി​ൽ​വ​ർ മൈ​ക്ക മെ​റ്റാ​ലി​ക്, ഷാം​പെ​യ്ൻ മൈ​ക്ക മെ​റ്റാ​ലി​ക്, ഗ്രേ ​മെ​റ്റാ​ലി​ക്, സൂ​പ്പ​ർ വൈ​റ്റ്, സെ​ല​സ്റ്റ്യ​ൽ ബ്ലാ​ക്ക് എ​ന്നീ നി​റ​ങ്ങ​ളി​ലും ല​ഭി​ക്കും.

വി​ല: ഡീ​സ​ൽ മോ​ഡ​ലു​ക​ൾ​ക്ക് 17.36 ല​ക്ഷം മു​ത​ൽ 19.05 ല​ക്ഷം രൂ​പ വ​രെ​യും പെ​ട്രോ​ൾ മോ​ഡ​ലു​ക​ൾ​ക്ക് 15.88 ല​ക്ഷം മു​ത​ൽ 19.92 ല​ക്ഷം രൂ​പ വ​രെ​യു​മാ​ണ് എ​ക്സ് ഷോ​റൂം വി​ല.

ഓട്ടോസ്പോട്ട് /അജിത് ടോം

ഫോക്സ്‌വാഗൺ പോളോ ജിടി സ്പോർട്ട് എത്തി
ന്യൂ​ഡ​ൽ​ഹി: ജ​ർ​മ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ണി​ന്‍റെ ക​രു​ത്തു​റ്റ ഹാ​ച്ച്ബാ​യ്ക്കാ​യ പോ​ളോ
ആക്ടീവ ഒന്നാമത്
മും​ബൈ: മൂ​ന്നു പ​തി​റ്റാ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി​യി​ൽ ഒ​ന്നാ​മ​താ​യി​രു​ന്ന മോ​ട്ടോ​ർ​ബൈ​ക്കു​ക​ളെ പി​ന്നി​ലാ​ക്കി
മുഖം മിനുക്കി ഹോണ്ട സിറ്റി
ഇന്ത്യയിൽ മിഡ് സൈസ് സെഡാൻ വിഭാഗത്തിനു തുടക്കമിട്ട വാഹനമാണ് ഹോണ്ട സിറ്റി. ഹോണ്ടയുടെ ആദ്യ കാറായി
നിരത്തു കാത്തുകി‌ടക്കുന്ന പ്രമാണിമാർ!
വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി മോ​ഡ​ലു​ക​ളാ​ണ് പോ​യ വ​ർ​ഷം വാ​ഹ​ന​മേ​ഖ​ല​യെ സ​ന്പ​ന്ന​മാ​ക്കി​യ​ത്.
കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 5,000 കോ​ടിയു​ടെ വാ​ഹ​ന​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വി​ൽ​ക്കാ​നാ​വാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 5000 കോ​ടി രൂ​പ​യു​ടെ ബി​എ​സ് മൂ​ന്ന്
ടിഗോർ, ഹാച്ച്ബാക്കിന്‍റെ വിലയുള്ള സെഡാൻ
അ​​​ടു​​​ത്ത കാ​​​ല​​​ത്ത് ടാ​​​റ്റ​​​യ്ക്ക് അ​​​ഭി​​​മാ​​​നി​​​ക്കാ​​​വു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ൾ ന​​​ല്കി​​​യ മോ​​​ഡ​​​ലാ​​​യി​​​രു​​​ന്നു തി​​​യാ​​​ഗോ.​ മാ...
ഹോണ്ട ഡബ്ല്യുആർവി പ്രൗഢിയുടെ പ്രതീകം
ഹോ​​​ണ്ട ഇ​​​ത്ത​​​വ​​​ണ​​​യും പ​​​തി​​​വ് തെ​​​റ്റി​​​ച്ചി​​​ല്ല. വാ​​​ഹ​​​നപ്രേ​​​മി​​​ക​​​ൾ​​​ക്ക് ഏ​​​റെ പു​​​തു​​​മ​​​യു​​​ള്ള സ​​​മ്മാ​​ന​​​വു​​​മാ​​​യാ​...
ടാറ്റയുടെ ലോ കോസ്റ്റ് സെഡാൻ ടിഗോർ വിപണിയിൽ
മും​ബൈ: തി​യാ​ഗോ, ബോ​ൾ​ട്ട്, സെ​സ്റ്റ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളി​ൽനി​ന്നു നേ​ടി​യ വി​ജ​യം തു​ട​രാ​ൻ ടാ​റ്റ​യു​ടെ ഏ​റ്റ​വും
പുതിയ മുഖവുമായി കൊറോള ആൾട്ടിസ്
അ​ഞ്ച് പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​ന്പ​ര്യം അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള ടൊ​യോ​ട്ട​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മോ​ഡ​ലാ​ണ് കൊ​റോ​ള ആ​ൾ​ട്ടി​സ്.
ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ലക്സസ് ഇന്ത്യയിൽ
ന്യൂഡൽഹി: ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ആയ ലക്സസ് മൂന്നു പുതിയ
ടാറ്റ പ്രീമിയം എസ്യുവി ഹെക്സ
വലുപ്പം കൂടിയ യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നത് ടാറ്റയ്ക്ക് പുതുമയല്ല. തൊണ്ണൂറുകളിൽ പുറത്തിറക്കിയ സിയറയിൽ തുടങ്ങുന്നു ആ പാരന്പര്യം. എസ്റ്റേറ്റ് , സഫാരി, ആര...
കുതിക്കാൻ തിയാഗോ എഎംടി
ടാ​റ്റ​യ്ക്ക് സ​മീ​പകാ​ല​ങ്ങ​ളി​ൽ ഏ​റെ കു​തി​പ്പു ന​ല്കി​യ​ത് പു​തു​താ​യി ഇ​റ​ങ്ങി​യ മോ​ഡ​ലു​ക​ളാ​ണ്.
ടൊയോട്ടയുടെ പുതിയ കൊറോള ആൾട്ടിസ് സെഡാൻ വിപണിയിൽ
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റി​ന്‍റെ സെ​ഡാ​നാ​യ പു​തി​യ കൊ​റോ​ള ആ​ൾ​ട്ടി​സ് വി​പ​ണി​യി​ലി​റ​ക്കി. മി​ക​ച്ച രൂ​പ​ക​ല്പ​ന​യും എ​ൻ​ജി​നിയ​റിം​...
വാഹന, ഗ്രൂപ്പ് ഇൻഷ്വറൻസ് പ്രീമിയം കൂടും
മുംബൈ: ജനറൽ ഇൻഷ്വറൻസിൽ പ്രീമിയം 10 മുതൽ 15 വരെ ശതമാനം വർധിക്കും. ഇതിന് ഇൻഷ്വറൻസ്
റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ​ക്ക് വി​ല കൂ​ടും
മും​ബൈ: വാ​ഹ​ന​ങ്ങ​ളി​ൽ ബി​എ​സ് നാ​ല് മാ​ന​ദ​ണ്ഡം ന​ട​പ്പി​ലാ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​...
പുതിയ സിറ്റി സൂപ്പറാണ്
ഹോണ്ടയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ പലതും സമ്മാനിച്ച ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് സിറ്റി. 90 മുതൽ
പുതിയ ഹ്യുണ്ടായി വെർന
ഹോണ്ട സിറ്റിയും മാരുതി സിയാസും മുൻനിരയിലുള്ള സി സെഗ്മെൻറ് സെഡാൻ വിപണിയിൽ വെർനയുടെ
ടാറ്റാ തിയാഗോ ഓട്ടോമാറ്റിക് വേരിയൻറ് പുറത്തിറക്കി
മുംബൈ: ടാറ്റാ മോട്ടോഴ്സിൻറെ ഹാച്ച് ബാക്ക് മോഡലായ തിയാഗോയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി അവതരിപ്പിച്ചു.
കുഞ്ഞനെങ്കിലും ക്വിഡ് കരുത്തൻ
ഫ്രഞ്ച് കമ്പനിയായ റെനോയുടെ ആശയം സഫലമാക്കാൻ നിസാനും റെനോയും കൈകോർത്തപ്പോഴുണ്ടായ വിജയത്തിൻറെ പേരാണ് ക്വിഡ്. 2014 ഓട്ടോ എക്സ്പോയിൽ കൺസപ്റ്റ്
ഫോർഡ് എൻഡവർ ഇൻ–കാർ സാങ്കേതിക വിദ്യ
ഫോർഡ് കമ്പനി വോയ്സ് ആക്ടിവേറ്റഡ് ഇൻകാർ സാങ്കേതികവിദ്യ സിങ്ക് 3 ഇന്ത്യയിലെത്തിച്ചു.
മാരുതി ബലേനോ ആർഎസ്
ഉയർന്ന കരുത്ത് നൽകുന്ന ചെറിയ എൻജിനാണ് ബലേനോ ആർഎസിന്. ഇക്കോസ്പോർടിൽ ഫോർഡ് അവതരിപ്പിച്ച ഇക്കോബൂസ്റ്റ് എൻജിന് സമാനമാണ്
മാരുതി ഇഗ്നിസ് പ്രീമിയം
പൊക്കം കൂടിയ ചെറുകാറുകൾക്ക് ഇന്ത്യൻ വിപണിയിൽ ഏറെ പ്രിയമുണ്ട്. ഹ്യുണ്ടായി സാൻട്രോ തുടക്കമിട്ട
ഗ്രാൻഡ് ആയി ഗ്രാൻഡ് ഐ10
മികവാർന്ന മോഡലുകൾ അണിനിരത്തി ഹ്യുണ്ടായി ജൈത്രയാത്ര തുടരുകയാണ്. വെർണ, ടുസോൺ,
പോർഷെ 911ആർ ഇന്ത്യയിലെത്തി
സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ ലിമിറ്റഡ് എഡിഷൻ മോഡലായ 911 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു.
കാർ വിപണിയിൽ കരുത്തറിയിച്ച് റെനോ–നിസാൻ കൂട്ടുക്കെട്ട്
മുംബൈ: രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളിൽ മൂന്നാം സ്‌ഥാനത്തേക്ക് നിസാൻ–റെനോ കൂട്ടുകെട്ട്.
പുതിയ മാരുതി ഡിസയർ
ഹാച്ച്ബാക്കായ സ്വിഫ്റ്റിനു പരിഷ്കാരമുണ്ടായാൽ അതിനെ അടിസ്‌ഥാനമാക്കി നിർമിച്ച സെഡാനായ ഡിസയറിനും നവീകരണം ഉണ്ടാകുമല്ലോ. സ്വിഫ്റ്റിനെക്കാൾ മുമ്പ് സെഡാൻ പതിപ്പ്
കുതിച്ചുപായാൻ പുണ്ടോ അബാത്ത്
ഫിയറ്റിന്റെ കാറുകളോട് ഇന്ത്യൻ നിരത്തുകൾക്ക് പ്രത്യേക പ്രിയമാണ്. ഫിയറ്റിൻറെ ലിനിയ, പുണ്ടോ തുടങ്ങിയ കാറുകൾക്ക
ബിഎംഡബ്ല്യു ആർട്ട് കാർ ഇന്ത്യയിൽ
ഇറ്റലിയിലെ പ്രശസ്ത കലാകാരൻ സാൻഡ്രോ ചിയ നിർമിച്ച 13ാമത് ആർട്ട് കാർ ബിഎംഡബ്ല്യു,
മാരുതി ഇഗ്നിസിനു വൻ കുതിപ്പ്
മുംബൈ: മാരുതി സുസുകിയിൽനിന്ന് ഒടുവിൽ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് ഇഗ്നിസ് കുതിപ്പു തുടങ്ങി.
തലയെടുപ്പോടെ എൻഡവർ
പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്നോ​​​​വ​​​​യേ​​​​ക്കാ​​​​ൾ മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ട്ടും ഇ​​​​ന്നോ​​​​വ​​​​...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.